Monday, December 9, 2013

മാതാ; പിതാ; ഗുരു; ദൈവം.

മാതാ പിതാ ഗുരുഃ ദൈവം എന്ന  വാക്ക്യത്തിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായി തുടങ്ങുന്നു..
നമുക്ക് ഈ ലോകത്ത് ഫ്രീ ആയി സ്നേഹം സംരക്ഷണം, അറിവ് ഒക്കെ തരാൻ ഈ ലോകത്ത് ഈ പറഞ്ഞ നാലു പേരേ ഉള്ളൂ..
പ്രതിഫലേച്ഛയില്ലാതെ നമ്മുടെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന മനുഷ്യർ ഇവർ മാത്രമേ കാണൂ..
അതിന്റെ അളവ്  ഈ ക്രമപ്രകാരവും ആണെന്ന സത്യവും വൈകിയെൻകിലും നമ്മൾ തിരിച്ചറിയും
അമ്മ  പിന്നെ അച്ഛൻ പിന്നെ ഗുരു പിന്നെ അദൃ^ശ്യനായ ദൈവം.

അമ്മ; നമുക്കായി  ഇഷ്ടത്തോടെയോ, ഇഷ്ടമില്ലാതെയോ, പരാതിപഞ്ഞോ പരിഭവിച്ചോ ഒക്കെയാണെങ്കിലും വയറ്റിൽ ചുമക്കുന്നു, നൊന്തു പ്രസവിക്കുന്നു, മുലയൂട്ടുന്നു ജീവൻ നിലനിർത്താനായി സ്വന്തം ആരോഗ്യം പോലും അവഗണിച്ച് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നു..

മറ്റൊരു മനുഷ്യനായി സ്വന്തം ശരീരം പോലും കീറിമുറിക്കാൻ തയ്യാറായി ഈ ലോകത്ത് മറ്റാരുണ്ട്..?! പിതാവുപോലും രണ്ടാം സ്ഥാനത്താവുന്നത് ഇവിടെയാണ്‌.. അമ്മയെക്ക​‍ാളും മാനസിക സ്നേഹം അച്ഛനു നല്കാം എന്നാലും ആദ്യത്തെ വേദനയ്ക്ക് സമമാകുന്നില്ല..
ഒരമ്മ എത്ര അന്നം പൊന്ന്നിയാലും അത് അധികമാവുന്നില്ല. നമ്മള്‍ അനുസരിച്ച് പോകണം എന്നത് ഈ  ഒരു സത്യം അംഗീകരിച്ചായിരിക്കും ആചാര്യന്മാർ പറഞ്ഞത്

 എനിക്ക് എന്റെ അമ്മയെയും അത്ര മതിക്കനായില്ല. എല്ലാ സ്ത്രീകളും പ്രസവിക്കുന്നു, കുട്ടികളെ വളർത്തുന്നു.. ഈ ഞാനും ചെയ്യുന്നു.. അമ്മയും ചെയ്തു അതിലൊക്കെ ഇത്ര കണക്കുപറയാനും പരിഭവിക്കാനും ഒക്കെ എന്തിരിക്കുന്നു എന്നു തോന്നിയിരുന്നു.. അമ്മയ്ക്ക് അല്പം കൂടി ഡീസന്റ് ആയും റിസർവ്ഡ് ആയും പെരുമാറിക്കൂടെ എന്നൊക്കെ തൊന്നിയിട്ടും ഉണ്ട്.. അമ്മയെ പ്രകോപിക്കാനായിട്ട് അച്ഛനെ കൂടുതൽ സ്നേഹിച്ചത് എന്നുപോലും തോന്നുന്നു.. അത്രയ്ക്ക് ഉന്നത സ്ഥാനത്ത് അമ്മ നിന്നതുകോണ്ടാവും ഒരുപക്ഷെ, അങ്ങിനെ കുശുംബ് തോന്നിയത്... ആ ഉന്നത സ്ഥാനം  എന്താണെന്ന് ഇന്നെനിക്ക് മനസ്സിലാവുന്നു..
പനിപിടിച്ച് ഒരു കോണിൽ കിടക്കുമ്പോൾ ജോലി ചെയ്ത് ശരീരം ക്ഷീണിക്കുമ്പോൾ ഒന്നും ആരും അറിയുന്നില്ല. ചെന്ന് പറഞ്ഞ് മനസ്സിലാക്കിക്കാനായാൽ ആരെങ്കിലും സഹായം ചെയ്യുമായിരിക്കാം..

അതുപോലെ നമ്മുടെ ഉന്നമനത്തിനായി വല്ലതും ചെയ്യാനും അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ മറ്റാരും കാണില്ല ഒരു ഗുരുവല്ലാതെ. ഗുരുവിന് ഗവണ്മെന്റ് ശംബളം കൊടുക്കുമായിരിക്കാം എന്നാലും ഗുരു ശിഷ്യർക്ക് നല്കുന്നത് തന്റെ അറിവാണ്‌.. ഒരു നല്ല ഗുരുവിൽ നിന്ന് മനസ്സോടെ കിട്ടുന്ന അറിവ് ഒരു സമ്പത്തിനും ശംബളത്തിനും പകരം വയ്ക്കാനാവില്ല.

പിന്നെ ദൈവം.. അതെ ഈ മൂന്നുപേരും കൈവിട്ടാൽ പിന്നെ ദൈവമേ ഉള്ളൂ .. മറ്റാർക്കും ആവില്ല നമ്മെ  ഫലപ്രതീക്ഷയില്ലാതെ, അൺകണ്ടിഷണൽ ആയി സ്നേഹിക്കാൻ, വൈരൂപ്യം മറന്ന് വാരിപ്പുണരാൻ...

10 comments:

Shankar Vijay said...

ഒരമ്മ എത്ര അന്നം പൊന്ന്നിയാലും അത് അധികമാവുന്നില്ല.....സത്യം ..ഈ ലോകത്തില്‍ അമ്മയുടെയും സ്നേഹത്തെക്കാള്‍ മഹത്വമായി മറ്റൊന്നുമില്ല ..അച്ഛന്‍ നല്കുന്ന തണലും വലുത് തന്നെയാണ് ..പിന്നെ ഒരു സംശയം വന്നു ...ഗുരു എന്നു പറയുന്നത് നമ്മളെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നവര്‍ മാത്രമാണോ ? പള്ളിക്കൂടത്തിലെ പഠിപ്പില്‍ നിന്നും ഒരിക്കലും ഉപകരികാത്ത പല കാര്യങ്ങളും പഠിച്ചിട്ടുണ്ട് .
എനിക്ക് തോന്നുനത് അതിനെക്കാള്‍ എത്രയോ വലിയ അറിവുകളാണ് നമ്മുക്ക് നമ്മുടെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കിട്ടുന്നത് ...ജീവിതം പഠിക്കുനത് സ്വന്തം കുടുംബത്തില്‍ നിന്നും തന്നെയാണ് ..ജീവിതത്തെ കുറിച്ച് പഠിക്കാന്‍ പള്ളിക്കൂടമോ പഠിപ്പിക്കാന്‍ ഗുരുക്കന്മാരോ ഉണ്ടോ ...?..

എനിക്ക് എന്റെ അച്ഛനും അമ്മയും തന്നെയാണ് എല്ലാം ..അതിനു മീതെ ഒരു ഗുരുവോ ദൈവമോ ഉള്ളതായി ഞാന്‍ കാണുന്നില്ല ...അച്ഛനും അമ്മയും തന്നെയല്ലേ ദൈവം ....??
..എഴുത്ത് നന്നായിട്ടുണ്ട് .. മാതാ .പിതാ , ഗുരു , ദൈവം ഇതിനെക്കുറിച്ച് ലാളിത്യമായ ഒരു കയ്യൊപ്പ് .. .മനോഹരം.....സ്നേഹാശംസകള്‍ ..

ശ്രീ said...

മാതാപിതാക്കള്‍ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെല്ലാം. പിന്നെ, 'ഗുരു' എന്നത് നമുക്ക് അറിവു പകര്‍ന്നു തരുന്ന ആരുമാകാം... പാഠ പുസ്തകങ്ങള്‍ മാത്രം പഠിപ്പിയ്ക്കുന്നവരാകണമെന്നില്ല.

നല്ല കുറിപ്പ്, ചേച്ചീ

Echmukutty said...

നല്ല കുറിപ്പ് ആത്മേ!

ajith said...

അമ്മയിലുണ്ടെല്ലാം!

Nidhin James said...

ഹൊ..കൊള്ളാം :)

ആത്മ/മുന്ന said...

ശങ്കര്‍ വിജയ്,

അതെ അച്ഛനമ്മമാര്‍ ‘കഴിഞ്ഞാല്‍‘ പിന്നെ ഗുരു മാത്രമേ കാണൂ.. നിസ്വാര്‍ത്ഥമായി നമ്മെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്..

ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി

ആത്മ/മുന്ന said...

ശ്രീ,

നന്ദി.. കണ്ടതില്‍ സന്തോഷം..

ആത്മ/മുന്ന said...

യച്ചുമിക്കുട്ടി.

റൊമ്പ താങ്ക്സ്..!

ആത്മ/മുന്ന said...

അജിത്,

അതെ..!!!

ആത്മ/മുന്ന said...

Nidhin James:

താങ്ക്സ്..!