Tuesday, February 15, 2011

എല്ലാം പോയി!!!

എന്റെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും അരോ ഒറ്റയടിക്ക് കോപ്പിയടിച്ച്
പുതിയ ഒരു ബ്ളോഗ് തുടങ്ങിയിരിക്കുന്നു!​!!
http://askarmon.blogspot.com/

http://malayalamautograph.blogspot.com/

എത്ര വര്‍ഷമായി എഴുതിയവ മുഴുവനും ഒറ്റയടിക്ക് അങ്ങിനെ കോപ്പിയടിച്ചിട്ടിട്ട് എന്തു കിട്ടാനായിരിക്കും?!!!

എന്റെ വിഷമം നിന്നോട് പങ്കുവയ്ക്കുന്നു ബ്ളോഗൂ..
നമ്മളെ രണ്ടുപേരേം കൂടി പൊക്കിയെടുത്ത് ആരോ എവിടെയോ ഒരു കാട്ടില്‍ കൊണ്ടിട്ടിരിക്കുന്നു..!!!

ഈ പോസ്റ്റും കൂടി എടുത്ത് അവിടെ പോസ്റ്റൂ മി. കോപ്പിയടിക്കാരാ..

ഡിപ്രഷന്‍ പോകാനാണ് ബ് ളോഗെഴുതുന്നത്.. ഇതിപ്പോള്‍ ബ് ളോഗു കാണുമ്പോള്‍ ഡിപ്രഷന്‍ കൂടുന്നു!!

[ഇത് ചൂണ്ടിക്കാട്ടി തന്ന ലച്ചുവിന്റെ ഉലകത്തിലെ ലച്ചുവിന് ഹൃദയം നിറഞ്ഞ നന്ദി!)

24 comments:

കണ്ണിമാങ്ങ said...

മൊബൈല് ഫോണ് കോപ്പിയടി: ദമ്പതികള് അറസ്റ്റില്.............ഇപ്പോള്‍ കോപ്പിയടി സീസണ്‍ ആണെന്ന് തോന്നുന്നു. ഒരു ഗ്രന്ഥവും ഗ്രന്ഥത്തിനുവേണ്ടി രചിക്കപ്പെട്ടതല്ല. അറിവ് പകരുകയാണ് ഗ്രന്ഥത്തിന്റെ താത്പര്യം. ഇത് വായനക്കാരനിലേക്ക് പകരുന്നതോടെ ഗ്രന്ഥം അപ്രസക്തമാകും. എണ്ണയുടെ താത്പര്യം ചുറ്റും പ്രകാശം പരത്തുകയാണ്. വെളിച്ചം പകരുന്നതോടെ എണ്ണ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് ഗ്രന്ഥവും .(ബ്ലോഗും ...........................?) അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം).......................

ആത്മ said...

എന്നാലും പ്രഭോ!
ഈ ദുഷ്ടന്മാരെ വളര്‍ത്തുവാനും കൂടിയാണല്ലൊ ഞാന്‍ എഴുതുന്നത് എന്ന തിരിച്ചറിവ് എന്നെ തളര്‍ത്തുന്നു..

അത് പാപമല്ലെ?! :(

എനിക്ക് എഴുതുന്നതിനു പ്രതിഫലം ഒന്നും വേണ്ട പക്ഷെ, ഇത് തെറ്റല്ലെ അയാള്‍ ചെയ്യുന്നത്..

നമ്മെ തന്നെ ഒരാള്‍ കൊണ്ട് കാരാഗ്രഹത്തിലടക്കും പോലെ!!:(

hAnLLaLaTh said...

ഇനീപ്പോ എന്താ ചെയ്യാ ?
അവനാണേല്‍ പേരോ അഡരസ്സോ ഒന്നും അതില്‍ കാണുന്നില്ല..

ഈ കണ്ണിമാങ്ങ ഏതു കോത്താഴത്തുകാരനാ ?
എന്നാ പിന്നെ കണ്ണിമാങ്ങേടെ ഒക്കെ ഞാന്‍ എടുത്തു കൊണ്ട് പോയി എന്‍റെതാന്നു പറയാം .
ഒന്ന് പോ മാഷെ,

സ്വന്തമായി വല്ലതും എഴുതിയത് ആരും കോപി ചെയ്യുന്നതിലല്ല പ്രശ്നം .
അത് അയാളുടെതാണെന്ന മട്ട് കാണുമ്പോഴാണ്
സ്വന്തം മക്കളെ ആരാനും കൊണ്ട് പോയ ഫീല്‍ ഉണ്ടാകുന്നത്

-

Anonymous said...

നല്ല പോസ്റ്റായതു കൊണ്ടാ എന്നു കരുതി സമാധാനിക്ക് . പോസ്റ്റ് കോപ്പിയ്യടിച്ചാൽ തലവടിക്കണം എന്ന നിയമെമെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമുക്ക് വിലപിക്കാമായിരുന്നു ഇതിപ്പോ എന്തു ചെയ്യാനാ... അതിന്റെ ലിങ്കു എല്ലാർക്കും കൊടുക്ക് എന്നിട്ടു പറ താങ്കൾ പുതിയ ഒരു ബ്ലോഗു കൂടി തുടങ്ങിയെന്ന് .. കലികാലം ബോഗു ഗുണ്ടകളെ സൂക്ഷിക്കുക!!!!!

റിസ് said...

പുതിയ രണ്ട് ബ്ലോഗ് കൂടി തുടങ്ങി എന്ന് അനൗണ്‍സ് ചെയ്യൂ..അസ്കര്‍ അലി എന്ന തൂലികാ നാമത്തില്‍ ..അല്ലാതെ ഈ %^$#%#രെയൊക്കെ എന്തു ചെയ്യാനാ

കൂതറHashimܓ said...

നല്ല രചനകള്‍ക്ക് പിറകെ മത്രേ കട്ട്പേസ്റ്റുകാര്‍ വരൂ എന്ന് താങ്കള്‍ക്ക് അഹങ്കരിക്കാം.

കട്ട്പേസ്റ്റനോട്.
പ്രത്യുല്‍ല്പാതന ശേഷി ഇല്ലാതെ വരുമ്പോ ആരാന്റെ കൊച്ചിനെ കട്ടിട്ടാണെങ്കിലും അടിപൊളി പന്തലൊക്കെ ഇട്ട് കൊച്ചിന്റെ കട്ടിങ്ങ് സെറിമണി (സുന്നത്ത് കല്യാണം) ആര്‍ഭാടായി തന്നെ നടത്തുന്ന ഈ പരിപാടിയില്‍ തനിക്ക് നാണിക്കാം.

അറിയാതെ പറ്റിയതാണെങ്കില്‍ മുകളിലെ വരികള്‍ക്ക് സോറി
ഇനി അറിഞ്ഞുകൊണ്ടാണെങ്കില്‍
ഷെയിം.... അഷ്ക്കര്‍... ഷെയിം....

കൂതറHashimܓ said...

മെയിലായി അഷ്കറിനെ അറിയിച്ചിട്ടുണ്ട്

കുഞ്ഞൂസ് (Kunjuss) said...

പേരിന്റെ മുന്നിലായി ‘th'കൂടി ചേര്‍ത്ത് തസ്ക്കരന്‍ എന്നാക്കിയാല്‍ നന്നായിരിക്കും എന്നു കൂടി ആ സഹോദരനെ അറിയിക്കൂ ഹാഷിം!

ആത്മ said...

hAnLLaLaTh,
അതെ! സ്വന്തം മക്കളെ ആരോ കൊണ്ടു‍ടുപോകുന്ന പോലെ! :(

ആത്മ said...

ഉമ്മു അമ്മാര്‍,

ആ ബ്ലോഗിന്റെ ലിങ്ക് കൂടി എന്റെ ബ്ലോഗില്‍ കൊടുക്കാം അല്ലെ?

എന്റെ ഭയം ഇനി ഇത് കൂടുതല്‍ നന്നാക്കിയിട്ട് ഒരിക്കല്‍ ഞാന്‍ അയാളുടെ ബ്ലോഗ് കോപ്പിയടിച്ചതായി വരുത്തുമോ എന്നായിരുന്നു.. ഏതിനും ഇത്രയും പേരൊക്കെ സാക്ഷിയായുണ്ടല്ലൊ,
ഇനിയിപ്പോ അങ്ങിനെ ഒന്നും സംഭവിക്കില്ല എന്നു സമാധാനിക്കാം അല്ലെ,

ആത്മ said...

റിസ്,

ശരിക്കും എനിക്ക് വിഷമം ഉണ്ട്!
ആള്‍ അപകടകാരിയാണോന്ന്!!

ധൈര്യം തരുന്നതിനു വളരെ വളരെ നന്ദി! :)

ആത്മ said...

കൂതറHashimܓ

ആ കോപ്പിയടി ബ്ലോഗില്‍ പോയി കമന്റെഴുതിയത് കണ്ടു!
വളരെ വളരെ നന്ദി!
മെയില്‍ അയച്ചതിനും ഹൃദയം നിറഞ്ഞ നന്ദി!

ആത്മ said...

കുഞ്ഞൂസ് (Kunjuss),

ഭയക്കാന്‍ ഒന്നും ഇല്ലായിരിക്കും അല്ലെ,

Diya Kannan said...

hey athmechi..

don't worry...actually now you should celebrate....:) ppl steal this only because it has some value...so be happy...:) and kooduthal athmagathangal poratte iniyum..

faisu madeena said...

എന്താ ചെയ്യാ ആത്മ ചേച്ചി ...കുറച്ചു ദിവസം മുമ്പ്‌ എന്‍റെയും നാലഞ്ചു മറ്റു ബ്ലോഗേര്സിന്റെയും പതിനഞ്ചോളം പോസ്റ്റുകള്‍ ഒരുത്തന്‍ കട്ടെടുത്തു ഒരു ബ്ലോഗ്‌ ഉണ്ടാക്കി ...ഞങ്ങള്‍ കണ്ടെത്തി പ്രതികരിച്ചപ്പോ അയാള്‍ ഡിലീറ്റ് ചെയ്തു എന്ന് തോന്നുന്നു ..ഞാന്‍ പിന്നെ അങ്ങ് പോയില്ല.അതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു..

സാരമില്ല ആത്മ ചേച്ചിയുടെ എഴുത്ത് എവിടെ കണ്ടാലും ഞങ്ങള്‍ തിരിച്ചറിയും ..വേറെ ആര്‍ക്കും എഴുതാന്‍ കഴിയാത്ത ഒരു ശൈലി ആണ് ചേച്ചിയുടെതു...ഞാനും രണ്ടു പറഞ്ഞിട്ടുണ്ട് ...ഡിലീറ്റ് ചെയ്യുമായിരിക്കും .....!

ആത്മ said...

ദിയ,

ആ പോസ്റ്റുകള്‍ ഇവിടെ കിടന്നാലല്ലെ വിലയുള്ളൂ..
ഒന്നോ രണ്ടോ പോസ്റ്റാണെങ്കിലും സഹിക്കാം.. ഇത് മുഴുവന്‍ പോസ്റ്റുകളും ആയാള്‍ കൊണ്ടുപോയി

ഇനിയിപ്പം എന്തുചെയ്യാന്‍!

ഒരു തരത്തിലും ജീവിക്കാന്‍ പറ്റില്ല ഈ ലോകത്തില്‍!!!

വലിയ വിഷമം ഒന്നും ഇല്ല.. എങ്കിലും എന്തൊക്കെയോ ഉണ്ട്..
വിഷമമാണോ, നിരാശയാണോ, ഭയമാണോ, നഷ്ടബോധമാണോ എന്നൊന്നും എനിക്കറിയില്ല!

ആത്മ said...

faisu madeena,

അവിടെ എഴുതിയ കമന്റ് കണ്ടായിരുന്നു.

നന്ദി!

എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതിനും വളരെ വളരെ നന്ദി!

ആത്മ said...

കണ്ണിമാങ്ങ പറഞ്ഞപോലെ ഒരു പാകത വന്നിട്ട് ഇനി എഴുതാം..

സ്‌പന്ദനം said...

പോസ്റ്റ് കൊണ്ടുപോയവന്‍ എന്തായാലും തീരെ വിവരമില്ലാത്തവനാണ്. അതിനാല്‍ അയാളുടെ ചെയ്തിയില്‍ ദുരുദ്ദേശമില്ല. അഥവാ ഉണ്ടെങ്കില്‍ തലക്കു ബോധമില്ലാത്ത പ്രവര്‍ത്തിയാണത്. ആത്മയെന്ന പേരു പോലും എഡിറ്റ് ചെയ്തിട്ടില്ല. തെറ്റുമനസ്സിലാക്കി(തെണ്ടിത്തരം)പോസ്റ്റുകളെല്ലാം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അതു വരേക്കും ആത്മക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു. എഴുത്ത് തുടരുക.
സ്‌നേഹപൂര്‍വം സ്പന്ദനം

ആത്മ said...

എഴുതണമെന്നൊക്കെയുണ്ട്.. പക്ഷെ,
ജീവിതത്തോടുള്ളതുപോലെ ഒരു വിരക്തി..
എന്തിനിപ്പോ എഴുതുന്നു എന്നൊരു ചിന്ത!

ചിലപ്പോള്‍ എഴുതാന്‍ തോന്നുമായിരിക്കും.. അറിയില്ല...

ആശ്വാസവാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!

നൂലന്‍ said...

അത്മേച്ചി ഞാന്‍ ആദ്യമായാ ഇവിടെ വരുന്നേ അതും ചേച്ചി പെണ്ണിന്റെ ബസ്‌ വഴി അപ്പോഴാ അറിഞ്ഞേ ഈ കോപ്പിയടി പോട്ടെ ചേച്ചി മക്കളില്ലാത്തവര്‍ ദത്ത് എടുക്കാറില്ലേ അപ്പോഴും അവര്‍ പ്രസവിച്ച അമ്മേടെ മക്കള്‍ തന്നെ അല്ലെ എവിടെ വളര്‍ന്നാലും ആരുടെ കൂടെ ആയാലും . അങ്ങനെ വിചാരിച്ചു കൂടെ . ബ്ലോഗിനോന്നും പറ്റിയില്ലല്ലോ അപ്പൊ വീണ്ടും എഴുതൂ ഞങ്ങള്‍ ഒക്കെ കാണും എപ്പൊഴും അത് പോരെ ?സ്നേഹത്തൊടെ നൂലന്‍

ആത്മ said...

മക്കളെ കൊണ്ടുപോയിട്ട്, പിന്നെ നമ്മളെ നശിപ്പിക്കാനായി വളര്‍ത്താനാണെങ്കിലോ എന്നൊരു ഭയം കൂടിയുണ്ട്,

ആശ്വസിപ്പിച്ചതിനു വളരെ വളരെ നന്ദി!
അതെ,എന്തിങ്കിലും സംഭവിച്ചാല്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ആളുകള്‍ ഉണ്ട് എന്നത് ഒരു വലിയ സമാധാനം തന്നെ.

വളരെ വളരെ നന്ദി!

കൂതറHashimܓ said...

Feb 16 ന് അഷ്ക്കര്‍ എന്ന ബ്ലോഗര്‍ക്ക് വിട്ട മെയിലിന് ഇന്ന് മറുപടി വന്നിരിക്കുന്നു
അതിലെ വരികള്‍ താഴെ:

++++++
Sorry

Njan Delete Cheythu But http://askaramon.blog.... eee blog id username pass ariyilla account delet aayi poyi ath enik onnum fchan kazhinjillla sorryyy
+++++++

ചെയ്തതെന്ന് തെറ്റായിപ്പോയീ എന്ന് മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ച അഷ്കറിന്‍ അഭിവാദ്യങ്ങള്‍.

ആത്മ said...

എനിക്കു വേണ്ടി കത്തെഴുതിയ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം ഹൃദയം നിറഞ്ഞ നന്ദി!

അക്തര്‍ അലിക്കും പ്രത്യേകം നന്ദി!
ഇനിയും രണ്ടുമൂന്നു പോസ്റ്റുകള്‍ കൂടി ഡിലീറ്റ് ചെയ്യാനുണ്ട്. അതുകൂടി ദയവായി ഡിലീറ്റ് ചെയ്യുക.
താങ്കള്‍ കോപ്പിയടിക്കാതെ തന്നെ നല്ല പോസ്റ്റുകള്‍ എഴുതുന്നുണ്ടല്ലൊ!, അത് തുടരുക!