Friday, September 8, 2017

മനുഷ്യരും യന്ത്രങ്ങളും


നമ്മുടെ കാശോ പരിശ്രമമോ കൊണ്ട്‌ ഒരാൾ നന്നാവുകയും അയാൾ നന്ദിയോടെ ആ സന്തോഷം നമ്മോടൊപ്പം പങ്കൊടുകയും ചെയ്യുമ്പോൾ കിട്ടുന്ന ആന ന്ദം ചില്ലറയല്ല .
ഇക്കാലത്ത്‌ അത്തരം പ്രവർത്തികൾ അന്യം നിന്നുകൊണ്ടിരിക്കുന്നു. കാരണം ആർക്കും ആരെക്കൊണ്ടും ആവശ്യമില്ലാതായി വരുന്നു 
സ്വയം പര്യാപ്തത.
കടയിൽ ഒക്കെ പോകുമ്പോൾ അവിടുത്തെ കാഷ്യറുടെ സ്നേഹപൂർണ്ണമായ പെരുമാറ്റവും പരസ്പരമുള്ള നന്ദിപ്രകടനവും ഒക്കെയായിരുന്നി ഷോപ്പിംഗ്‌ ആശ്വാസമായിരുന്നത്‌ .
ഇനിയിപ്പോൾ അതും ഇല്ലാതായി വരുന്നു. 
സാധനങ്ങൾ സ്വയംതിരഞ്ഞെടുക്കുക, സ്ക്കാൻ ചെയ്ത്‌, കാശ്‌ മെഷീനിൽ ഇട്ട്‌ ബാലൻസും വാങ്ങി യന്റ്ഗ്രങ്ങളെപ്പോലെ നടന്നു നടന്നുനീങ്ങാം
തെറ്റുപറ്റുന്നുണ്ടൊന്നറിയാൻ മറ്റൊരു യന്ത്രവും 
കാണും..
എന്താ അല്ലെ?!
ഇനിയിപ്പൊ മിണ്ടാനും പറയാനുംഒക്കെ കാശുകൊടുത്ത്‌ ആളുകളുടെ സമയംവാങ്ങേണ്ടി വരും!
ഒരുപക്ഷെ ഇപ്പോൽവീട്ടിൽമുരടിച്ച്‌ കൂനിക്കൂടി ഇരിക്കുന്ന വീട്ടമ്മമാർക്കും അപ്പുപ്പനമ്മുമ്മമാർക്കുംഒക്കെ വിലവരുന്ന കാലം വിദൂരമല്ല!


Sent from my iPhone

No comments: