Tuesday, November 21, 2017

ഇല്ല ഞാനിനി തമിഴ് പേശമാട്ടേന്‍!


നമ്മള്‍ എപ്പോഴും ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലവും ഒരു വിദ്യാര്‍ത്ഥി തന്നെയായിരിക്കും. എപ്പോഴും പുതുതായി ഓരോ പാഠങ്ങള്‍
പഠിക്കേണ്ടിവരുന്നു. നമ്മള്‍ പഠിച്ചതൊന്നും പ്രയോജനമില്ലാത്തപോലെ
ആവുന്നു.

രാവിലെ കൂട്ടിനുകിടന്ന ജോലിക്കാരി മെത്തയും തലയിണയും ഒക്കെ എടുത്ത് പോയി അടുക്കളയിലെ വാഷ്ബേസിനില്‍ വായകഴുകിയിട്ട് ഒറ്റപ്പോക്ക് സ്വന്തം മാസ്റ്ററുടെ വീട്ടിലേയ്ക്ക്..

ഇന്നലെ അവര്‍ എന്നെ സഹായിക്കാന്‍ വന്നിരുന്നു. മണിക്കൂറിനു 500 രൂപാ ആണ് ചാര്‍ജ്ജ്. ഇന്നലെ ഞാന്‍ ശാരീരികമായും മാനസികമായും അല്പം അവശതയില്‍ ആയിരുന്നതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളതെന്തെങ്കിലും ഒക്കെ ചെയ്യട്ടെ എന്നു കരുതി. അവര്‍ സിങ്കില്‍ കിടന്ന കുറച്ചു പാത്രങ്ങള്‍ ഒച്ചയുണ്ടാക്കി കഴുകി വച്ചു. പിന്നീട് എന്റെ അടുത്തുവന്ന് അടുത്തതായി എന്തുചെയ്യണം എന്നു ചോദിച്ചു. അതെനിക്കിഷ്ടപ്പെട്ടു. ഞാന്‍ പറഞ്ഞു, ഈ വീട് മുഴുവനും ഒന്ന് അടിച്ചുവാരി തൂത്താല്‍ നന്നായിരുന്നു. അവര്‍ പോയി. എല്ലായിടവും തൂത്തു.
വെളിയില്‍ അവര്‍ തന്നെ കാന്‍സല്‍ ചെയ്തു. മഴപെയ്തുകിടക്കയാണെന്ന ഒഴിവുകഴിവു പറഞ്ഞ്.
ഇനി?
'മകളുടെ ഡ്രസ്സ് ഒക്കെ ഒന്ന് അടുക്കി വയ്ച്ചാല്‍ കൊള്ളാം..
സോഫയില്‍ കിടക്കുന്നത് അകത്ത് ഹാങ്കറില്‍ കൊണ്ടിടുക
പുറത്തെ കപ്ബോഡില്‍ ഫ്രോക്കുകള്‍ ആണ്. ടീഷര്‍ട്ട് മടക്കിവയ്ക്കയും റൂമില്‍ കിടക്കുന്നതൊക്കെ ഹാങ്കറില്‍ തൂക്കി ഇടുകയും ചെയ്യുക.'
ഓ.കെ. പുരിഞ്ച്ത്  (P.s ഇനി മേലില്‍ ഞാന്‍ തമിഴ് സംസാരിക്കില്ല. തീര്‍ച്ച- ഒരു ഇന്ത്യന്‍ മറ്റൊരു ഇന്ത്യനോട് ഇന്തന്‍ ഭാഷയില്‍ സംസാരിക്കുന്നതല്ലെ മാന്യത എന്നുകരുതി നഷ്ടങ്ങള്‍ ഏറെ ആയി)

അവര്‍ മുകളില്‍ തുണി മടക്കാന്‍ പോയി.
ഞാന്‍ അടുക്കളയുടെ പുറകില്‍ ചെന്നപ്പോള്‍ ആകെ വൃത്തികേടായി കിറ്റക്കുകയാണ്! ഇത്രയും വൃത്തിയാക്കാനുള്ളപ്പോഴാണോ ഇവര്‍ ഫ്രിഡ്ജ് ഡ്രസ്സ് എന്നൊക്കെ പറഞ്ഞ് ഉള്ളെ കയറിയത്!!
ദേഷ്യം അടക്കി. കാരണം ദാനം കിട്ടുന്ന പശുവിന്റെ പല്ലെന്‍ണിക്കൂടല്ല്!

അവര്‍ മുകളില്‍ ഡീസന്റ് ആയി തുണി ഒക്കെ അടുക്കി നില്‍ക്കട്ടെ.
ഞാന്‍ അടുക്കളയിലെ ഡസ്ബിന്‍ നോക്കി. ഫുള്‍. അത് എടുത്ത് മാറ്റിയപ്പോല്‍ ഉള്ളില്‍ നിറയെ അഴുക്ക്! അത് വൃത്തിയാക്കി. വെളിയിലെ ഡസ്ബിന്നും അപ്രകാരം. ആരോടോ ഉള്ള അരിശം തീര്‍ക്കാനോ, സെല്ഫ്പിറ്റി കുറയ്ക്കാനോ എന്തോ മനപൂര്‍വ്വം ആ വൃത്തികെട്ടതെന്ന് കരുതുന്ന ജോലികളൊക്കെ ഞാന്‍ മാന്യമായി ചെയ്തു തീര്‍ത്തു. അല്ലെങ്കില്‍ തന്നെ ഈ പാര്‍ട്ട് ടൈമിനെ ഒക്കെ എത്ര നാളത്തേയ്ക്ക്! സ്ഥിരമായി ഇതൊക്കെ ചെയ്യാന്‍ ഞാന്‍ തന്നെ അല്ലെ എനിക്ക് കാണൂ.  അന്തസ്സായി ചെയ്യുക. ചെയ്തു.

അവര്‍ ജോലിയൊക്കെ തീര്‍ത്ത് വെളിയില്‍ വന്നു. സന്തോഷത്തോടെ യാത്രയാക്കി. രാത്രി വരുമല്ലൊ അല്ലെ,
അതെ, അവര്‍ രാത്രി വന്നു. ഞാന്‍ നാട്ടിലെ എന്റെ വീട്ടില്‍ പണ്ട് ജോലിക്കാരും പത്രാസും ആയി കഴിഞ്ഞപ്പോള്‍ ഉറങ്ങിയപോലെ ശാന്തമായി ഉറങ്ങി. ഇടയ്ക്ക് മക്കളെയും ഭര്‍ത്താവിനെയും ഒക്കെ ഫോണില്‍ കിട്ടിയതുകൊണ്ട് സമാധാനമായി ഉറങ്ങാനും പറ്റി.
രാവിലെ അവര്‍ എണീറ്റ് സ്വന്തം യജമാനത്തിയുടെ വീട്ടിലേയ്ക്ക് നടന്ന് മറഞ്ഞു.

… ഇന്ന് …

ഞാന്‍ പതിവുപോലെ എന്റെ ജോലികളില്‍ മുഴുകി. 
എല്ലാം കഴിഞ്ഞ് , മകള്‍ വന്ന്,  അവളെയും പരിചരിച്ച്, അവള്‍ ഉറക്കമായപ്പോള്‍ മെല്ലെ മുകളില്‍ കയറി. ഇന്നലെ പാര്‍ട്ട റ്റൈം എന്തൊക്കെ ചെയ്തു എന്നറിയാന്‍!

നോക്കിയപ്പോള്‍ ഞാന്‍ തലേ ദിവസം പാടുപെട്ട് തൂക്കിയിട്ടിരുന്ന മകളുടെ ഡ്രസ്സ് എല്ലാം കുറെ സമയം എടുത്ത് അവളുടെ മുറിയുടെ മൂലയില്‍ വച്ചിരുന്ന പഴയ ഒടിഞ്ഞുവീഴാന്‍ പോകുന്ന സ്റ്റാന്റില്‍ തന്നെ കൊണ്ട് തൂക്കി നിറച്ചിരിക്കുന്നു! ( അതിനെ രക്ഷിക്കാനായി ഞാന്‍ പ്രത്യേകം ഓഡര്‍ കൊടുത്ത് ചെയ്യിച്ച പുതിയ ഷെല്ഫില്‍ നിന്നാണ് അവര്‍ ഈ വീരകൃത്യം ചെയ്തിരിക്കുന്നത്!) ഹാളിലെ തുണികള്‍ എല്ലാം അപ്പടിയേ കിടക്കുന്നു!

ഞാന്‍ തലയില്‍ കൈവച്ച് ഒരു നിമിഷം നിന്നു! പിന്നീറ്റ് ശപഥം ചെയ്തു!
ഇല്ല ഞാനിനി തമിഴ് പേശമാട്ടേന്‍!!!
എനിക്ക് തമിഴ് അറിയുകയേ ഇല്ലല്ലൊ. ഒണ്‍ളി ഇംഗ്ലീഷ് and മലയാളം.
ഹും!

ഞാന്‍ പറഞ്ഞതൊന്ന് അവര്‍ കേട്ടതൊന്ന്.. !
ഡസ്ബിന്‍ ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞാ അവര്‍ കേള്‍ക്കുന്നത് അത് ഒന്നും ചെയ്യണ്ട എന്നാണ്.
തുണി ഞാന്‍ ഭംഗിയായി പുതിയ ഷെല്ഫില്‍ തൂക്കി , പഴയതില്‍ ബാക്കിയുള്ളവ തൂക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ കേട്ടത് പുതിയതില്‍ നിന്ന പഴയതിലേക്ക് മാറ്റാന്‍ എന്നാവണം..

എല്ലാം പഴയപോലെ ആക്കി. ഇല്ല ആരോടും ദേഷ്യം ഇല്ല.
താഴെ എത്തി. പ്രാര്‍ത്ഥിച്ചു. വീടൊക്കെ വൃത്തിയാക്കി.എന്റെ മകള്‍ വരുമ്പോള്‍ അവളുടെ നിരാശകളൊക്കെ വീട്ടിലെ വൃത്തി കാണൂമ്പോള്‍ മാറിക്കിട്ടണം. (അല്ലാതെ ആരെയും കാട്ടാനില്ല)

എല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ വന്നു. ഉറങ്ങി.. എണീറ്റു..
ദാ വന്ന് ദേ പോയി..!
അറ്റ് ലീസ്റ്റ് ഒരു ഹ്യൂമണ്‍ ബീയിംഗിന്റെ കമ്പനി കിട്ടിയല്ലൊ!
ജോലിക്കാരിയാണോ, കാശിനുവേണ്ടിയാണ് ജോലിചെയ്തതെന്നോ അലസയാണെന്നോ ഒന്നും ഓര്‍ക്കണ്ട. അവര്‍ക്ക് ബദ്ധപ്പാടുള്ളതുകൊണ്ടല്ലെ അവരെ ഈ വിധം തുണയായി കിട്ടുന്നത്. അവരോട് എപ്പോഴും സഹതപമേ പാടുള്ളൂ.. ഒരിക്കലും നീരസം പാടില്ല.
ശുഭം.
(പഴയ ഒഴുക്കൊന്നും കിട്ടുന്നില്ലകിട്ടുന്നില്ല)

No comments: