Wednesday, February 25, 2015

വിരസത


പലരും പലപ്പോഴും അല്ലെങ്കില്‍ എല്ലായ്പ്പോഴും വിരസത അനുഭവിച്ചുകൊണ്ടിരിക്കയാണല്ലൊ, അതിനെപ്പറ്റി രണ്ട് വരി എഴുതിക്കോട്ടെ..

നമ്മള്‍ ചിലപ്പോള്‍ മുന്നില്‍ നീണ്ടുകിടക്കുന്ന വിരസമായ ജീവിതത്തെ നോക്കി നിരാശപ്പെടും ഒന്നും ഇല്ലല്ലൊ പുതുമ നല്‍കാന്‍ എന്നോര്‍ത്ത്..

എന്നാല്‍ അതൊക്കെ പ്രകൃതിക്ക് വിട്ടുകൊടുത്ത് റിലാക്സ് ആയി ജീവിക്കയാണ് ബുദ്ധി..
കാരണം പ്രകൃതി തന്നെ നമ്മുടെ ഓരോ നിമിഷങ്ങളിലും മാറ്റങ്ങള്‍ വൈചിത്ര്യങ്ങള്‍ വരുത്തുന്നുണ്ട്.. ദിവസങ്ങളില്‍ വളരെ വലുതായ മാറ്റങ്ങള്‍..

എന്റെ കാര്യം തന്നെ എടുക്കാം..

ഇന്നലെ ശരീര വേദനയും മൂഡൌറ്റും, എന്നാല്‍ നിറയെ കടമകളും(ജോലി) ഒക്കെ ആയിരുന്നു..
ഇന്നിതാ.. അസുഖം ഒന്നും ഇല്ല, ജോലി അധികം ഇല്ല, നല്ല ഒരു പ്രസന്നതയും!

ഈ പ്രസന്നത ഞാന്‍ ആവാഹിച്ചതൊന്നും അല്ലെ.. ഇന്നത്തെ പ്രകൃതി എനിക്ക് ദയാപൂര്‍വ്വം സമ്മാനിച്ചിരിക്കയാണ് സത്ചിന്തകളുടെ പരിണിത ഫലം.. അതല്ലെങ്കില്‍ പ്രകൃതിക്ക് തന്നെ തോന്നിക്കാണും ഇന്ന് ഇവള്‍ക്ക് അല്പം സന്തോഷം ആവാം എന്ന്!..

അപ്പോള്‍ പറഞ്ഞുവന്നത്, നമ്മള്‍ ഈ ജീവിതത്തെ നോക്കി നിരാശപ്പെടരുത് എന്ന്!


ഇന്നലെ നമ്മളെ വിഷമിപ്പിച്ചവര്‍ ഇന്ന് മറ്റൊരു വിഷമത്തില്‍ വീണ് അതേ അവസ്ഥയില്‍ വിഷമിക്കുന്നതും, ഇന്നലെ നമ്മളെ സന്തോഷിപ്പിച്ചവര്‍ ചേരി തിരിഞ്ഞ് എതിര്‍ പാര്‍ട്ടിയില്‍ നില്‍ക്കയും.. അങ്ങിനെ എന്തെല്ലാം വൈചിത്ര്യങ്ങള്‍ ആണ്

ചിലപ്പോള്‍ പൊടുന്നനവേ ഒരു പുതിയ പഴവര്‍ഗ്ഗം മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെടും!
മറ്റുചിലപ്പോള്‍ നമുക്ക് പെട്ടെന്ന് ഒരു പുതിയ ആഹാരത്തോട്, അല്ലെങ്കില്‍ ഒരു വസ്ത്രത്തോട് ഒരു വലിയ ഇഷ്ടം.  അങ്ങിനെ എന്തെല്ലാം മാറ്റങ്ങള്‍ അണ്!

ചിലപ്പോള്‍ നമ്മള്‍ നിഷ്ക്കളങ്കര്‍ ആയി ഇരിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ ആരെങ്കിലും വന്ന് മേക്കിട്ട് കേറും. മറ്റു ചിലപ്പോള്‍ ഒരു കാരണവും ഇല്ലാതെ നമ്മള്‍ തന്നെ നമ്മുടെ നെഗറ്റീവ് മൂഡ് കൊണ്ട് മറ്റുള്‍ലവരെ വെറുപ്പിച്ച് അവരുടെ ഭത്സനങ്ങള്‍ കേള്‍ക്കും..

അങ്ങിനെ പറഞ്ഞാല്‍ തീരില്ല മാറ്റങ്ങള്‍ …

നാട്ടില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു ഫോണ്‍ വിളി,  മക്കള്‍ക്ക് എന്തെങ്കിലും വിശേഷങ്ങള്‍!

അല്ലെങ്കില്‍ പ്രകൃതി തന്നെ ഒരു ചാറ്റല്‍ മഴ, ഒരല്പം തണുത്ത പ്രഭാതം.. ചെറിയ കാറ്റ്..
കിളികളുടെ കൊഞ്ചലുകള്‍.. മാനത്തൊരു മഴവില്ല്.. ഇടിയോടു കൂടിയ മഴ, ഇടിയില്ലാത്ത മഴ.. അങ്ങിനെ എന്തുതരം പുതു പുതു വിരുന്നുകള്‍ ആണ് പ്രകൃതി  നമുക്കായി ഒരുക്കുന്നത്…

അതുകൊണ്ട് ജീവിതം വിരസമാണെന്ന് ഇനിമേലില്‍ ആരും വിചാരിക്കരുത്.. ഈ ഞാനും!

പ്രത്യേകിച്ചും ഒരു പ്രത്യേക വ്യക്തിയെ ആശ്രയിച്ച് ആവരുത് നമ്മുടെ സന്തോഷം നിലനില്‍ക്കുന്നത്.. അത് പ്രകൃതിയില്‍ ആകെ വ്യാപിപ്പിക്കൂ.. ഈ പ്രത്യേക വ്യക്തിയും അല്ലെങ്കില്‍ വ്യക്തികളും പ്രകൃതിയുടെ തന്നെ മക്കള്‍ അല്ലെ, അവര്‍ക്കും മാറ്റമുണ്ടാകും..


അതല്ല, പ്രകൃതിയായിട്ട് ഒരു മാറ്റവും വരുത്താതെ സ്തബോണ്‍ ആയി ഒരു ദിവസം തോന്നുന്നെങ്കില്‍,  നമ്മള്‍ തന്നെ പതിയെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക...
നമ്മള്‍ വീട്ടിനുള്ളില്‍ ട്രാപ്പ്ട് ആയപ്പോള്‍ ആണ് വിഷമം എങ്കില്‍ വെറുതെ പുറത്ത് പോയി ഒന്നു ചുറ്റിക്കറങ്ങിയിട്ട് വരിക.
ഒരു പുതിയ പൂവ് വാങ്ങി വീട്ടില്‍ വയ്ക്കാം.. വീടിനകത്ത് മാറ്റങ്ങള്‍ വരുത്താം.. പുതിയ ചിട്ടകള്‍, അല്ലെങ്കില്‍ പുതിയ ഒരു കറി. അങ്ങിനെ നാമായിട്ട് മാറ്റങ്ങള്‍ വരുത്താനും ശ്രമിക്കാം..

ഏതിനും മാറ്റങ്ങള്‍ വേണം.. അല്ലെങ്കില്‍ ജീവിതം വിരസം ആയിപ്പോവും..

അതുകൊണ്ട്  കൊച്ച് കൊച്ച്  മാറ്റങ്ങള്‍ കണ്ട് എല്ലാവരും  സന്തോഷിക്കുക

എന്നാശംസിച്ചുകൊണ്ട്

ആത്മ..

4 comments:

Rehna Khalid said...

Good message

ajith said...

സന്തോഷിക്ക തന്നെ!

ആത്മ said...

Thank you Rehna!
കണ്ടതില്‍ ഒരുപാട് സന്തോഷം...

ആത്മ said...

ajith:

അതെ…:)