Sunday, February 4, 2018

പാപി

സുമതിയുടെ വീട്ടിന്റെ പിറകിലെ ആര്‍മിയിലെ കമ്പിവേലിയില്‍ കയറിയിരുന്ന കിന്നാരം പറയുന്ന കുരുവികളാണ് ആ കാഴ്ച കണ്ടത്.. സുമതിക്കുട്ടി ചിക്കന്റെ കാലെല്ല് കടിച്ചുവലിച്ച് ശാപ്പിടുന്നത്!.  കുരുവികള്‍ ആ കാശ്ച കണ്ട് ആര്‍ത്തലച്ച്
പറന്നകന്നു.

സുമതി മകള്‍ ബാക്കിവച്ചതിന്റെ ബാക്കിയാണ് കഴിച്ചത്.പകുതി മാംസവും അതിലിരിക്കുന്നു. കാശുകൊടുത്തത് എന്തിനാ പാഴിക്കളയുന്നത്! ഏതിനും എനിക്കുവേണ്ടി അല്ല ഈ കോഴിയെ കൊന്നത്. ഞാന്‍ തിന്നാനിരുന്നതുമല്ല. അങ്ങിനെ നൂറു ന്യായങ്ങള്‍ നിരത്തി സുമതി തന്റെ വെജിറ്റേറിയനിസം ഭംഗപ്പെട്ടതില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കവെ ആണ് കുരുവികള്‍ അത് കണ്ടുപിടിച്ച്തും പറന്നകന്നതും!

യ്യോ! സുമതി.. ദേ അവളും.. കുരുവികള്‍ പെട്ടെന്ന് ഭയന്ന് പറന്നകന്നു. കിളികളെ ഭക്ഷിക്കുന്നവള്‍.. ദുഷ്ട!!

സുമതി കിളികള്‍ പറന്നകലുന്നത് കണ്ട് ജാള്യതയോടെ നോക്കി.  ഒരു പക്ഷെ കിളികള്‍ ഇനി ഇതുവഴി വരില്ലാന്നുണ്ടോ?
ഏകാന്തതയിലെ തന്റെ കൂട്ടുകാര്‍ ഈ കുരുവികളും പിന്നെ രണ്ടുമൂന്ന് അണ്ണാന്മാരും ആണ്. ഭാഗ്യത്തിന് അണ്ണാന്‍ കണ്ടില്ല!

സുമതി മീനും കോഴിയും ഒക്കെ കഴിക്കാതായിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. ഒരു പത്തിരുറ്പത്തഞ്ച് വര്‍ഷം..
അച്ഛനമ്മമാരേം നാട്ടിനെയും പിരിഞ്ഞ വിഷമം കൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ പ്രതിവിധിയായി തിരഞ്ഞെടുത്തതാണ് ഈ ഒരു ത്യാഗം! പിന്നെ ഒരു ചെറിയ പ്രതീക്ഷയും ഒരു ആണ്‍കുഞ്ഞു!! പക്ഷെ അതുണ്ടായില്ല.. സുമതി വെജിറ്റേറിയനിസം തുടര്‍ന്നു..

ഇടയ്ക്ക് അവള്‍ക്ക് തന്നെ ഒരു അഹംഭാവം വന്നു. താന്‍ മറ്റുള്ളവരില്‍ നിന്നൊക്കെ വളരെ സുപ്പീരിയര്‍ ആയെന്ന തോന്നല്‍. അതു കുറച്ച് തന്റെ ഈഗോ കുറയ്ക്കാനായിട്ടാണ് സുമതി ആദ്യം വെജിറ്റേറിയ്നൈസം തെറ്റിച്ചത്…

പിനീട് വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ഒരുപക്ഷെ പെണ്‍കുട്ടിയാണെങ്കില്‍ ദൈവത്തെ പഴിപറയരുതല്ലൊ , താന്‍ വെജിറ്റേറിയനിസം തെറ്റിച്ചതുകൊണ്ടുകൂടിയാണെന്ന് വരുത്താന്‍.. കാരണം ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടമായാല്‍ ജീവിക്കാന്‍ പിന്നെ ഒരു വിശ്വാസവും വേറെ ഇല്ലായിരുന്നു..


പിന്നീടും പലപ്പോഴും സുമതി തെറ്റിച്ചിട്ടുണ്ട് ചിലപ്പോള്‍ തന്റെ വിശ്വാസങ്ങള്‍ ഒക്കെ തെറ്റുമ്പോള്‍, പലപ്പോഴും മനസ്സ് വല്ലാതെ തലരുമ്പോഴോ ആരോഗ്യസ്ഥിതി തീരെ വഷളാവുമ്പോഴോ മാതമാണ് തെറ്റിച്ചിട്ടുള്ളത് ഒന്നോ രണ്ടോ ദിവസം.. പക്ഷെ ഉടന്‍ തന്നെ സുമതി പോയി കുളിച്ച് ശുദ്ധയാവും. എന്തോ തെറ്റുചെയ്ത മാതിരി..അത് ഭര്‍ത്താവിനോടൊപ്പം കിടന്നാലും കുളിക്കുന്നതുവരെ അശുദ്ധയായി തോന്നുമായിരുന്നു.

ഇത് രണ്ടും ഇല്ലാത്തപ്പോള്‍ ഒരു സന്യാസിനിയായ ശുദ്ധയായ വീട്ടമ്മ, അമ്മ! അവള്‍ക്ക് അങ്ങിനെ ഒരു സുമതിയെയായിരുന്നു ഇഷ്ടം.

ഇന്നിപ്പോള്‍ തെറ്റിക്കാന്‍ കാരണം വേറെ ചിലതാണ്.  ഒരമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ വളരെ പരാജയപ്പെട്ടു എന്ന തോന്നലില്‍ നിന്ന് മുക്തയാവാന്‍! തന്റെ .. തന്നെ തന്നെയും തന്റെ മക്കളെയും പരാജ്യപ്പെടുത്തിയിരിക്കുന്നു!
.

കാരണം തനിക്ക് ഏറ്റവും ഇഷ്ടമുള്ള ആണ് തന്റെ അച്ഛനായിരുന്നു. തനെനെ വിജയിപ്പിച്ച് ഒരു ഡോക്ടറോ പ്രറ്ധാനമന്ത്രിയോ പോലും ആക്കണമെന്ന വെറിയോടെ നടന്ന അച്ഛന്‍.. തനിക്ക് വേണ്ടായിരുന്നു. ഭയമായിരുന്നു. അങ്ങിനെ ഒളിച്ചോടിയതാണ്.

ഇപ്പോള്‍ ഒന്നുമല്ലാതായി ആയി അമ്മയും ഭാര്യയും പോലും അല്ലാതെ വേറുമൊരു മനുഷ്യ ജീവിയായി തരം താഴ്ന്നിരിക്കുന്നു. തനിക്കുവെണ്ടി കരയാനോ, തന്നെ സഹായിക്കാനോ ഒരു മനുഷ്യജീവിപോലും ഇല്ലല്ലൊ എന്ന നിസ്സഹായത! താന്‍ കഷ്ടപ്പെട്ടിട്ടും പ്രതിഫലം തന്നെ അടിച്ചമര്‍ത്തിയവര്‍ക്ക് കൊടുത്തതില്‍ ഈശ്വരനും പങ്കുണ്ടോ എന്ന അവിശ്വാസം ഇല്ലാതാക്കാന്‍.. താന്‍ അത്ര നല്ലവളല്ലെന്ന് വരുത്താന്‍

താന്‍ ചിക്കണും മറ്റും കഴിക്കുന്ന അത്ര ശുദ്ധയല്ലാത്ത ഒരു വീട്ടമ്മയായിക്കോട്ടെ!
അപ്പോള്‍ അവര്‍ തന്നോട് ചെയ്ത അന്യായങ്ങള്‍ ഒക്കെ ന്യായീകരിക്കാനാവുമല്ലൊ ദൈവത്തിന്!
കാരണം ദൈവത്തെ തോല്‍പ്പിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല.
ദൈവത്തെ വിശ്വസിക്കാനായില്ലെങ്കില്‍ പിന്നെ ഈ ജന്മം ഒന്നിലും വിശ്വാസം ഇല്ലാതായിപ്പോവില്ലേ?!

സുമതി കോഴിയുടെ എല്ലുകള്‍ കടിച്ചു വലിച്ച് കഴിച്ചിട്ട് കൈകള്‍ കഴുകി.
ഇനി കുളിച്ച് ദേഹശുദ്ധിവരുത്തിയിട്ടേ ദൈവത്തിന്റെ പ്രാര്‍ത്ഥിക്കാന്‍ പറ്റൂ..

സുമതി നടന്നു. കിളികള്‍ ഇതിനകം കൂടെത്തിയിരുന്നു.. രാത്രി മുഴുവന്‍ അവര്‍ക്ക് പറയാന്‍ സുമതിയുടെ കഥയുണ്ടല്ലൊ ഇന്ന്! തങ്ങള്‍ക്ക് അന്നം തരുന്ന ശുദ്ധയായ വീട്ടമ്മ! അവര്‍ ഇന്ന് പാപിയായിരിക്കുന്നു. അവര്‍ അന്യോന്യം പറഞ്ഞ് കരഞ്ഞു.
--

No comments: