Sunday, June 24, 2012

ഒരു ചെറു കഥ...

നാളെ, കേടായിപ്പോയെന്നു കരുതിയ ഐഫോണ്‍ നന്നാക്കാന്‍ പോകണമായിരുന്നു..
ഒരിടത്ത് പ്രഥമന്‍ വച്ചുകൊണ്ടുപോയിട്ട് പിന്നെ അവിടത്തെ പാട്ടുപാടല്‍ സദസ്സില്‍ പങ്കെടുക്കണമായിരുന്നു..
പിന്നീട് എപ്പോഴോ അമ്മ രണ്ടാം സ്ഥാനക്കാരിയായി! പതിവുപോലെ..
പിണങ്ങിയില്ല.. പെട്ടെന്ന് അകന്നു.. മാറേണ്ട സന്ദര്ഭം വരുന്നു.. പതിവുപോലെ

ഇരുട്ട് വീണ വഴിയിലൂടെ നീട്ടിവലിച്ച് നടന്നു..
വഴിയോരത്ത് ചായ്ഞ്ഞു കിടന്ന മരശിഖരങ്ങള്‍ വെട്ടിമാട്ടിയിരിക്കുന്നു.. ആശ്വാസം..
ഫോണ്‍ കടയില്‍ ചെന്ന് ഐഫോണ് നന്നാക്കാന്‍ പറ്റുമോ എന്നു ചോദിക്കണമ്.. പറ്റുമെങ്കില്‍ ഒരു സെക്കന്ഡ് ഹാന്ഡ് ഫോണും വാങ്ങണമ്.. ഇതുപോലെ അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാമല്ലൊ,
ആദ്യം ഐഫോണ് കടയില്‍ കയറി.. അവരുടെ കൈതൊട്ടപ്പോഴേ ഐഫോണിനു ജീവന്‍ വച്ചു..!! ചാര്ജ് ആവാത്തതായിരുന്നു പ്രശ്നമ്..
വലിയ ഒരു കടമ്പ കടന്ന ആശ്വാസം..

മലയാളി കടയില്‍ കയറി അടുക്കളയില്‍ ഇല്ലാത്ത സാധനങ്ങള്‍ വാങ്ങി.. അമരയ്ക്ക, ഉരുളക്കിഴങ്ങ് കുമ്പളങ്ങ ഒരു വനിതാ മാഗസീന്‍
അപ്പോള്‍ അതാ ഒരു മലയാളി നാടന്‍ ആന്റി.!

സന്തോഷായി.. എനിക്ക്!
മലയാളം കട.. മലയാളം സാധനങ്ങള്‍ മലയാളി ആന്റി.. ഒരു കൊച്ചു കേരളമായി പെട്ടെന്ന് ആ 2 സെന്റ് സ്ഥലം!!
നാട്ടില്‍ പോയിരുന്നോ?!
അതെ ഒരു 5 ദിവസത്തേയ്ക്ക്
അച്ഛന്‌ ഇപ്പോള്‍ വലിയ ഭേദം ഉണ്ട്..
അല്ലെങ്കില്‍ വര്ഷം മുഴുവനും കാത്തിരിക്കണ്ടേ..
ആന്റിയെ ആശ്വസിപ്പിക്കും പോലെ സമ്സാരിച്ചു..

എന്റെ മനസ്സ് ആനന്ദ നൃത്തം നടത്തുകയാണ്‌..
എന്റെ ഐഫോണ്‍ കാല്‍ കാശു ചിലവാക്കാതെ നന്നാക്കാന്‍ പറ്റി, നാളെ പായസം വയ്ക്കണ്ട, വലിഞ്ഞുകയറി ചെന്ന് പാട്ടുപാടണ്ട..
മക്കള്ക്ക് മിസ്സ് ചെയ്ത അമ്മയെ തിരിച്ചു കൊടുക്കണം...

പതിവില്ലാത്ത എന്റെ സന്തോഷം ആന്റിയെ കണ്ഫ്യൂഷന്‍ ആക്കാതിരിക്കാന്‍ അങ്ങോട്ടു കയറി പറഞ്ഞു, "എന്റെ ഫോണ് നന്നാക്കിയ സന്തോഷമാണാന്റീ.."
ആന്റി പുരികം വരെ മാറ്റി വച്ചിരിക്കയാണ്‌ ചെറുപ്പമാകാനായി...
ഈ സാരി ആന്റിക്ക് നന്നായി ചേരുന്നുണ്ട്..
കിട്ടിയാല്‍ ഒരമ്മ സ്നേഹം.. നഷ്ടപ്പെടുന്നത് കുറച്ച് വാക്കുകള്‍ മാത്രം.
ട്രൈ പണ്ണ്‌ ..
ആന്റിയുടെ മനസ്സ് തെളിഞ്ഞു..!
'നോക്ക് ഈ ഗ്രേപ്സ് മൂന്നു വെള്ളിയേ ഉള്ളൂ വാങ്ങുന്നോ..?'
'ഇല്ല ആന്റി എല്ലാം കൂടി എനിക്ക് തൂക്കിപ്പിടിക്കാന്‍ പറ്റില്ല..'

ഇരുട്ടിലൂടെ ട്രാഫ്ഫില്‍ ലൈറ്റ് മുറിച്ചു കടന്ന് മറ്റുള്ളവരോടൊപ്പം നീങ്ങുമ്പോള്‍ മനസ്സില്‍ നിറയെ ഭാവിയെപ്പറ്റിയുള്ള  പ്രതീക്ഷയായിരുന്നു..
ആരും തിരസ്കരിച്ചാലും ഞാന്‍ എന്റെ ജീവിതം ഭംഗിയായി പൂര്ത്തിയാക്കും എന്ന ദൃഢ നിശ്ചയത്തോടെ..

പിറ്റേന്ന് മക്കളോടൊപ്പം ഷോപ്പിങ്ങ് നടത്തുമ്പോഴും ഹെയര്‍ സലൂണില്‍ ഇരിക്കുമ്പോഴും തീയറ്ററില്‍ ഇരുന്ന് ഹിന്ദി സിനിമ കാണുമ്പോഴുമൊക്കെ അവള്‍ ശരിക്കും ജീവിതം ആസ്വദിക്കുകയായിരുന്നു..
'അവരവര്‍ കഷ്ടപ്പെട്ട് നേറ്റിയതേ അവരവര്ക്ക് അനുഭവിക്കാന്‍ യോഗവും ഉണ്ടാവൂ.. മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് വിഡ്ഡിത്ത'മെന്ന തത്ത്വ
വും മനസ്സില്‍ കുറിച്ചിട്ടു.

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നാളെ കേടായിപ്പോയെന്നു കരുതിയ ഐഫോണ്‍ നന്നാക്കാന്‍ "

ഹൊ
എന്നാലും ഈ ആത്മയുടെ ഒരു കാര്യം
"നാളെ കേടാവുന്ന കാര്യം" ഇന്നേ അറിയാം

ഞങ്ങളെയും ഒന്നു പഠിപ്പിക്കൂന്നെ

വെറുതെ പറഞ്ഞതാ കേട്ടൊ :)

ആത്മ said...

നാളെ, കേടായിപ്പോയെന്നു കരുതിയ ഐഫോണ്‍ നന്നാക്കാന്‍..

ഒരു കോമയും കൂടി ചേര്ത്തു.. ഇപ്പോള്‍ ശരിയായോ?..:)