എനിക്ക് രണ്ട് പുതിയ ജോലിക്കാരെക്കൂടി കിട്ടി. ഈ അന്യരാജ്യത്ത് ജോലിക്കാരെ കിട്ടാന്‍ വലിയ പ്രയാസമാണേ!
പാത്രം കഴുവാന്‍ ഒരാളെയും തുണി കഴുകി വിരിച്ച് ഉണക്കി തരുവാന്‍ മറ്റൊരുവളും !
പാത്രം കഴുകാനും തുണി വിരിക്കാനും ഒക്കെ ഒരുവളെ കഴിഞ്ഞവര്‍ഷം നിര്‍ത്തിയായിരുന്നു. ഒരുപാട് തവണ പാത്രം കഴുകി എന്നു പരാതി പറഞ്ഞു പിരിഞ്ഞുപോകുന്ന സമയത്ത് . അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതയും വര്‍ഷങ്ങളായി ഒരു പരാതിയുമില്ലാതെ ഏത് അര്‍ത്ഥരാത്രിയിലും അസുഖം പിടിച്ച് കിടക്കുമ്പോള്‍ പോലും ഞാന്‍ ചെയ്തിരുന്ന ജോലിയാണ്. കൂലി കിട്ടിയിട്ട് കൂടി പരാതി പറയുന്നത്! അപ്പോഴേ പീരിച്ചു വിട്ടു!
പിന്നെ പാര്‍ട്ട് ടൈമിനെ കാത്തിരുന്നു മടുത്തു, വീണ്ടും പഴയപോലെ അസുഖം വരുമ്പോഴൊക്കെ പാത്രം കഴുകള്‍ ഒരു പ്രഹേളികയായി മുന്നില്‍ കിടക്കുമായിരുന്നു. ആരെങ്കിലും ഒരു കൈ സഹായിച്ചിരുന്നെങ്കില്‍.. എന്നൊക്കെ ഓര്‍ത്ത് പരിതപിച്ചു നടന്നിട്ടുണ്ട്.. ഒടുവില്‍ ഇതാ സായം കാലത്തെങ്കിലും എനിക്ക് സ്ഥിരമായി ഒരുസഹായിയെ കിട്ടിയിരിക്കുന്നു..! ദൈവത്തിനു നന്ദി.
ഇവള്‍ക്ക് എത്ര പരാവശ്യം വേണമെങ്കിലും കഴുകാന്‍ മടിയില്ല. കഴുകി ഉണക്കിയും തരും! എടുത്ത് കപ്പ്ബോഡില് വച്ചാല്‍ മതി.
അതുപോലെ തുണികഴുകുന്നവളെ സഹായിക്കാന്‍ വന്നവളും ചില്ലറക്കാരിയല്ല. കഴുകിവച്ച് ഉണക്കി എടുക്കുന്നത് ഒരു ദിവസത്തെ മുഴുവന്‍ ജോലിയാണ്. അവള് എല്ലാം കൂടി ഒരുമണിക്കൂറിനകം ചെയ്തു തരും. അതും മടക്കി കപ്ബോഡില്‍ വച്ചാല്‍ മതി.. ഇനി തനിയേ ആണെങ്കിലും സര്‍വൈവ് ചെയ്യാമെന്ന ഒരു നിലയിലെത്തി..
ഇനി ഷോപ്പിങ്ങ് കൂടി ചെയ്യാന്‍ ആരെയെങ്കിലും .. അത് ഓണ്‍ലൈന്‍ ശ്രമിക്കണം! നോക്കട്ടെ…
ചമ്മന്തി അരയ്ക്കാനും മറ്റും കുഞ്ഞു സഹായികള്‍ നിങ്ങള്‍ക്കെന്നതുപോലെ എനിക്കും പണ്ടേ ഉണ്ട് കേട്ടോ!
പാത്രം കഴുകാന്‍ വന്നവളുടെ പേര് ഡിഷ് വാഷര്‍.
തുണി കഴുകുന്നവള്‍ വാഷിങ് മെഷീന്, അവളെ സഹായിക്കുന്നത് ഡ്രൈയ്യര്!
ഇന്ന് ഞങ്ങളെല്ലാവരും കൂടി ഒത്തൊരുമിച്ച് ഈ വീടൊക്കെ ആകപ്പാടെ ഒരു വൃത്തിയും വെടിപ്പും ഒക്കെ വരുത്തി. ഇന്ന് പതിവായി വരാറുള്ള ഡിപ്രഷനും പോയി കിട്ടി! കാരണം അറിയില്ല!! മക്കള്‍ വീട്ടില്‍ ഉണ്ട്. തനിച്ച് ആയില്ല. അതുകൊണ്ടാവുമോ ഇനി?!

No comments:
Post a Comment