Thursday, July 17, 2014

ഏട്ടിലെ പശു...

ഇപ്രാവശ്യം എഴുതാന്‍ വന്നത് വേറേ നിവര്‍ത്തി ഇല്ലാത്തതുകൊണ്ടുതന്നെയാണ് ..

മൌനം എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു..വല്ലാതെ
കൂട്ടുകാരില്ലാത്തതോ ഒന്നും അല്ല പ്രശ്നം.. ഒന്നിലും ശാശ്വതമായ നിലനില്‍പ്പില്ലെന്ന തോന്നല്‍ ആണ്.
എനിക്ക് വളരെ ക്ലോസ്സ് ആയ കൂട്ടുകാര്‍ ഒക്കെ ഉണ്ട്.. പക്ഷെ, അവരും ഏതുനിമിഷവും പിണങ്ങിയേക്കും
ഒരു ചെറിയ കാരണം മതി ബന്ധങ്ങള്‍ ഒക്കെ ശിഥിലങ്ങള്‍ ആ‍വാന്‍.. പിന്നെ എങ്ങിനെ എന്റെ കൂട്ടുകാരെ വിശ്വസിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍?!

തനിച്ചേ ഉള്ളൂ എന്ന സത്യം ആണ് എന്നെ മൂകയാക്കുന്നത്!

ഇന്ന് വീണ്ടും മറ്റൊരു മലേഷ്യന്‍ വിമാനത്തിന് അപകടം പറ്റിയിരിക്കുന്നു!! 
ജനസമ്പര്‍ക്കത്തിനായി ഫേസ്ബുക്കും റ്റ്വിറ്ററും ഒക്കെ നോക്കാമെന്നു വച്ചാല്‍ ഇനിയിപ്പോ മിനിട്ടിനു മിനിട്ടിനു നടുക്കുന്ന ആ വാര്‍ത്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓരോ പത്രക്കാരായി ഇട്ടുകൊണ്ടിരിക്കും.. ഇടുന്നതില്‍ കുഴപ്പം ഇല്ല.
ഇപ്പോള്‍ എല്ലാ സംഭവങ്ങളും ആഗോളമാവാന്‍ ഒരു നിമിഷം മതി
അതുകൊണ്ട് ദുഃഖാചരണവും ആഗോളവ്യാപകം ആക്കണം..എങ്കില്‍ ഒരല്പം ആശ്വാസം ആയേനെ!

പിന്നെ മറ്റൊരു ഉല്‍ക്കണ്ഠ എവിടെ എഴുതിയാല്‍ ആണ് നിലനില്‍പ്പുള്ളത് എന്നതാണ്.. ഓരോ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി എല്ലാരും അലയുമ്പോള്‍, ശാശ്വതമായി ഒരിടം ഇല്ല എന്നതും നിരാശ ഉളവാക്കുന്നു..

ഫേസ്ബുക്കില്‍ ആകുമ്പോള്‍ നേരിട്ട് പരിചയമുള്ളവരൊക്കെ ഉണ്ടല്ലൊ, അവിടെ എന്റെ സാഹിത്യ പരീക്ഷണം തുടരാം എന്നു കരുതിയാല്‍, അവിടെ വരുന്നവര്‍ അധികവും സാഹിത്യമായി ചായ്‌വില്ലാതെ ശരിക്കും പ്രാ‍യോഗികരായ ആള്‍ക്കാരാണ്.. എത്രയെന്നു കരുതി അവര്‍ സഹിക്കും! വെറുപ്പാവില്ലെ എന്ന ആശങ്ക!

പ്ലസ്സ് കൊള്ളാം.. പക്ഷെ, അവിടെ നേരിട്ട് പരിചയമുള്ളവര്‍ ഇല്ല. ആത്മബന്ധമുള്ളവര്‍ ഉണ്ട്, പക്ഷെ, ഏതുനിമിഷവും പേരുമാറ്റാം.. ഐഡന്റിറ്റി തന്നെ മാറ്റിക്കളയും! അതൊരു ഭയാനകമായ ചിന്തയാണ്

അതിലും ഭയാനകത എന്നാല്‍ ഈ അനോണിമിറ്റിയില്‍ ആണ് ഞാന്‍ ശാശ്വതമായി ചില കൊച്ചു കൊച്ചു സ്നേഹങ്ങള്‍ പുലര്‍ത്തുന്നതും, അതാണെന്റെ വെളിച്ചവും!

എത്ര ക്ഷണികമാണ് എന്റെ വിശ്വാസങ്ങളും നിലനില്‍പ്പും!

അപ്പോള്‍ പറഞ്ഞുവന്നത്, ഞാന്‍ ഇന്നുമുതല ഫേസ്ബുക്കിലും മറ്റുമുള്ള പരീക്ഷണങ്ങള്‍ മതിയാക്കി താളുകള്‍ മറിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാന്‍ പോകയാണ്..

ഇപ്പോഴിപ്പോള്‍ പ്രശസ്തരായവരുടെ ബ്ലോഗുകള്‍ പോലും വായിക്കാന്‍ ആര്‍ക്കും മെനക്കെടാന്‍ വയ്യാതിരിക്കെ, എന്റെ രചനകള്‍ വായിക്കുമെന്നോ എന്നെ പ്രശസ്തിയുടെ പടവുകളില്‍ എത്തിക്കുമെന്നോ എന്നൊന്നും യാതൊരു പ്രതീക്ഷയുമില്ല എങ്കിലും


അവനവനാത്മസുഖത്തിനുതകുന്ന കര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ ഒരു ആത്മതൃപ്തി കൈവരുമല്ലൊ.. പിന്നെ, അത് മറ്റുള്ളവര്‍ക്കും ഏതെങ്കിലും രീതിയില്‍ ഗുണമാകട്ടെ..
എന്ന പ്രാര്‍ത്ഥനയോടെ

ആത്മ

പ്രശസ്തിയുടെ കാര്യം പറഞ്ഞപ്പോള്‍ ഈയ്യിടെ നടന്ന കാര്യം ഓര്‍മ്മ വന്നു.
ഞാന്‍ പണ്ട് സിമ്പിള്‍ ഇംഗ്ലീഷില്‍ കുറെ poems ഒക്കെ എഴിതി poetry.com ല്‍ അയച്ചുകൊടുക്കയും അവര്‍ പപ്പടം ചുടും പോലെ പബ്ലിഷ് ചെയ്യുകയും എന്നെക്കൊണ്ട് തുടരെ തുടരെ അവരുടെ ബുക്കുകള്‍ വാങ്ങിപ്പിക്കയും പിന്നെ എന്നെ അവിടേയ്ക്ക് ക്ഷണിക്കയും ഒക്കെ ചെയ്തായിരുന്നു എന്നത് അറിഞ്ഞ ഒരു വനിത ഈയ്യിടെ ഒരു പബ്ലിഷറെ പരിചയപ്പെടുത്തി എന്നോട് പോയംസ് പബ്ലിഷ് ചെയ്യാന്‍ നന്നായി ഉപദേശിച്ചു..
പക്ഷെ, എന്തുകൊണ്ടോ എനിക്ക് താല്പര്യം തോന്നുന്നില്ല..

അതിലും വലുതാണ് മുന്നില്‍ കിടക്കുന്ന ജീവിതം എന്ന സമസ്യ.. അത് പൂരിപ്പിക്കുന്നതിനിടയില്‍ ഈ ഒരു ഭാരം കൂടി ചുമലില്‍ ഏറ്റാന്‍ തല്‍ക്കാലം വയ്യ.

പിന്നെ ഈ നാട്ടില്‍ സാഹിത്യം പരിപോഷിക്കപ്പെടുന്നില്ല, എനിക്ക് അത്ര ആത്മബന്ധമുള്ള ആരും ഇല്ല പങ്കിടാന്‍.. എന്നിങ്ങനെ ഒട്ടനവധി പെര്‍സണല്‍ ആയുള്ള ഉല്‍ക്കണ്ഠകള്‍ വേറേയും..

ഓഹ്! ഇനിയിപ്പോ അതിന്റെ കുറവേ ഉള്ളൂ!
ഒരാള്‍ക്ക് മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ട് പോലും അനങ്ങാത്ത മനസ്സാക്ഷിക്കാര്‍ എന്റെ സാഹിത്യവും എന്നെയും ഒരിക്കലും അക്സപ്റ്റ് ചെയ്യാന്‍ പോണില്ല എന്നത് മറ്റൊരു പരമാര്‍ത്ഥം…

നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ ജീവന്‍ പണയം വച്ച് പോരാടുന്നത് അവര്‍ തന്നെ ആയുധവും ഏറ്റി നമ്മോട് എതിരിടാന്‍ വരുന്ന ഭഗവത് ഗീതയിലെ കാഴ്ചയാണ് എനിക്ക് പലപ്പോഴും ഈ ജീവിതത്തിനോട് തോന്നിയിട്ടുള്ളത്..

ഒന്നും വേണ്ട കൃഷ്ണാ.. നിന്റെ ഒരല്പം ദയവും സ്നേഹവും മതി ഈ ജന്മം പൂര്‍ത്തിയാക്കാനായി..

(നാളെ ഒരുപക്ഷെ ഇത് കുറച്ചുകൂടി നന്നാക്കിയേക്കും..
കുറെ നാളായി എഴുതാത്തതുകൊണ്ടുള്ള കുറവുകള്‍ അനുഭവപ്പെടുന്നു. 

5 comments:

വീകെ said...

അവനവനാത്മസുഖത്തിനുതകുന്ന കര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ ഒരു ആത്മതൃപ്തി കൈവരുമല്ലൊ.. പിന്നെ, അത് മറ്റുള്ളവര്‍ക്കും ഏതെങ്കിലും രീതിയില്‍ ഗുണമാകട്ടെ..
എന്ന പ്രാര്‍ത്ഥനയോടെ
ആശംസകൾ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മൌനം എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു..---

ബ്ലോഗിൽ ശബ്ദമില്ലാത്തപ്പോഴെ എനിക്ക് തോന്നി

Sivadasan M said...

എന്തിനാണ് ജീവിതത്തെ ഓര്‍ത്ത് വിഷമിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെയുളള സമീപനം മനസ്സിന്റെ വ്യാകുലത ഇല്ലാതാക്കില്ലേ. സര്‍വോപരി കാരണങ്ങള്‍ക്കെല്ലാം കാരണഭൂതനായ ദൈവം നമ്മുടെ നന്മയ്ക്കായാണ് എല്ലാം നല്‍കുന്നതെന്ന് ചിന്തിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകില്ലല്ലോ. എന്തിനും ഏതിനും ഒരു കാരണവുമുണ്ടാകില്ലേ

ajith said...

ഇതൊന്നും സാരല്യാന്നേ. ചീര്‍ അപ് ഗേള്‍!!

ആത്മ/മുന്ന said...

thanks a lot for your love and encouragements...