Thursday, December 24, 2009

ദാരിദ്ര്യം

എന്തു വൈചിത്ര്യമാണ് ഈ ലോകം!


ഒരിക്കല്‍ അവള്‍ സ്വപ്നങ്ങളെ ആട്ടിയോടിച്ചു


സമ്പത്താണ് നിലനില്‍പ്പിനാ‍വശ്യം


എന്നു പ്രഖ്യാപിച്ചു.


പിന്നീട് സമ്പത്തിനു നടുവില്‍ കിടന്ന്


ചീഞ്ഞു നാറുമ്പോള്‍ അവള്‍


ഒരു തരി സ്വപ്നത്തിനു വേണ്ടി ഇരന്നു


ദാരിദ്യം പലതരത്തിലുണ്ട്


ആര്‍ക്കും ഒരിക്കലും ഭദ്രതയില്ല


എങ്ങും


ഒരിടത്തെ സമ്പന്നന്‍ മറ്റൊരിടത്ത്


ദരിദ്രന്‍


No comments: