Friday, September 8, 2017

നിധി

ഉള്ളിൽ നിധിയും വച്ചുകൊണ്ട് എന്തിനാണ് നീ അന്യരുടെ വാതിൽക്കൽ ചെന്ന് ഭിക്ഷ യാചിക്കുന്നത് !

നിധി പേടകം തുറന്ന് ആവശ്യക്കാരെ മതിയാവോളം സൽക്കരിക്കുക.

കൊടുക്കും തോറും വർദ്ധിക്കുന്ന നിധിയല്ലോ മനുഷ്യ ഹൃദയം!

സ്നേഹം അല്ലോ അതിനുള്ളിലെ  നിധി!



കയ്യിൽ ഉള്ള വിളക്ക് ഊതിക്കെടുത്തിയിട്ട് 

എന്തിനാണ് നീ ഇരുട്ടിൽ ഇരിക്കുന്നത്!

വിളക്ക്‌ കത്തിച്ചു വയ്ക്കുക 

ചുറ്റും പ്രഭ വിതറട്ടെ

ആ വെളിച്ചത്തിൽ നിനക്ക് ചുറ്റുമുള്ളവരെ കാണാനാകും 

വെളിച്ചം അന്യോന്യം പകരുക 

ആ വെളിച്ചത്തിൽ ഒത്തോരുമിച്ചു നടക്കുക 





Sent from my iPhone

No comments: