Friday, November 18, 2016

ഗതികിട്ടാതെ...

അശാന്തമായ മനസ്സ്
എന്താണ് ഞാൻ തേടുന്നത്
ശാന്തിയാവാം..
എവിടെയാണ് ശാന്തി
ഫേസ്ബുക്കിലും ട്വിറ്ററിലും തിരഞ്ഞാൽ ശാന്തി കിടയ്ക്കുമോ!
പദ്മനാഭനേയോ ഓ വി യെയോ വായിച്ചാൽ കിടയ്ക്കുമോ
റൂമി പ്രഭാഷപ്പെടുത്തിയാൽ?!
ഇല്ല എവിടെയോ താങ്ങി നിൽക്കെയാണ്
ഗതികിട്ടാതെ
ഏകാന്തത കിട്ടാഞ്ഞതുകൊണ്ടാവുമോ!
അതെ
ഇന്നെന്റെ ആത്മസഖിയെ കണ്ടില്ല
നാളെ കാണുമ്പോൾ ഒരുപാട് വിശേഷങ്ങളുണ്ട് ചൊല്ലാൻ
എന്റെ വലിയച്ഛൻ ഓൾഡ് ഏജ് ഹോമിൽ കിടക്കുന്ന കാര്യം
പണ്ട് പ്രതാപത്തോടെ നാട്ടിലും ഇവിടെയും ജീവിച്ച വലിയച്ഛൻ
എന്നെ പ്ലെയിനിൽ കയറ്റി മദിരാശിയിൽ കൊണ്ട് പോയ വലിയച്ഛൻ
എനിക്ക് നല്ല മഞ്ഞ സിൽക്ക് പാവാട വാങ്ങി തന്ന വലിയച്ഛൻ
ഒടുവിൽ എന്റെ ഭാവി മൊത്തമായി മാറ്റി എഴുതിച്ച വലിയച്ഛൻ
എന്നെ എന്റെ നാട്ടിൽ നിന്നും
നാട്ടുകാരിൽ നിന്നും പിരിച്ചു , ഒറ്റപ്പെടുത്തി വലിയച്ഛൻ
രക്ഷകനായിരുന്നോ?!
ശിക്ഷകനായിരുന്നോ, അറിയില്ല
ഇപ്പോൾ അദ്ദേഹം അനാഥനെപ്പോലെ കിടക്കുകയാണ്
ഒരമ്മയുടെ ഉള്ളതുപോലെ കനിവ് നിറയുന്ന ഹൃദയം
'വീടും ഒരേക്കർ എൺപത് സെന്റും ഉണ്ടായിരുന്നു അത് അവനു എഴുതിവെച്ചു'
നിങ്ങൾക്ക് ഒരുപാട് വീട് ഉണ്ടല്ലോ
സമാധാനിപ്പിക്കയാണോ?!
അതോ പശ്ചാത്തപിക്കയാണോ!
അച്ഛനും നാല് ഏക്കrum നിലങ്ങളും ഉണ്ടായിരുന്നു മനസ്സിൽ പറഞ്ഞു.
'അവളെ സ്‌കൂളൊക്കെ ഉള്ള സുകുമാരൻ നായരുടെ മകന് കെട്ടിച്ചു കൊടുക്കാൻ ഇരുന്നാണ് (എന്നെ)'
ഒരു നൂറു ചോദ്യങ്ങളോട് ഞാൻ ആ മുഖത്തേയ്ക്ക് നോക്കി
ഇപ്പോഴും പഴയ പ്രതാപമാണ്!
തനിക്ക് വന്നു പിടിച്ച ഗതിയിൽ
പരിതപിക്കുന്നില്ല!
മക്കളും ഭാര്യയും കൂടി ഹോസ്പിറ്റൽ എന്നുപറഞ് കൊണ്ടാക്കിയിരിക്കയാണ്

ഈ ജന്മം തീർന്നു കിട്ടിയാൽ മതി
എല്ലാവര്ക്കും മുക്തി കിട്ടട്ടെ
അച്ഛനും അമ്മയും കൂടുതൽ അനുഭവിക്കയാthe വിടപറഞ്ഞു
കാൽ നൂറ്റാണ്ട് എരിഞ്ഞതിനു
ദൈവം കൊടുത്ത ഇളവാകാം
പാവങ്ങൾ രക്ഷപ്പെട്ടോട്ടെ!
അടുത്ത ജന്മം ആഗ്രഹങ്ങൾ ഒക്കെ സാധ്യമാക്കാൻ ആവട്ടെ
എനിക്കിനി ജന്മം വേണ്ട!
മുക്തി മതി...

No comments: