Wednesday, September 13, 2017

യാത്രക്കാരി

രാവിലെ മൂന്നരയ്ക്ക് ഉണര്‍ന്നു പിന്നീട് മക്കള്‍ ഒക്കെ പോയ ശേഷം 7 അരയ്ക്കാണ്. വീടൊക്കെ അല്പം ഒന്നൊതുക്കി വിശ്രമിക്കാൻ പറ്റിയത്. പോയി കിടന്നു . 10.30 വരെ!! മൂന്നുനാലുദിവസത്തെ ഉറക്കം പെന്‍ഡിംഗില്‍ ആയിരുന്നു. അതൊക്കെ തീര്‍ന്നുകിട്ടി! പക്ഷെ ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ല! മൂകം! മക്കളുള്ളപ്പോള്‍ ജോലി ഉണ്ടെങ്കിലും തനിച്ചല്ല എന്ന തോന്നലുണ്ട്. തനിക്ക് സ്നേഹിക്കാന്‍ ആളും ഉണ്ട്.

ഏകാന്തതയിൽ കൂടുതൽ ആണ്ടുപോകും മുൻപ്  തനിക്ക് ഇന്ന് ചെയ്തു തീര്‍ക്കേണ്ടുന്ന അത്യാവശ്യ കാര്യങ്ങള്‍ ഓര്‍ക്കാൻ ശ്രമിച്ചു. വരുന്ന വലിയ തിരുവാതിരക്കളിക്ക് ബ്ലൌസ് തുന്നിക്കണം. ആരും പറഞ്ഞില്ലെങ്കിലും അത് ഒരു സത്യമാണ്. താന്‍ അതില്‍ പങ്കെടുക്കുന്നും ഉണ്ട്. പോയേ പറ്റൂ.. അങ്ങിനെയാണ് ടാക്സി എടുത്ത് അങ്ങകലെയുള്ള ഇന്ത്യന്‍ കടയില്‍ പോയത്.

ബ്ലൌസിന് അളവൊക്കെ കൊടുത്ത് താഴെ ഇറങ്ങി പൂജയ്ക്ക് അല്പം പൂക്കളും വാങ്ങി. മൂന്നുനാലു വര്‍ഷമായി നാട്ടിലൊക്കെ പോയിട്ട് അതുകൊണ്ട് നൈറ്റികളൊക്കെ പഴയതായി. ഇവിടെ അടുത്ത കടയില്‍ കയറി രണ്ടുമൂന്ന് നൈറ്റിയും ചുരീദാറും വാങ്ങി.
അപ്പോള്‍ മകള്‍ സ്ക്കൂളില്‍ നിന്ന് വിളിക്കുന്നു
'അമ്മേ അമ്മ എവിടെയാ?
'ലിറ്റില്‍ ഇന്ത്യയില്‍ മോളേ .. ബ്ലൌസ് തയ്പ്പിക്കാന്‍ വന്നു'
'അയ്യോ! എനിക്ക് ചായ വേണമായിരുന്നു.'
'അതിന് നീ പതിവായി എത്തുന്ന സമയം ആയില്ലല്ലൊ, അതിനുമുന്‍പ് തിരിച്ചെത്തുന്ന തരത്തിലാണ് ഇറങ്ങിയത്.'
'ശ്യോ! ഇനിയിപ്പൊ. നെവര്‍മൈന്റ്. ' അവള്‍ പിണങ്ങി ഫോണ്‍ താഴെവച്ചു..


വീട്ടിൽ പെട്ടെന്നെത്താം അവൾ എത്തുമ്പോൾ.. ടാക്സി തന്നെ ശരണം. അവൾ ടാക്സി സ്റ്റാന്റിലേക്ക് നടന്നു. സാധാരണ ആള്‍ക്കാര്‍ ടാക്സി വരുന്നതിനായി ക്യൂ പാലിക്കും. ഇപ്പോള്‍ അതിനു വിപരീതമയി ആള്‍ക്കാര്‍ വരുന്നതിനായി അഞ്ചാറ് ടാക്സികള്‍ ക്യൂപാലിക്കുന്നുണ്ടായിരുന്നു. ആദ്യത്തേതില്‍ ഒരു നോര്‍ത്തിന്ത്യന്‍ സ്ത്രീ കുറേ വെജിറ്റബിള്‍സും മറ്റുമായി കയറി പറ്റുന്ന തിരക്കില്‍ ആണ്. അവൾ അടുത്തതിനടുത്തേയ്ക്ക് ചെന്നു.
അല്പം പ്രായം ചെന്ന ആളാണ് ഡ്രൈവര്‍. 
ഹലോ! ഗുഡ് ആഫ്റ്റ്റര്‍നൂന്‍! ഡ്രവർ
അവൾ ടാക്സിയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതിനിടെ പതിവില്ലാത്ത ആ കുശലാന്വേക്ഷണം ശരിക്കും ശ്രദ്ധിച്ചില്ലായിരുന്നു.. ..
അതിനാല്‍ 'മെ ഐ ഗോ ടു ചോങ്ങ് പാങ്ങ്?! എന്ന് അങ്ങോട്ട് ചോദിച്ചു.
അയാൾ: ങേ! (നല്ല പ്രയം ചെന്ന ഒരാളാണ്)
അവൾ: ചോങ്ങ് പാങ്ങ് .. യീഷൂണ്‍.. യീഷൂണ്‍..
അയാൾ: ഓഹ്! ഒകെ ഒകെ..

അവൾ ടാക്സിയില്‍ സാധനങ്ങളുമൊക്കെയായി അമര്‍ന്നിരുന്നു. ഇനി ചോങ്ങ് പാങ്ങില്‍ നിന്ന് ചിക്കണ്‍ റൈസും പാഡും വാങ്ങണം.. അല്ലെങ്കില്‍ നേരെ വീട്ടില്‍ ചെന്ന് ഇറങ്ങാമായിരുന്നു. 
സാരമില്ല.. കഷ്ടപ്പെട്ടാണെങ്കിലും ജീവിക്കാമല്ല്!!
(ഈ സമയം ഒക്കെ അവൾക്ക് ഒരുവിധം നന്നായി അറിയാവുന്ന, അവൾ ആരാധിച്ചിരുന്ന ഒരു കൂട്ടുകാരിയുടെ ആത്മാവ് അങ്ങ് മുകളില്‍ നില്‍ക്കയാണ്. ശരീരം ഇനിയും ഭൂമിയിലും!)

അവൾ ടാക്സില്‍ ഇരുന്നു. അപ്പോള്‍ വെളിയിലൂടെ ഒരു സായിപ്പും മദാമ്മയും നടന്നുപോയി. ഡീസന്റ് ആയ നോട്ടം പരസ്പരം കൈമാറി. ഇന്ത്യാക്കാര്‍ എല്ലാമൊന്നും തറകള്‍ അല്ലെന്ന് അവളും സായിപ്പന്മാര്‍ എല്ലാം അലവലാതികള്‍ അല്ല എന്ന് അവരും  ഒരു  കോമ്പ്രമൈസ് ലുക്ക്/ കടാക്ഷം ഒക്കെ കൊടുത്ത്  നീങ്ങി.. ടാക്സിയിലെ  അമ്മാവൻ സംസാരം തുടങ്ങാനുള്ള ലക്ഷണം ആണ്.
സൊ യൂ ആര്‍ ടീച്ചിംഗ്! - ടാക്സി അമ്മാവന്‍
അവൾ: ഇല്ല മൈ ചില്‍ഡ്രന്‍ ആര്‍ ഇന്‍ സ്ക്കൂള്‍ (അതിനു ഞാൻ എപ്പോ പറഞ്ഞു ഞാൻ ടീച്ചണെന്ന്!)
ഓഹ് അപ്പോ നീ ടീച്ചര്‍ അല്ലെ? ഹെഡ്മിസ്റ്റ്രസ് ആണോ?! (ഇയാൾക്ക് ടീച്ചേർസിനോടും ഹെഡ്മിസ്റ്റ്രസ്സിനോടും ഒക്കെ എന്താണിത്ര ഒരു പ്രതിപത്തി!)
അവൾ:! ഇല്ല. ഞാന്‍ ഒന്നും അല്ല..എന്റെ മക്കളും സ്ക്കൂള്‍ ഒക്കെ കഴിഞ്ഞു.. ജോലിയായി..
അയാള്‍:കിന്റര്‍ഗാര്‍ട്ടന്‍?
അവൾ: നോ!! 
അയാൾ: നീ വളരെ യംഗും സുന്ദരിയും ആയിരിക്കുന്നു.(ഇന്ന് പതിവില്ലാതെ അല്പം വൃത്തിയു വെടിപ്പുമായാണ് യാത്ര തുടങ്ങിയത് അതാവും)
വളരെ കുലീനമായി ആണ് അയാള്‍ അത് പറഞ്ഞത്..ഒരു അച്ഛനെപ്പോലെ ഒക്കെ..
അയാൾ: ഹൌ ഓള്‍ഡ് ആര്‍ യൂ?
അവൾ: എറൌണ്ട്.. -- 
'നീ എന്തു വാങ്ങാന്‍ പോയി?'
 'ഡ്രസ്സ് തയ്ക്കാന്‍ കൊടുത്തു. പൂജയ്ക്കുള്ള പൂക്കള്‍ വാങ്ങി..
'ഓഹ്! നീ ശരിക്കും നല്ല ഒരു ലേഡിയാണ്..
'നീ ലഞ്ച് കഴിച്ചുവോ?
'ഇല്ല
'ങേ! മണി മൂന്നായി.. ഇനിയും?!
ഓഹ്! ഞാന്‍ ഉറങ്ങുന്നത് വളരെ ലേറ്റ് ആയാണ്. രാത്രി എന്തെങ്കിലും ഒക്കെ കഴിക്കയും ചെയ്യും. അതുകൊണ്ട് പകലില്‍ അത്ര വിശപ്പില്ല. ചായ ബിസ്ക്കറ്റ് ഒക്കെ കഴിച്ച് നടക്കും 
'നീ എത്ര പ്രാവശ്യം കഴിക്കും?  മൂന്ന്?
'ഇല്ല നാലഞ്ച് പ്രാവശ്യം -അവൾക്ക് ചിരി വന്നു.
'കുറേശ്ശേ  കുറേശ്ശേ   അല്ലെ ?
'അതെ. പക്ഷെ രാത്രിയൊക്കെ ആവുമ്പോള്‍ നന്നായി കഴിക്കും..
അയാള്‍ ചിരിക്കുന്നു.
'നീ ഈ നാട്ടുകാരി ആണോ?
'അതെ..ഇപ്പോള്‍. പക്ഷെ ഇന്ത്യന്‍ ആയിരുന്നു.
'ഇന്ത്യയുടെ ഏതു ഭാഗത്ത്? സതേണ്‍ പാര്‍ട്ട്?
നിയര്‍ തമിഴ്നാട്.
തമിഴ്നാട് ഹിന്തുക്കള്‍ അല്ലെ?
അവൾ: 'തമിഴ്  ഒരു ലാങ്വേജ് ആണ്. മതം അല്ല. തമിൾ നാട്ടിൽ ഹിന്ദുക്കളും മിസ്ലീംകളും ക്രിസ്ത്യന്‍സും ഒക്കെ ഊണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും പല മതസ്തര്‍ ഉണ്ട്.'
'എങ്കിലും കൂടുതലും ഹിന്ദുക്കള്‍ ആണല്ലെ? ബുദ്ധിസ്റ്റുകളും ഉണ്ട് അല്ലെ? (അയാൾ 
'അതെ!
അവൾ: 'നിങ്ങള്‍? ചൈനയില്‍ നിന്ന് വന്നതാണോ? അതൊ നിങ്ങളുടെ മാതാപിതാക്കള്‍ ആണൊ അവിടെ നിന്ന് വന്നത്?‘
അയാള്‍; ഇല്ല ഞാന്‍ ഇവിടെയാണ് ജനിച്ചത്. എന്റെ മാതാപിതാക്കളും ഇവിടെ ജനിച്ചവരാണ്. എന്റെ ഗ്രന്റ് പേരന്റ്സ് ആര്‍ ഫ്രം ചൈന.
അവൾ , ' ഓഹോ! (തന്നെപ്പോലെ ഇവിടെയുള്ള എല്ലാവര്‍ക്കും ഒരു വരുത്തര്‍ പാരമ്പര്യമാണുള്ളതെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ അവൾക്ക് വലിയ ത്രില്‍ ആണ്. അതില്‍ വിജയിച്ച സംതൃപ്തിയോടെ അവളിരുന്നു)

സാധാരണ ടാക്സിയിൽ കയറിയാൽ ചിന്തയിൽ മുഴുകുകയോ വെളിയിൽ ഉറ്റുനോക്കിയിരിക്കയോ ചെയ്യുന്ന അവൾക്ക് പതിവില്ലാതെ അയാളുടെ സംസാരത്തിൽ  താല്പര്യം തോന്നിത്തുടങ്ങി. അവൾ പറഞ്ഞുതുടങ്ങി,

‘കഴിഞ്ഞ മൂന്നു വര്‍ഷം മുന്‍പ് വരെ ഞാന്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ എന്റെ മാതാപിതാക്കളെ കാണാന്‍ പോകുമായിരുന്നു. പകുതി ഇന്ത്യനും പകുതി സിംഗപ്പൂറിയനും ആയിരുന്നു. ഇപ്പോള്‍ അവര്‍ ഇല്ല.അതുകൊണ്ട് ഇവിടെതന്നെയായി ജീവിതം . മക്കളും ഈ രാജ്യവുമേ ഇനി എനിക്കുള്ളൂ..'
അയാൾ: 'നിന്റെ മക്കള്‍ ഒക്കെ ഗ്രാജ്വേറ്റ്സ് ആണോ?! (ഇവിടെ ഗ്രാജ്വേറ്റ്സ് ആണ് ഏറ്റവും വലിയ പഠിത്തം!)
അവൾ: അതെ
അയാൾ:ഞാന്‍ കരുതി നീയും ജോലി ചെയ്യുന്നുണ്ടെന്ന് സ്ക്കൂളിലെ ഹെഡ്മിസ്റ്റ്രസ്സ് ആയോ മറ്റോ! (ഹും! വീണ്ടും ടീച്ചർ)
അവൾ: 'ഞാന്‍ നാട്ടിലായിരുന്നെങ്കില്‍ ഒരുപക്ഷെ അതൊക്കെ ആയേനെ.. ഇവിടെ ആരും സഹായത്തിനില്ല. അതുകൊണ്ട് ഹൌസ്‌വൈഫ് ആയി..'
'സാരമില്ല. നല്ല ഹൌസ് വൈഫ് അല്ലെ! നിനക്ക് വണ്ടി ഡ്രൈവ് ചെയ്യാനറിയാമോ?'
അവൾ: 'അറിയാം. ലൈസന്‍സുണ്ട്. പക്ഷെ എനിക്കായി പ്രത്യേകം വണ്ടിയില്ല. വീട്ടില്‍ എല്ലാവര്‍ക്കും ഉണ്ട്.. ആരും എന്നെ സഹായിക്കുന്നില്ല.
നിങ്ങള്‍ക്ക് ആരെയെങ്കിലും അറിയാമോ എന്നെ ഡ്രൈവിംഗ് ഒന്നു പുതുക്കി തരാൻ?'
'ഇല്ല.. അറിയില്ല..' അയാL എന്തോ ഓർത്തെന്നപോലെ പതിയെ പുഞ്ചിരിക്കുന്നു. 
അവൾ: 'ഞാന്‍ കഴിഞ്ഞ വര്‍ഷവും ഇവിടത്തെ ഡ്രവിംഗ് സ്ക്കൂളില്‍ പോയി ഡ്രൈവിംഗ് പുതുക്കി. പക്ഷെ കമ്പ്ലീറ്റ് ആക്കാന്‍ പറ്റിയില്ല.  എന്റെ കൂട്ടുകാര്‍ക്കൊക്കെ ഡ്രൈവിംഗ് അറിയാം.  അതുകൊണ്ട് അവര്‍ക്ക് ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നു. എനിക്ക് ധാരാളം സമയം വേണം ഓരോന്ന് ചെയ്യുവാൻ’
അയാൾ അവളുടെ വാചകം മുഴുമിപ്പിക്കും പോലെ,  'അതെ! പക്ഷെ പാര്‍ക്കിംഗും ഒരു പ്രോബ്ലം ആണ്.'
'നിന്റെ മക്കള്‍ ഒക്കെ വീട്ടില്‍ എത്തിക്കാണുമോ ഇപ്പോള്‍? 'എത്ര പേരുണ്ട്?. 4, 5 ?
അവൾ: രണ്ട്!
അയാൾ: ഒരാണും ഒരു പെണ്ണും ആണോ?
അവൾ: അല്ല ,  രണ്ടും പെണ്‍കുട്ടികള്‍ ആണ്.
അയാൾ: 'നിനക്ക് ആണ്‍കുട്ടിക്കായി ഒന്നുകൂടി പ്രസവിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ലേ?!
അടുത്തത് തീര്‍ച്ചയായും ഒരാണ്‍കുട്ടി ആയിരുന്നിരിക്കാം എന്ന ധ്വനിയോടെ. 

(ഇങ്ങിനെയും പെണ്മനസ്സ് മനസ്സിലാക്കുന്ന ആണുങ്ങള്‍ ഉണ്ടല്ലൊ ദൈവമേ ഈ ഭൂമിയില്‍!)
ഞാന്‍: എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.. (നൂറു പ്രസവിക്കാന്‍ പോലും )

അയാള്‍: 'സാധാരണ ആണ്മക്കള്‍ക്കാണ് അമ്മയോട് കൂടുതല്‍ സ്നേഹം എന്നു പറയും. സാരമില്ല, നിന്റെ പെണ്മക്കള്‍ നിന്നെ സ്നേഹിക്കും ..'
ഞാൻ: 'സ്നേഹിക്കും.. പക്ഷെ അവര്‍ക്കും വേണം മറ്റൊരു തുണ..'
അയാൾ : അതെ!
ഞങ്ങള്‍ എത്തേണ്ടിടത്ത് എത്തി..വണ്ടി തിരക്കുള്ള വരിയോരത്ത് നിര്‍ത്തുന്നതിനിടയില്‍ അയാള്‍ പറഞ്ഞു
'വിഷമിക്കണ്ട, നിന്റെ പെണ്മക്കള്‍ നിനക്ക് സ്നേഹം തരും " take care.. bye..
അവൾ: 'നിങ്ങളെ ദൈവം കാത്തുകൊള്ളുട്ടെ! ബൈ..


No comments: