Wednesday, November 16, 2016

വീണുകഴിഞ്ഞ പൂവ്


വിരിഞ്ഞ പൂവിനും
കൊഴിയുന്ന പൂവിനും
കഥകളുണ്ട്
കൊഴിഞ്ഞു കഴിഞ്ഞ്
കഥകൾ ഇല്ല
മണ്ണോടടിയും വരെ
വെറും ഭൂമിയിൽ
വരൾച്ചയേറ്റ് കരിഞ്ഞ്
മഴയിൽ ചീഞ്ഞ്
നടപ്പാതയിൽ വീണു
ചതഞ്ഞരഞ്ഞ്
പുത്തൻ പൂക്കളെ നോക്കി
നെടുവീർപ്പിട്ട്
പൊയ്പോയ നാളുകളോർത്ത്
പൊട്ടിക്കരഞ്ഞ്
മണ്ണോടലിയും വരെ
എത്ര എത്ര കഥകൾ

2 comments:

സുധി അറയ്ക്കൽ said...

വീണു കഴിഞ്ഞ നെടുവീർപ്പുകൾ.

ആത്മ Athma said...

:))