Friday, May 20, 2011

കുറച്ച് സിനിമാ കാര്യം‍‌..

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കണ്ട സിനിമകളെ പറ്റി എഴുതിയിരുന്നല്ലൊ, അതില്‍ ‘ബിഫോര്‍ ദി റെയിന്സി’ നെ പറ്റി മാത്രമല്ലെ എഴുതിയുള്ളൂ ഇന്ന് ബാക്കി കൂടി എഴുതുന്നു..


പ്രാന്ചിയേട്ടന്‍

പ്രാന്ചിടയേട്ടനെ കണ്ട് വളരെ ഇഷ്ടമായി!.

പക്ഷെ, ഇക്കാലത്ത് പ്രാന്ചിയേട്ടനെപ്പോലെ പ്രാന്ചിയേട്ടന്‍ മാത്രമേ കാണൂ എന്നു തോന്നുന്നു.

പ്രാന്ചിയേട്ടന്റെ പേരെടുക്കാനുള്ളി ഓരോ പരിശ്രമവും പാളിപ്പോകുന്നതും
അതിനനുസരിച്ച് പ്രാന്ചിയേട്ടന്‍ പക്വത കൂടിക്കൂടി വരുന്നതും
ഒടുവില്‍ തോല്‍‌വിയുടെ മുന്നില്‍ തീര്ത്തും കീഴടങ്ങി നിസ്സംഗനായി തീരുമ്പോള്‍ സത്യം എന്തെന്ന് വേര്തിരിച്ചറിയാനാകുന്നതുമായ കാഴ്ച മനോഹരം!

സ്വതവേ ആത്മീയത കുടികൊള്ളുന്ന (സത്യം ക്ഷമ ഒക്കെ ആത്മീയതയുടെ ലക്ഷണമത്രെ!) ഒരു മനുഷ്യന്റെ ലൌകീക ആസക്തികളില്‍ നിന്നുള്ള കരകയറ്റം, അയാള്‍ എന്തൊക്കെ ത്വജിച്ചോ അതൊക്കെ ഒടുവില്‍ അയാളെ തേടിയെത്തുന്നതുമാണ്‍ കഥ.

ര്‍മ്മത്തില്‍ ആസക്തി വെടിഞ്ഞ്, ‘കര്‍മ്മം ചെയ്യുക, അപ്പോള്‍ അതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെ തേടി വരും’ എന്ന കര്‍മ്മയോഗത്തിന്റെ കാതലായ അംശം ഉള്‍ക്കൊണ്ട ഒരു കര്‍മ്മയോഗിയായി പ്രാന്ചിയേട്ടന്‍ വിജയിക്കുന്നു.. ഈശ്വരന്റെ മുന്നിലും ഒപ്പം മനുഷ്യരുടെ (കാണികളുടെ) മുന്നിലും..
ഈറ്റ് പ്രെ ആന്റ് ലവ്

ഒരു ബുക്ക് വായിച്ചിട്ട് സിനിമ കാണുമ്പോള്‍ എപ്പോഴും മനസ്സില്‍ ഒരു വൈക്ലബ്യം നിറയും, ബുക്കിന്റെ അത്ര നന്നായില്ല. എവിടെയൊക്കെയോ
വിട്ടുപോയപോലെ എന്നൊക്കെ..

പക്ഷെ, ആദ്യമായി ബുക്ക് വായിച്ചതിനെക്കാളും സിനിമ നന്നായി തോന്നിയത് ഈ സിനിമയാണ്‍. ബുക്കിലെ കാതലായ അംശങ്ങള്‍ പ്രേക്ഷകര്ക്ക് മനസ്സിലാകുന്ന രീതിയില്‍ അതി മനോഹരമായി ക്യാമറയില്‍ പകര്ത്തി യിരിക്കുന്നു..

സീക്രട്ട് ലൈഫ് ഓഫ് ദി ബീസ്

ഇത് ഞാന്‍ കുറച്ചുനാള്‍ മുന്പ്ല വായിച്ച ഒരു പുസ്തകത്തിന്റെ സിനിമാവിഷ്കരണമാണ്‍.

ഈ സിനിമയും ബുക്കിലെതുപോലെ ഭംഗിയായി തോന്നി.

ഒരു ഇംഗ്ലീഷ് പെണ്കുപട്ടി തന്റെ അച്ഛന്റെ സാഡിസത്തില്‍ നിന്നും അവളുടെ അടിമയായ ജോലിക്കാരിയേയും കൂട്ടി ഒളിച്ചോടി രക്ഷപ്പെടുന്നതും. അവര്‍ പെണ്കുട്ടിയുടെ അമ്മ ജീവിച്ച ഗ്രാമത്തില്‍ ചെന്ന് താമസിക്കാനിടയാകുന്നതും അവിടത്തെ തേനീച്ച വളര്ത്തിലിലും ഗ്രാമീണ ജീവിതത്തിലും മുഴുകി കഷ്ടപ്പാടുകള്‍ മറന്ന് ജീവിക്കുന്നതും ഒക്കെയാണ്‍ കഥ.

ബുക്ക് വായിച്ചിട്ട് സിനിമ കാണുമ്പോള്‍ വല്ലാത്ത ഒരു സംതൃപ്തി.

വളരെ നല്ല കഥയാണ്‍ എന്ന് ഞാന്‍ ഗ്യാരന്റി തരുന്നു.

ഒരിക്കലും നഷ്ടമാകില്ല ഇതു കാണാന്‍ ഏടുക്കുന്ന സമയം


അന്‍‌വര്‍

അന്‍‌വറും വളരെ നല്ല പടം. തീവ്രവാദത്തെ നിരുത്സാഹപ്പെടുത്താന്‍ മനുഷ്യന്റെ മനസ്സാക്ഷി ഉണരാനായി എടുത്ത ഒരു പടം.

സിനിമ വളരെ നന്ന്

പക്ഷെ സിനിമ തീവ്രവാദത്തെ തോല്പ്പി്ക്കാന്‍ ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്നൊന്നും അറിയില്ല.

എനിക്ക് പൃഥ്വിരാജിന്റെയും നായികയുടെയും ലാല്‍ ജോസിന്റെയും ഒക്കെ അഭിനയം വളരെ ഇഷ്ടമായി..

അങ്ങിനെ ഞാന്‍ ഈയ്യിടെ കണ്ട പടങ്ങളുടെ എല്ലാം വിവരണം തന്നേ ബ്ലോഗൂ

ഇത്രയൊക്കെയേ എനിക്ക് സിനിമ കണ്ടാല്‍ മനസ്സിലാകൂ..എനിക്ക് മനസ്സിലായ രീതിയില്‍ ഞാന്‍ എഴുതി..

ബാക്കി പിന്നെ,

സസ്നേഹം
ആത്മ

4 comments:

Jazmikkutty said...

ഈ പറഞ്ഞ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല..കണ്ടു നോക്കണം ആത്മ ഗാരണ്ടി തന്നിട്ടുണ്ടല്ലോ ..പിന്നെ ''ബസ്സി''ലൊന്നും ഞാന്‍ പോകാറില്ല അത് കൊണ്ടു ആ വയ്യവേലിയൊന്നും ഇല്ല താനും..

ആത്മ said...

:)
കണ്ടു നോക്കൂ.. എനിക്കിഷ്ടമായി ഈ സിനിമകൾ.

'ബസ്സി'ലൊക്കെ പോയാൽ കുറേ വിശേഷങ്ങളും നാട്ടുവർത്തമാനങ്ങളും ലോകവർത്തമാനങ്ങളും ഒക്കെ അറിയാൻ പറ്റും..

Echmukutty said...

പ്രാഞ്ചിയേട്ടൻ കണ്ടു, ഇഷ്ടമായി.
കുറിപ്പും ഇഷ്ടമായി.

ആത്മ said...

കുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം!

യച്ചുമുവിനെ കണ്ടതിലും വലിയ സന്തോഷം!:)