Thursday, December 28, 2017

സ്കൂളില്‍ പഠിപ്പിക്കേണ്ടത്…

സ്കൂളില്‍ പഠിപ്പിക്കേണ്ടത്

ഒന്നാമതായി , ഈ ഭൂമിയില്‍ അനേകം ജീവജാലങ്ങള്‍ ഉണ്ട് എന്നും ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കുമായി ദൈവം സൃഷ്ടിച്ചതാണെന്നും.
നമുക്ക് ആവശ്യത്തിനു വേണ്ടുന്നതുമാത്രം നാം കൈവശപ്പെടുത്തണം എന്നുമാണ്.

പിന്നീട് മറ്റുജീവികളെപ്പോലെ നാമും ഒരു ജീവിയാണ്. നമ്മളെ മനുഷ്യര്‍ എന്ന് മൊത്തത്തില്‍ വിളിക്കുന്നു. മനുഷ്യ ജീവികള്‍!

മതം തുടങ്ങിയതും മനുഷ്യരെ ഭിന്നിപ്പിച്ചതും അതിന്റെ ദൂഷ്യവശങ്ങളും ഗുണങ്ങളും പറഞ്ഞുകൊടുക്കാം.. ഒരു സമൂഹത്തില്‍ ജനിക്കുമ്പോള്‍ അതിന്റെ രീതികളും വിശ്വാസങ്ങളും ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ ജീവിക്കാന്‍ എളുപ്പം ആയി തോന്നിയേക്കും എന്നോ മറ്റോ…

പിന്നീട്,  കുടുംബബന്ധങ്ങള്‍ എങ്ങിനെ നിലനിര്‍ത്തണം എന്നും
മൂത്തവരെ ബഹുമാനിക്കേണ്ടതിന്റെ അവശ്യകത, പാരമ്പര്യങ്ങളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ മുന്നോട്ടുള്ള യാത്ര സുഗമമാക്കും എന്ന സത്യം

മാതാപിതാക്കളുടെ സപ്പോര്‍ട്ടോടുകൂടി ജീവിക്കാനായാല്‍ അതാണ് ഈ ഭൂമിയില്‍ വിജയം കൈവരിക്കാന്‍ ഏറ്റവും സഹായകം എന്ന് പറയാം

അന്യായമായി മറ്റൊരു ജീവനെ നശിപ്പിക്കാന്‍ നമുക്കവകാശമില്ലെന്ന് പഠിപ്പിക്കാം
കാരണം നാം വിചാരിച്ചാല്‍ പുതുതായി ഒരു ജീവന്‍ തിരിച്ചുകൊടുക്കാനാവില്ല എന്നതുകൊണ്ട് അത് ഇല്ലാതാക്കാന്‍ നമുക്ക് അവകാശം ഇല്ല
ഭക്ഷണത്തിനായല്ലാതെ കൊല്ലരുത്.

പിന്നീട്
പാചകം, തുന്നല്‍, കൈത്തൊഴിലുകള്‍, റിപ്പയര്‍ വര്‍ക്കുകള്‍
രാജ്യത്തിലെ നിയമങ്ങള്‍, ആചാരങ്ങള്‍,
പ്രാധമിക ചികിത്സാരീതികള്‍,
തുടങ്ങി ജീവിക്കാന്‍ ആവശ്യമായ അറിവുകള്‍ ഒക്കെ സ്ക്കൂളില്‍ നിന്ന് കിട്ടിയാല്‍
ജീവിക്കാന്‍ അത് വളരെയേറെ സഹായകം ആവും!

2 comments:

സുധി അറയ്ക്കൽ said...

മതത്തിന്റെ പേരിൽ ജോലിയ്ക്ക്‌ കയറുന്ന അദ്ധ്യാപകർക്കെങ്ങനെ താങ്കൾ പറഞ്ഞ രീതിയിൽ പഠിപ്പിക്കാൻ കഴിയും.അതിലും നല്ലത്‌ ബഷീറിന്റെ സമ്പൂർണ്ണകൃതികൾ പഠിപ്പിക്കുന്നതാണു.അതിലെല്ലാം ഉണ്ട്‌.അതിലില്ലാത്തത്‌ വേറെങ്ങും കിട്ടുകയുമില്ല.

ആത്മ said...

അതെ..:)