Thursday, October 2, 2014

ആത്മപ്രകാശനം

ഇന്ന് പൂജ വയ്പ്പാണ്. ഞാന്‍ കുളിച്ച് ഭഗവത്ഗീത, ശ്രീലളിതാസഹസ്രനാമം, മക്കളുടെ പാഠപുസ്തകം ഒക്കെ പൂജവച്ചു. 

എങ്കിലും എനിക്ക് വായിക്കാതെയോ എഴുതായോ ഒരു നിമിഷം പോലും ഇരിക്കാന്‍ വയ്യ. അക്ഷരങ്ങളാണ് അന്നും ഇന്നും എന്റെ കൂട്ടുകാര്‍. മനുഷ്യര്‍ നേരിട്ട് പറഞ്ഞുതരാത്ത പലതും അറിഞ്ഞത് അക്ഷരങ്ങളിലൂടെ ആണ്. 

ഇപ്പോള്‍ ട്വിറ്ററും ഫേസ്ബുക്കും ഒക്കെ വന്നപ്പോള്‍ അക്ഷരങ്ങളുടെ ഗുണം എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാനാവുന്നു..

ആത്മപ്രകാശനം ആണ് എല്ലാ മനുഷ്യരുടെയും ബേസിക്ക് സന്തോഷം. ചിലര്‍ അത് പ്രവര്‍ത്തികളിലൂടെ, ചിലര്‍ എഴുത്തിലൂടെ, ചിലര്‍ മറ്റ് കലാരൂപങ്ങളിലൂടെ മറ്റുചിലര്‍ സാമൂഹ്യസേവങ്ങളിലൂടെ, അങ്ങിനെ എല്ലാ മനുഷ്യരും സ്വയം പ്രകാശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാനും വ്യത്യസ്തയല്ല്. 

ഫേസ്ബുക്ക് ഒക്കെ വന്നപ്പോള്‍ പണ്ട് വീട്ടില്‍ വിരുന്നുവരുന്നവരെ അഭിമാനത്തോടെ കാട്ടിയിരുന്ന ഫോട്ടോകളും മറ്റ് നേട്ടങ്ങളും ഒക്കെ മിനിട്ടിനുള്ളില്‍ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ എത്തിച്ച് അവരുടെ അഭിനന്ദനങ്ങളും അംഗീകാരവും നേടാന്‍ കഴിയുന്നു..

ആദ്യം കാല്‍നടയായി പല മണിക്കൂറുകള്‍ ദിവസങ്ങള്‍ ഒക്കെ എടുത്തുവേണം സുഹൃത്ത് സമാഗമം, ബന്ധുസമാഗമം ഒക്കെ. പിന്നീട് കത്തിലൂടെയായി. ഓടുന്ന പോസ്റ്റ്മാന്‍.. കുതിരകളിലും കാളവണ്ടികളിലും പിന്നെ സൈക്കിളിലും ഒക്കെ.. പിന്നെ ട്രയിനിലും പ്ലയിനിലും അങ്ങിനെ മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഓരോ കാലത്തും ഓരോ ഉപാധികല്‍

ഫോണ്‍ വന്നപ്പോല്‍ ശബ്ദം കേട്ട് സംസാരിക്കാമെന്നായി

പിന്നെ ഇന്റര്‍നെറ്റ് വന്നപ്പോല്‍ സാധാരണക്കാര്‍ ഭാവനകൂടി ചെയ്യാനാവത്തത്ര വേഗത്തില്‍ ലോകമെങ്ങും ഉള്ള  ആള്‍ക്കാരെ  കാണാനും സംസാരിക്കാനും ഒക്കെ ആവുന്നു..!

പറഞ്ഞുവന്നത്.. നമ്മുടെ ലേറ്റസ്റ്റ് സൌകര്യങ്ങള്‍ ഒക്കെ മിതമായും ഉപയോഗപ്രദമായും കൈകാര്യം ചെയ്താല്‍ വലിയ നേട്ടം തന്നെയാണ് ഈ യുഗത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന സുഖസൌകര്യങ്ങള്‍..

പണ്ട് ബസ്സിലും കാറിലും ഒക്കെ യാത്രചെയ്യുമ്പോള്‍ വെറുതെ മണിക്കൂറുകള്‍ വെളിയില്‍ നോക്കിയോ ഉറങ്ങിയോ കളഞ്ഞിരുന്ന സമയം ഇന്ന മനുഷ്യര്‍ ഇന്റര്‍നെറ്റിലൂടെ ന്യൂസുകള്‍ അറിയാനും , സുഹൃത്തുക്കളുമായി സല്ലപിക്കാനും ആശയവിനിമയം നടത്താനും ഉപയോഗിക്കുന്നു.. ചുരുക്കത്തില്‍ വെറുതെ കളയാന്‍ ആര്‍ക്കുമില്ല ഇത്തിരി സമയം!!

മഴയെ നോക്കി നില്‍ക്കാന്‍, പ്രകൃതിയെ വീക്ഷിക്കാന്‍, വിരിഞ്ഞുവരുന്ന ഒരു പൂവിന്റെ ഭംഗി ആസ്വദിക്കാന്‍, മയിലിന്റെ നൃത്തം കാണാം, എന്തിനധികം സ്വന്തം മക്കളുടെ കിളിക്കൊഞ്ചലുകള്‍ പോലും ഈ പുത്തന്‍ മാസ്മരികതയില്‍ മനുഷ്യര്‍ക്ക് നഷ്ടമവുന്നു.

നഷ്ടങ്ങളും ഏറെയാണ്

പിന്നെ ഒരു കാലഘട്ടത്തിലെ സുഖങ്ങള്‍ തന്നെ എല്ലാ കാലഘട്ടത്തിലും പിന്തുടരാനും ആവില്ലല്ലൊ

ഭൂമിയും അതിലെ മനുഷ്യരും എല്ലാം തന്നെ അനുനിമിഷം മാറിക്കൊണ്ടിരിക്കുമ്പോള്‍ എല്ലാ കാ‍ലവും ഒരുപോലെ നില്‍ക്കുന്ന സുഖങ്ങളും ആചാരങ്ങളും ഒന്നും കാണില്ല തന്നെ..

[വെറുതെ എഴുതിയതാണ്..എഴുതുന്നത് അന്നന്ന് പോസ്റ്റ് ചെയ്തില്ലെങ്കില്‍ പിന്നെ പുതുമനശിക്കും. അതുകൊണ്ട് പോസ്റ്റ് ചെയ്യുന്നു.. ]