Thursday, April 12, 2012

'ഇതുവരെ കുഴപ്പം ഒന്നും പറ്റിയില്ല..'

'ഇതുവരെ കുഴപ്പം ഒന്നും പറ്റിയില്ല
ഞാനും മക്കളും ഇതുവരെ ഉറങ്ങിയില്ല..
ഉറങ്ങാന്‍ ഒരു ഭയം തോന്നുന്നു അത്രയെ ഉള്ളൂ...:)
സുഖം എന്നു കരുതുന്നു..'

ഇന്നലെ, ഒരു പക്ഷെ വെള്ളത്തില്‍ മുങ്ങിപ്പോകാനും പോകാതിരിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞ് പാതിരാത്രിയായപ്പോള്‍ ബോധോധയം ഉണ്ടായി, പിറ്റേന്നത്തേയ്ക്കുള്ള മുട്ടക്കറി വയ്ക്കുന്നതിനിടയില്‍ കിട്ടിയ ഒരേ ഒരു അന്വേക്ഷണ മെസ്സേജ് ആണ്! ബാക്കി 99 ശതമാനം പേര്ക്കും ആത്മ മുങ്ങിപ്പോയാലും പോയില്ലേലും ഒരു ചുക്കും ഇല്ല..!! എന്നിട്ടും എന്നിട്ടും ആത്മ കരുതുന്നു, എല്ലാരും കരുതുന്നു നാമൊക്കെ ആരോ ഒക്കെയാണെന്ന്!!

അപ്പോള്‍ ബ്ളോഗെഴുതാന്‍ വന്നതല്ലിയോ,
എഴുതട്ട്,

ഇപ്പോള്‍ അടുക്കള തുറന്നിട്ടിരിക്കുകയാണ്‌ പക്ഷെ, സ്വച്ഛമായി അനുസ്യൂതം പ്രവഹിക്കുന്ന കുളിര്‍ കാറ്റിനെയല്ല പ്രതീക്ഷിക്കുന്നതെന്ന വ്യത്യാസമെ ഉള്ളൂ..!
ഏതു നിമിഷവും അലറിക്കുതിച്ച് എന്നെയും മക്കളെയും ഒക്കെ വെപ്രാളത്തോടെ വീട്ടിനു മുകളിലേക്ക് ഓടിപ്പിക്കാനും പിന്നെ
ആ വെപ്രാളത്തിനിടയിലൂടെ വായിലും മൂക്കിലുമൊക്കെ നിര്ദാക്ഷിണ്യം കയറിയിറങ്ങി പ്രാണവായുവിനെ അപഹരിച്ച്, മറുലോകത്തെത്തിക്കാനും കഴിവുള്ള സുനാമിയെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന വ്യത്യാസമേ ഉള്ളൂ!!

ഹാ! ഹാ! 'എല്ലാം മറന്നു നമ്മളിരിക്കുമ്പോള്‍ ഭൂമി സ്വര്‍ല്ലോകമാണെന്നു തോന്നുമ്..' എന്നു കവി പാടിയത് ഒരുപക്ഷെ,
ഇങ്ങിനെ ഒരു സന്ദര്‍ഭത്തിലാകാനും സാധ്യത ഇല്ലാതില്ലാ...

കഥയുടെ ബാക്കി,
ഇന്നലെ വൈകിട്ട് ആക്സ്മികമായി (ഈയ്യിടെ ഭയങ്കര ബിസിയാണേ!) പ്ലസ്സും റ്റ്വിറ്ററും ഒക്കെ നോക്കിയപ്പോള്‍, കണ്ടു, 'എങ്ങാണ്ടുന്നും സുനാമി വരുന്നു, ഇപ്പം എല്ലാരെയും വിഴുങ്ങും' എന്നൊക്കെ!
അങ്ങിനെ നാളത്തേയ്ക്കു കറിവയ്ക്കാനും അടുക്കളേലെ കുളിര്കാറ്റേല്‍ക്കാനും ഒക്കെയുള്ള ശ്രമം ഉപേക്ഷിച്ച്, ഞാന്‍ കര്മ്മ നിരതയായി..
ഓരോ സൈറ്റില്‍ പോയി..,
ഇപ്പോള്‍ സുനാമി എവിടെയാണ്?,
എപ്പോള്‍ ഇങ്ങോട്ടു വരും?,
എന്തൊക്കെയായിരിക്കും സുനാമിയുടെ ഉദ്ദേശ്യങ്ങള്‍..? എന്നൊക്കെ ആരായാന്‍ തുടങ്ങി..
റേഡിയോവും തുറന്നു വച്ചു! ഓടാന്‍ പറഞ്ഞാ ഓടണമല്ല്!
സുനാമിയും ഭൂമികുലുക്കോം എല്ലാം കൂടി വരുന്നതുകൊണ്ട് മുകളിലോട്ടും ഓടാന്‍ പറ്റൂല്ല!, വെളിയിലേക്കും ഓടാന്‍ പറ്റില്ല!
ഹും! പിന്നെ എങ്ങോട്ടോടാന്?!
ഏതിനും ഇന്ന് അടുക്കള ജോലി ചെയ്യണ്ട. ഇന്നു സുനാമിയില്‍ തീരാന്‍ പോകുന്നെങ്കില്‍ പിന്നെ നാളെ എങ്ങിനെ ഭക്ഷിക്കും?!, അപ്പോള്‍ അത് ലാഭമായിക്കിട്ടി.
അഥവാ സുനാമി തരണം ചെയ്ത് ജീവിക്കാന്‍ പറ്റിയാലും നാളെ സെലിബ്രേഷന്‍ ദിനമല്ല്യോ!
രണ്ടായാലും.. ഒന്നു ചെയ്യണ്ട..
കുളിക്കുന്നതും വേണ്ടെന്നു വച്ചു.
അതും സുനാമി ചെയ്തോളും.. ഒടുവില്‍ മീനുകളെപ്പോലെ ചത്തു മലച്ച് കിടക്കുമെന്നേ ഉള്ളൂ!!
സാരമില്ല, മനുഷ്യ ജീവിതം.. ഹൊ! എത്ര നിസ്സഹായത നിറഞ്ഞതാണ്!!‌
ഞാന്‍ പൂട്ടി വച്ചിരിക്കുന്ന അല്പ സ്വല്പം ചില്ലറ കാശും വെള്ളത്തില്‍ ഒഴുകിപ്പോവും!, എന്റെ സ്വര്ണ്ണവും പോവും!, ഈ ലാപ്ടോപ്പും...!! കൂടുതല്‍ ഒന്നും ആലോശിക്കണ്ട, ജീവന്‍ തന്നെ ക്ളോസ് ആകാന്‍ പോകുന്ന ഇത്തരുണത്തില്‍ നമുക്ക് വേറേ എന്തൊക്കെ ചിന്തിക്കാം..
അല്ല!! എന്തൊക്കെ ചിന്തിക്കാം?!!

അങ്ങിനെ, ഒടുവില്..‍ 11, 11.30 പി. എം ഒക്കെ ആയപ്പോള്‍ ബോധം വന്നു!!, 'ഒരുപക്ഷെ, സുനാമി വന്നില്ലേല്‍ നാളെ വീട്ടില്‍ ഒറ്റയ്ക്ക് നില്ക്കുന്ന മകാളുടെ ഫേവറിറ്റ് കറിയില്ലെങ്കില്‍ അവള്‍  പഴി പറയും,  'അമ്മ കുഴി മടിച്ചിയാണ്‌, അല്ലെങ്കിലും ഒന്നും വയ്ക്കില്ല' എന്നൊക്കെ...
പ്ക്ഷെ,  അതല്ലല്ല്, സുനാമി ഇന്നു വരും നാളെ പോകും..
കറിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലല്ല്!

ഒടുവില്, കറിയൊക്കെ വച്ച് തളര്ന്ന് രാത്രി 12 ആയിട്ടും ങ്ഹേ!, സുനാമിയുടെ ഒരനക്കവും കേള്ക്കാനില്ല!!
മുകളില്‍ കൂടി അലറിപ്പായുന്ന ഹെലികോപറ്ററും ദൂരെക്കൂടി പാഞ്ഞ്പോകുന്ന വാഹനങ്ങളുടെയും ഒക്കെ ഇരപ്പ് എനിക്ക് സുനാമിയായി തോന്നി എന്നതൊഴിച്ചാല്‍ ഉറക്കം താമസിയാതെ മിഴികളെ തലോടി ഉറക്കി.

‍ ഭാഗ്യത്തിനു രാവിലെ 7 മണിക്കേ ഉണര്‍ന്നുള്ളൂ..!!
ഞാനിനിയും ജീവനോടെ ഉണ്ട്..!!
പിന്നെ പതിവുപോലെ, ഇന്നലെ പോസില്‍ വച്ചിരുന്ന ചിന്തകളുടെ കണ്ടിന്വേഷന്‍ തുടങ്ങുകയായി
മകളെ തനിച്ചാക്കിയിട്ട് എങ്ങിനെ ജോലിക്ക് പോവും?!
സുനാമി വന്നാലും വെള്ളം അകത്തു കയാതിരിക്കാനായി ജനലുകള്‍ ഓരോന്നായി അടയ്ക്കാന്‍ തുടങ്ങി
പിന്നീട് ഭയമായി, അടച്ചാലാണോ അടച്ചില്ലേലാണോ വെള്ളത്തിനു പെട്ടെന്ന് കയറിയിറങ്ങി പൊകാന്‍ എളുപ്പം?!
അല്ലെങ്കില്,‍ ഇന്ന് ജോലിക്ക് പോകണ്ടാ..
ഉറങ്ങിക്കിടക്കുന്ന മകാളുടേ അരിക് ചെന്ന് മധുരമായി വിളിച്ചു പറഞ്ഞു, 'മകാളേ, സുനാമി വരുന്നതുകൊണ്ട് ഞാന്‍ ഇന്ന് ജോലിക്ക് പോകുന്നില്ല'
ഉറക്കത്തില്‍ നിന്നും കണ്ണു തുറക്കാതെ മകാള്,
'ഓഹ്! അമ്മയ്ക്ക് സുനാമിയെ ഭയമൊന്നും അല്ല ജോലിക്കുപോകാനുള്ള കുഴിമടിയാണ്'‌ എന്ന്!
അയ്യേ!! എനിക്കെങ്ങും ഇല്ലെ ഒരിച്ചിരി വില?!
ഞാനിത്രെം പ്രതീക്ഷിച്ചില്ല..
(സാരമില്ല, അവള്‍ കൊച്ചു കുട്ടിയല്ലെ,)
ഭര്ത്താവ് വന്നപ്പോഴും, '
'ഞാനിന്നു ജോലിക്ക് വരുന്നില്ല, സുനാമി വന്നലൊ?! മോളു മാത്രമെ വീട്ടില്‍ ഉള്ളൂ!'
(സുനാമി വരാത്ത അടുക്കളേല്‍ ഇരുന്ന് കുളിര്കാറ്റും ഏറ്റ് വല്ലതും എഴുതീറ്റ്, മകാളോടുപ്പം ഒരു കൊച്ച് ഷോപ്പിങ്ങിനും ഒക്കെ പോയി ആര്മാദിക്കാം എന്നൊന്നും അല്ല മനസ്സില്‍. ഐ ആം ദി വെരി വെരി നോബിള്..)

അദ്ദേഹം മിണ്ടാതെ നടന്നിട്ട് ഒടുവില്‍ ഇറങ്ങാറായപ്പോള്‍ ഉത്തരവിട്ടു, 'ഇല്ല
നീ ജോലിക്കു വരണം കുറച്ചു സമയം വന്നാലും മതി.
അല്ലെങ്കില്‍ മറ്റുള്ളവരും അതുകണ്ട് പഠിക്കും..'
'അപ്പോള്‍ അന്ന് ആ 38 കാരി സ്ത്രീ 25 കാരന്‍ പയ്യനെ പ്രേമിച്ച് (അല്ല, 25 കാരന്‍ 38 കാരിയെ പ്രേമിച്ച്-അവനാണോ തെറ്റുകാരന്?! അതോ അവളോ?!അവനെ കുറ്റം പറയാന്‍ പറ്റില്ല, കൊച്ചു പയ്യനല്ലെ, ആദ്യ പ്രണയമായിരിക്കും. അവളോ?! മൂന്നു മക്കളുടെ അമ്മ! ചിലപ്പോള്‍ അവളുടെയും അദ്യ പ്രണയമായിരിക്കും!!-) പ്രേമിച്ച്ഒളിച്ചോടാന്‍ പോയപ്പോള്.., 'എങ്കില്‍ എന്റെ പ്രിയേ നീ ഇന്ന് വീട്ടില്‍ നിന്നോ', എന്നു ചൊല്ലി എന്നെ ജോലിനിര്ബന്ധിച്ച് അവധിപ്പിച്ചതോ?!'
മുതലാളിക്കൊരു നിയമം തൊഴിലാളിക്കൊരു നിയമം!! ഹും!!
(അപ്രതീക്ഷിതമായി കിട്ടിയ ആ അവധിയില്‍ ഇരുന്ന് ആര്മാദിച്ചാണ്‌ എന്റെ മറ്റേപ്ളസ്സ് പൂട്ടിക്കിട്ടിയത് എന്ന് ഇത്തരുണത്തില്‍ പറഞ്ഞുകൊള്ളട്ടെ.. ഹും!)

അപ്പോള്‍ നമ്മുടെ സുനാമി!!
അത് ഇതുവരെയും വന്നില്ല!
ഞാന്‍ അടുക്കളേല്‍ ഇരുന്നാണ്‌ ഇത്രെം എഴുതിയത് പക്ഷെ, കുളിര്കാറ്റ് ഇല്ല
ഒരല്പം ചൂടുള്ള കാറ്റാണ്! ഇടയ്ക്കിടക്ക് കൊതുകുകള്‍ സ്നേഹ മസൃണമായി മൂളിപ്പാട്ടും പാടി കടിച്ചേച്ചു പോകുന്നും ഉണ്ട്...
ഇടയ്ക്കിടെ ഇരമ്പി പായുന്ന വാഹനങ്ങളുടെ ഒച്ച കേട്ട്,സുനാമിയാണെന്നു തെറ്റിദ്ധരിക്കുന്നും ഉണ്ട്..

'എല്ലാവര്ക്കും സുഖങ്ങളൊക്കെ തന്നല്ല്'?!,
തല്ക്കാലത്തെയ്ക്ക് വിട..
സുനാമിയില്‍ നിന്നും തല്ക്കാലം ​രക്ഷപ്പെട്ട
ഒരു ജീവന്‍

10 comments:

 1. ശരിക്കും ടെൻഷൻ ഉണ്ടായിരുന്നു എന്ന് മനസ്സിലാവുന്നു, അല്പം ഹാസ്യം ചേർത്ത് അവതരിപ്പിച്ചതാണെങ്കിലും.. :)
  ഏതായാലും ഒന്നും സംഭവിച്ചില്ലല്ലോ.

  ReplyDelete
 2. എന്റാത്മേച്ചീ..ടെന്‍ഷനടിപ്പിച്ച് കളഞ്ഞു.സുഖായി ഇരിക്കുന്നല്ലോ.സമാധാനായി :)

  ReplyDelete
 3. അനില്‍ ബ്ളോഗ്:

  തല്‍ക്കാലം ഒന്നും സംഭവിച്ചില്ല..:)
  നന്ദി!

  ReplyDelete
 4. റോസൂ!!
  കുറേ നാളായല്ല്‌ കണ്ടിട്ട്!!
  ഇന്നലെ റോസൂനെ കണ്ട മനസ്സമാധാനത്തില്‍ അങ്ങ് ഉറങ്ങിപ്പോയി..
  അതാണ്‌ കമന്റ് എഴുതാന്‍ താമസിച്ചത് ട്ടൊ,:)

  ReplyDelete
 5. ഐശ്വര്യപൂർണ്ണമായ, സന്തോഷകരമായ ഒരു വിഷു നേരുന്നു

  ReplyDelete
 6. നന്മ നിറഞ്ഞ വിഷു ആശംസകള്‍‌‌‌ !! :)

  ReplyDelete
 7. അങ്ങനെ ഒരു സുനാമിക്ക് ഒന്നും ഒഴുകിപ്പൊകണ്ട ആളല്ല
  ആത്മ. ഒന്നുകൊണ്ടും പേടിയ്ക്കണ്ട സുനാമി രണ്ടാമതെ ഒന്നുകൂടി ആലോചിച്ചിട്ടേ അതുവഴി വരൂ.
  ഐശ്വര്യപൂര്‍ണ്ണമായ വിഷുആശംസകള്‍...

  ReplyDelete
 8. മാണിക്ക്യത്തിന്റെ കമന്റും ഇപ്പോഴാണ്‍ കണ്ടത്!
  ഹൃദയം നിറഞ്ഞ നന്ദി!!

  ReplyDelete

Comments