Thursday, October 9, 2014

ശ്യൊ! ദൈവം!.

രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ഉടന്‍ ദൈവമേ രക്ഷിക്കണേ..
തീര്‍ന്നു!
പിന്നെ ഉടന്‍ തുടങ്ങുകയായി അന്നം പൊന്നല്‍..സെല്‍ഫ് പിറ്റി
അത് കൂടി കൂടി പതിവുപോലെ വേണ്ടപ്പെട്ടവരെ കുറ്റപ്പെടുത്തുന്നതില്‍ ചെന്നെത്തും ചിന്തകള്‍.. പിന്നെ ഈസിയാണ് ഇഷ്ടം പോലെ ഉണ്ടല്ലൊ പറയാന്‍
'അയ്യോ അവര്‍ അന്ന് അങ്ങിനെ ചെയ്തില്ലെങ്കില്‍ എനിക്ക് ഇന്ന് ഇങ്ങിനെ വിഷമിക്കേണ്ടി വരില്ലായിരുന്നു
അവരുടെ സ്വഭാവം ഇങ്ങിനെ അല്ലായിരുന്നെങ്കില്‍..'

ഇന്നലെ ഷോപ്പില്‍ നിന്ന് ഒറ്റയ്ക്ക് തിരിച്ചുവരുമ്പോള്‍ ഓര്‍ത്തു. ഹോളിഡേ വരുന്നു.
ഭര്‍ത്താവുമൊത്ത് ഒരു ടൂര്‍ ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല
പിന്നീട് സ്വയം ചോദിച്ചു, നിനക്ക് ഭര്‍ത്താവുമൊത്ത് എവിടെയാണ് പോകേണ്ടത്!
പോയപ്പോഴൊക്കെ താന്‍ സ്വന്തം lOkathth ത്തായിരുന്നു. തന്റെ പ്രധാന വിനോദം മറ്റുള്ളവര്‍ ഉണ്ടാക്കി തരുന്ന കമ്ഫര്‍ട്ട് സോണില്‍ ഇരുന്ന് സ്വപ്നം കാണുകയാണ്. സഹോദരനും ഭര്‍ത്താവും ഒക്കെയായി പോയപ്പോഴും താന്‍ വെളിയില്‍ നോക്കിയിരിക്കും എന്തോ നഷ്ടമായതു തേടും പോലെ..
അങ്ങിനെയുള്ളവരോടൊപ്പം യാത്രചെയ്യാന്‍  എത്രപേര്‍ക്ക് ഇഷ്ടമാവും!

ഈയ്യിടെ മക്കളോടൊപ്പം സിനിമായ്ക്ക് പോയപ്പോള്‍ അവര്‍ ഇടയ്ക്കിടെ സഹികെട്ട് പറയുന്നുണ്ടായിരുന്നു, അമ്മാ 'വേക്ക് അപ്പ് അമ്മാ വേക്ക് അപ്പ്' എന്ന്! അവര്‍ രണ്ടുപേരുണ്ടല്ലൊ കാര്യങ്ങള്‍ നോക്കാന്‍, ആ കമ്ഫര്‍ട്ടില്‍ ഇരുന്ന് സമാധാനമായി നമുക്ക് നമ്മുടെ പണി(കൂട്ടലും കിഴിക്കലും-സ്വപ്നലോകവും) തുടരാം എന്ന് ഉള്ള്..

ഇങ്ങിനെയുള്ള ഞാന്‍ എന്തിനാണ് ആക്റ്റീവ് ആയി നടക്കുന്ന കര്‍മ്മയോഗികളെ കുറ്റപ്പെടുത്തുന്നത്!

അതെ ഞാന്‍ പത്തിരുപത്തഞ്ച് വര്‍ഷത്തോളം ആരും അംഗീകരിക്കാത്ത അപ്രീഷിയേറ്റ് ചെയ്യാത്ത ജോലികള്‍ ചെയ്യുകയായിരുന്നു. വലിയ റിവാര്‍ഡ് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയത് ഇങ്ങിനെ ചിന്തിക്കാനും ഏകാന്തതപ്പെടാനും പറ്റുന്ന കുറെ നിമിഷങ്ങള്‍. എന്നെപ്പോലെയുള്ള ഒരാള്‍ക്ക് അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്നിട്ടും ദിവസവും രാവിലെ മറ്റുള്ളവരുടെ മണ്ടയില്‍ കയറി നിരങ്ങാന്‍ തുടങ്ങുന്ന മനസ്സ്!

ഇന്ന് എനിക്ക് എന്റെ മനസ്സിനോട് തന്നെ കലിപ്പ് തോന്നി
അപ്പോള്‍ ഒരു അശരീരി!

'ഒന്നുകില്‍ നീ എന്നെ വിശ്വസിക്ക്, അല്ലെങ്കില്‍ നിന്നില്‍ വിശ്വസിക്ക..
ഇതുമല്ലാതെ മറ്റുള്ളവരെ വിമര്‍ശിച്ചു നടക്കുന്നതെന്തിന്?!'

ശ്യൊ! ദൈവം!. എനിക്ക് രോമാഞ്ചം വന്നു!

ദൈവം ചോദിച്ചു, നീ ഇങ്ങിനെ മിനിട്ടിനു മിനിട്ടിനെ മറ്റുള്ളവന്റെ കുറവുകുറ്റങ്ങള്‍ ഓര്‍ത്ത് നടക്കുകയാനല്ലൊ,
എന്താ അങ്ങിനെ നോക്കി, അവര്‍ തെറ്റുവല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ നിനക്ക് ശിക്ഷിച്ച് നേരേയാക്കാന്‍ പറ്റുമോ?!
അതോ അവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് വരുത്തി തീര്‍ത്താല്‍ നീ കേമി ആകും എന്ന തോന്നലോ?!
മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കാനും വിലയിരുത്താനും ശിക്ഷിക്കാനും ഒക്കെ ഞാനുണ്ട്. നീ മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ എന്നെ തന്നെയാണ് വിമര്‍ശിക്കുന്നതെന്നോര്‍ക്കുക..

ഞാന്‍ നേരെയായി.. കുറെ നേരത്തേക്ക്.. അല്ല.. ഇന്നു മുയുമനും.

[ഇന്നലെ എഴുതിയതാണ്..]

5 comments:

ajith said...

ഇതല്ലേ സ്വയം തിരിച്ചറിയുക എന്ന് പറയുന്നത്!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇത് വായിച്ച് കുറെ നേരത്തേക്ക് ഞാനും നേരെയായി പക്ഷെ അന്നേരം കമന്റീടാൻ പറ്റാത്ത സ്ഥലത്തായിരുന്നു അതു കൊണ്ട് താമസിച്ചതാണ് ക്ഷമിക്കണം :)

ആത്മ/മുന്ന said...

ajith:

അതെ അതെ! ഇടയ്ക്കിടെ തിരിച്ചറിയും..പക്ഷെ, പിന്നേം ചങ്കരന്‍ തെങ്ങേല്‍ തന്നെ..:))

ആത്മ/മുന്ന said...


ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage :

ഹൊ! ഹെറിറ്റേജ് സാറിനെയൊക്കെ കുറെ നേരത്തെക്ക് നേരേയാക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഒരു ചില്ലറക്കാരി അല്ലാ…:)

thank you!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ അത് ശരി അപ്പൊ എനിക്കിട്ടു തന്നെ വച്ചു അല്ലെ

എടൂത്തോളാം
എന്റെ മാവും പൂക്കും :)