Monday, March 10, 2014

ഗ്രൂപ്പുകള്‍..ഗ്രൂപ്പുകള്‍..!!


ഇന്ന് എനിക്കറിയാവുന്ന ഗ്രൂപ്പിസത്തിനെ പറ്റി പറയാം…

പണ്ട് ചെറുതിലേ അച്ഛന്റെ വീട്ടിലെ മുതാലാളിത്ത ഗ്രൂപ്പും അമ്മയുടെ വീട്ടിലെ സെമി തൊഴിലാളി ഗ്രൂപ്പും തൊട്ട്..

അച്ഛന്റെ വീട്ടിലെ അധികാര തര്‍ക്കവും വസ്തുതര്‍ക്കവും മറ്റ് അധികാര മേല്‍ക്കോയമയുടെയും ഇടയില്‍ അവഗണിക്കപ്പെട്ട് ഓടിക്കളിച്ചു വളര്‍ന്ന ഞാനും അനിയനും
വല്ലപ്പോഴും അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ കിട്ടുന്ന സ്വച്ഛത..
അത് അനിര്‍വ്വചനീയമാണ്.. പ്രകൃതിയോട് ഒത്തിണങ്ങിയ അവരുടെ ജീവിതം.. കുളത്തില്‍ പോയുള്ള കുളി, അമ്പലം, 

അതില്‍ പിന്നെ അറിഞ്ഞ ഗ്രൂപ്പ്, ഞങ്ങള്‍ കൊച്ചുപിള്ളേര്‍ ഒരു ഗ്രൂപ്പ്, മുതിര്‍ന്നവര്‍ ഒരു ഗ്രൂപ്പ്.. ഈ മുതിര്‍ന്ന ഗ്രൂപ്പ് അടുത്തില്ലെങ്കില്‍ കൊച്ചുപിള്ളാര്‍ക്ക് എന്തു അഡ്വചേര്‍സും ചെയ്യാം.. മുതിര്‍ന്ന ഗ്രൂപ്പിനെ കണ്ടാല്‍ പിന്നെ കുളിച്ച്, നാമം ചൊല്ലി, പോയിരിന്ന് പുസ്തകം വായിക്കണം.. ഹൊ! എന്തൊരു ശ്വാസം മുട്ടലാണെന്നോ!

അതുകഴിഞ്ഞ് പ്രീഡിഗ്രിക്ക് കോളേജിലെ ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റ് ഗ്രൂപ്പ് ഒന്നിനെ പറ്റിയും ഞങ്ങള്‍ക്കറിയില്ലായിരുന്നു..

പഷെ ഞങ്ങളുടെ ഹാളിലെ തിരു വനന്തപുരത്തുകാര്‍ ചേര്‍ന്ന് ഒരു ഭയ്നകരഗ്രൂപ്പ്.. പാറശ്ശാലം പട്ടം, കരമന, ആറ്റിങ്ങല്‍, കിളിമാനൂര്‍, ഒക്കെ ചേര്‍ന്ന്..(മേട്രണ്‍ തന്നെ ഇട്ടതാണ് ഒരു ജില്ലാടിസ്ഥാനത്തില്‍ എന്ന് കരുതുന്നു)

ഞങ്ങളുടെ എതിരിന് കിടക്കുന്നത് സീനിയേര്‍സ് ഗ്രൂപ്പുകാരായിരുന്നു.. അവര്‍ അധികവും കൊല്ലം കഴിഞ്ഞ് വടക്കോട്ടുള്ളവരായിരുന്നു.. ഞങ്ങള്‍ തമ്മില്‍ വലിയ സ്നെഹത്തിലായിരുന്നു..

പിന്നെ ഡിഗ്രിക്ക് ചെന്നപ്പോള്‍ ഭയങ്കര ഗ്രൂപ്പ്, തിരുവനതപുരം ഡേസ്കോളേറ്സ്, ഹോസ്റ്റല്‍ വാസികള്‍, പിന്നെ എന്തൊക്കെയോ ആ ആര്‍ക്കറിയാം..!

എന്നെ ഓരോ ഗ്രൂപ്പുകാരും പ്രത്യേകം പ്രത്യേകം ക്ഷനിച്ചിരുന്നു ചേരാന്‍..പക്ഷെ, എനിക്കെന്തോ ഒരു ഗ്രൂപ്പിലെയും നിബന്ധനകള്‍ ഇഷ്ടപ്പെടാഞ്ഞതിനാല്‍ സ്വതന്ത്രയായി തുടര്‍ന്നു..

ഹോസ്റ്റലിലും ഉണ്ടായിരുന്നു അല്ലറ ചില്ലറ ഗ്രൂപ്പൊക്കെ.. പക്ഷെ, 
അവിടെ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി എന്നെ വന്ന് ക്ഷണിച്ചായിരുന്നു.. അച്ഛനും അമ്മയും വെളിനാട്ടില്‍.. ഇംഗ്ലീഷാണ് സംസാരഭാക്ഷ.. ബോയ് കട്ട് ചെയ്ത മുടി, ക്രിസ്ത്യന്‍..ഒരു സാധു..

അവള്‍ക്ക് ഒരു ഗ്രൂപ്പും ഇഷ്ടമാവുന്നില്ല. മുറിയില്‍ മൂന്നുപേരുണ്ട്.. അവള്‍ക്ക് ലൈറ്റ് അണച്ച് ഉറങ്ങാനാവുന്നില്ല്, മനസ്സ് തുറന്ന് സംസാരിക്കാനാവുന്നില്ല..

ഞങ്ങള്‍ കോറിഡോറിലൊക്കെ കാണുമ്പോള്‍ മധുരമായി പുഞ്ചിരിച്ചുകാണത്തേ ഉള്ളൂ.. വര്‍ഷാദ്യം ഹോസ്റ്റല്‍ റൂം മാറ്റും.. അപ്പോള്‍ വേണമെങ്കില്‍ റൂം മേറ്റിനെ തിരഞ്ഞെടുക്കാം. വാര്‍ഡണ് ഇഷ്ടമുണ്ടെങ്കില്‍ അപ്രൂവ് ചെയ്യും.. ‘ആത്മേ നമുക്ക് ഒരു റൂം തരാന്‍ പറയട്ടെ?’, അവള്‍ രഹസ്യമായി ഒരു ദിവസം ചോദിച്ചു.
 എനിക്ക് പെരുത്ത് സന്തോഷം..ഓഹോ പറഞ്ഞോളൂ..
അപ്പോള്‍ പ്രശ്നം എന്തെന്നാല്‍ റൂമിലെ മൂന്നാമത്തെയാള്‍ എന്റെ തന്നെ ക്ലാസ്സിലെ ഇക്കണോമിക്സ് കാരിയാണ്.. അവരൊക്കെ അന്ന് ഇക്കണോമിക്സ് എടുത്തിരിക്കുന്നത് വലിയ വലിയ പരീക്ഷകളൊക്കെ പാസ്സകാനാണ്. നല്ല മാര്‍ക്കും ഉണ്ട്..(എനിക്കും മോശമല്ലാത്തെ മാര്‍ക്കൊക്കെ ഉണ്ടായിരുന്നു പക്ഷെ അവരുടെ അത്ര അംബീഷന്‍ ഇല്ലായിരുന്നു) അവളുടെ മാതാപിതാക്കള്‍ മലേഷ്യയില്‍..

തുടക്കത്തില്‍ ഞങ്ങല്‍ രണ്ടുപേരും മറ്റൊരു ഹോസ്റ്റലില്‍ ആയിരുന്നു. അങ്ങിനെ ഒരു സഹോദരീ ബന്ധം ഉടലെടുക്കുകയും ഗവഃ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവള്‍ മറ്റൊരു മിടുമിടുക്കിയെ കൂട്ടുകാരിയായി ചേര്‍ക്കയും ചെയ്തപ്പോള്‍ ഞാന്‍ അകന്നു മാറി നല്ലപിള്ള ചമഞ്ഞ് നടക്കയും അവള്‍ ഇറ്റയ്ക്കിടെ ‘വൈ ഡോണ്ട് യു ജോയിന്‍..’ എന്നൊക്കെ ക്ഷണിക്കയും ചെയ്യുന്ന സമയവും ആയിരുന്നു..
അവളും ഇംഗ്ലീഷും മലയാളവും സംസാരിക്കും..

ഞാന്‍ ചെകുത്താനും കടലിനും ഇടയിലായി.. രണ്ടുപേരോടും കൂടി കൂടിയാല്‍ ഉയരാനും വളരാനും ഒക്കെ സാധ്യതകള്‍ ഏറെ.. പക്ഷെ, ഒരാള്‍ ലൈറ്റ് ഇടുമ്പോള്‍ മറ്റേ ആള്‍ക്ക് അണയ്ക്കണം..
രണ്ടുപേരുടെയും മധ്യസ്ഥ ഞാന്‍!!
അയ്യോ! വേണ്ടായേ..

ഞാന്‍ പാത്തുപതുങ്ങി ചെന്നു, എന്റെ നാട്ടുകാരി ഒരു പെണ്‍കുട്ടി യുണ്ട്,. ശുദ്ധ മലയാളം.. ശാലീനത; ആവശ്യത്തിന് ഗ്ലാമറും ഒക്കെ ഉണ്ടു താനും..
‘നമുക്ക് ഒരു റൂം പറയട്ടെ?’, ഞാന്‍ മടിച്ച് മടിച്ച് വിഷയം അവതരിപ്പിച്ചു.. അപ്പോള്‍ അവള്‍..’ഞാന്‍ ഈ കാര്യം ആത്മയോട് ചോദിക്കാന്‍ ഇരിക്കയായിരുന്നു..’

ഹോ! പരമാനന്ദം! ഞങ്ങള്‍ കൈകോര്‍ത്തുപിടിച്ച് മേട്രന്റെ റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു പിന്നെ.. പറയാന്‍ ഒരുപാട് എസ്ക്യൂസുകള്‍ ഉണ്ടായിരുന്നു. ഒരേ നാട്ടുകാര്‍ , ഒരുമിച്ച് യാത്രചെയ്യേണ്ടവര്‍.. എന്നിങ്ങനെ എന്തൊക്കെയോ നിരത്തി..
മേട്രണ്‍ എന്റെ അമ്മയുടെ ഓഫീസറുടെ ഭാര്യകൂടിയായിരുന്ന മേട്രണും ഞാനൊരു അരുമ ആയിരുന്നതിനാല്‍..
നോ പ്രോബ്ലം..
അങ്ങിനെ ആ ഗ്രൂപ്പും തീര്‍ന്നു..

പിന്നീട് അന്യനാട്ടില്‍ എത്തിയപ്പോള്‍ ഗ്രൂപ്പോട് ഗ്രൂപ്പ്.
ചൈനീസ് മലായ് യുറേഷ്യന്‍, തമിഴ്, മലയാളി, ഹിന്ദി എന്നിങ്ങനെ ഗ്രൂപ്പ്;
അതിനിടയില്‍, മലയാളികള്‍ ഒരോ ഘട്ടത്തിലും വന്നവര്‍ തമ്മില്‍ ഗ്രൂപ്പ്,
(ഗവഃ ഇടക്കിടെ ഇമിഗ്രേഷന്‍ നിയമം അയവുവരുത്തുമ്പോള്‍ വന്നുപെട്ട കുഗ്രാമവാസികള്‍ വരെ ഹൊ! ഞങ്ങള്‍ യധാര്‍ത്ഥ് ഫോറിനേര്‍സ്.. എന്ന് തലേം പൊക്കിപ്പിടിച്ച്..-മലയാളം പോലും ശരിക്കറിയില്ല, പിന്നെയല്ലെ ഇംഗ്ലീഷ്-.. അതിനെന്ത് മക്കള്‍ക്കൊക്കെ അറിയാം..) 
പിന്നെ അവരുണ്ടാക്കുന്ന മറ്റുചില സ്വാര്‍ത്ഥഗ്രൂപ്പുകള്‍, ദൈവത്തിന്റെ പേരിലെ ഗ്രൂപ്പ്, എന്നിങ്ങന്റെ ഒരു  അരലച്ചം ഗ്രൂപ്പ് ഞാന്‍ കണ്ടേ എന്റെ സാമീ...!!!

അതിനിടയില്‍ ഹായ്! നല്ല മലയാളിക്കൂട്ടം ഇന്റര്‍നെറ്റില്‍..!! വിവരമുള്ളവര്‍..വിദ്യാഭ്യാസമുള്ളവര്‍, നല്ല ജോക്ക് അടിക്കാനറിയാവുന്നവര്‍, വാക്ക്ചാതുര്യം ഹൊ! പറഞ്ഞറിയിക്കാന്‍ പറ്റില്ല.! എനിക്ക് അന്നും ഇന്നും മിസ്സായ മലയാളീസ്!!
എന്നുപറഞ്ഞ് വന്നുകയറിയ ഞാന്‍…

ബാക്കി പറയണ്ടല്ല്…
എന്നെക്കാളും ബാക്കി എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങളേ ഉള്ളൂ..
പക്ഷെ, സത്യമായും പറയാം.. ഞാന്‍ ഗ്രൂപ്പുകാര്‍ ആരെന്നോ എന്താണെന്നോ അറിയാന്‍ മിനക്കെട്ടിട്ടില്ല. കാരണം, ആ ചിന്ത തന്നെ എന്നെ തളര്‍ത്തുന്നു..

എന്തിനായി മനുഷ്യര്‍ ആവശ്യത്തിനും അനാവശ്യത്തിനുമായി ഇത്രയധികം ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു..?!

ഞാനൊരു ഗ്രൂപ്പില്‍, എന്റെ ഒരേ ഒരു സഹോദരന്‍ ഒരു ഗ്രൂപ്പില്‍, എന്റെ മാതാപിതാക്കള്‍ മറ്റൊരു ഗ്രൂപ്പില്‍, എന്റെ അമ്മായി വലിയൊരു ഗ്രൂപ്പില്‍, എന്റെ സഹോദരി ഒരു ഗ്രൂപ്പില്‍, 
എന്റെ ഉത്തമ കൂട്ടുകാരിയുടെ ഭര്‍ത്താവ് എന്റെ ഭര്‍ത്താവിന്റ് എതിര്‍ഗ്രൂപ്പ്!
പോരേ പൂരം…!!

എന്റീശ്വരാ..!! ഞാനീ ഗ്രൂപ്പുകള്‍ കണ്ട് പണ്ടാരം അടങ്ങാന്‍ മാത്രമോ ജനിച്ചത്! (ഇന്നസെന്റ് ശൈലി)

2 comments:

ajith said...

എന്റെ ഗ്രൂപ്പ് എ-പൊസിറ്റീവ്

ആത്മ/മുന്ന said...

mine, b+ve ….:)