Wednesday, October 19, 2016

അനാഥമായ ഒരു ആത്മാവ്

നിറയെ ഏകാന്തത കിട്ടിയില്ലെങ്കില്‍ ചത്തുപോകുന്ന ഒരു ജീവിയാണ് ഞാന്‍..
ലൌകീകത തീരെ ഇല്ലാതിരിക്കുന്ന മനസ്സില്‍ മന്‍പൂര്‍വ്വം ചില ആശകളൊക്കെ കുത്തി തിരുകി മുന്നോട്ടു കൊണ്ടുപോവുകയാണ്.

ഇങ്ങിനെ എഴുതിയെന്നു കരുതി എന്റെ ജീവിതം വലിയ കഷ്ടപ്പാടൊന്നും ഇല്ലാത്തതാണ്. ഒരു 75% ആളുകളെക്കാളും നന്നായുള്ള ജീവിതസൌകര്യങ്ങള്‍ ഒക്കെ ഉണ്ട്
മറ്റാളുകളെപ്പോലെ ആര്‍മാദം കാട്ടി നടക്കാനുള്ള മടി ഉണ്ടെന്നേ ഉള്ളൂ..
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അല്യോ ആര്‍മാദം കാട്ടേണ്ടത്.
അത് തീരെ വെറുപ്പായി തുടങ്ങി..
രാവിലെ ഉണരുമ്പോള്‍ പണ്ടെന്നോ നഷ്ടമായ സ്നേഹത്തിനുവേണ്ടി കേഴുന്ന കുട്ടിയുടെ മനസ്സ്
അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാധമായ ഒരു ആത്മാവ്
മുഖസ്തുതിക്കോ വെറുതെ നോസ്റ്റാള്‍ജിയ കാട്ടാനോ അല്ല ഇത് എഴുതുന്നത്.
ഇന്നും ഓര്‍ത്തു.. പട്ടിണിയോ ദുഃഖങ്ങളോ ഒക്കെ ആയിരുന്നെങ്കില്‍ കൂടി സ്വന്തം മണ്ണില്‍ കിടന്ന് ഒന്ന് ഉരുളുമ്പോള്‍, ആ മരങ്ങളുടെ തണലില്‍ അല്പനേരം ഇരിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസം എത്ര വലുതായിരുന്നു. ഏതു പരാജയങ്ങളും
അവ ഏറ്റുവാങ്ങി എന്നെ ആശ്വസിപ്പിക്കുമായിരുന്നു. ആ പൂഴിയില്‍ കിടന്ന് ഉരുളുമ്പോള്‍ പെറ്റമ്മയെപ്പോലെ ഭൂമി തലോടി ആശ്വസിപ്പിച്ചേനെ. അതെ! പൂഴിയിൽ കിടന്ന് ഉരുളൻ തോന്നുന്ന ഒരു സ്നേഹം ആ മണ്ണിനോട്. ആ മണ്ണിൽ അലിയേണ്ടിയിരുന്ന എന്റെ ശരീരം
എന്തിനാണ് ഒട്ടും ആഗ്രഹിക്കാത്ത എന്നെ ഭൂമീദേവി കൈവെടിഞ്ഞത്!

ഇപ്പോഴുള്ള ഭൂമി ഫലഭൂയിഷ്ടമാണ്. സുരക്ഷിതം ആണ് .. എങ്കിലും..
ഒരു മാതാവ് സൃഷ്ടിച്ച് വിരഹം. ഉണര്‍ന്നിരിക്കുമ്പോള്‍ എന്റെ മനസ്സ് അത് അംഗീകരിക്കുന്നില്ല. പക്ഷെ ഉറക്കത്തില്‍ ഞാന്‍ പലപ്പോഴും വാവിട്ട് കരയുന്നുണ്ട്. ഹൃദയത്തില്‍ ശ്വാസം കുടുങ്ങിയപോലെ ഒരു ദുഃഖം എന്നെ ശ്വാസം മുട്ടി വരിഞ്ഞുമുറുക്കുന്നു. ഒരു അമ്മയോടുള്ള അദൃശ്യ ബന്ധം ഇത്ര ശ ക്തമാണെന്ന് അമ്മ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല.

ആ സ്നേഹം എനിക്ക് അനുഭവിക്കാനാവാഞ്ഞറ്റില്‍ അമ്മയോടുതന്നെയാണ് വെറുപ്പ്. പിന്നെ അച്ഛനോട്.. അതുകഴിഞ്ഞ് അതിനു കൂട്ടുനിന്നവരോടൊക്കെ.

ഇത്രയും എഴുതിയപ്പോള്‍ മനസ്സിന്റെ നീറ്റല്‍ കുറഞ്ഞു.

ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടുപോകുന്നു. ഫേസ്ബുക്കും ട്വിറ്റരും ഒക്കെ അപരിചിതമായപോലെ. അവിടെയൊന്നും ഞാനില്ല.

എന്റെ ബ്ലോഗ് പരിചയമുള്ളവര്‍ ആരെങ്കിലും വായിക്കുമോ എന്ന ഭയം
ബ്ലോഗെഴുത്തിനെയും ബാധിക്കുന്നു.
എഴുതാതെ ജീവിക്കാനുമാവില്ല.
അതുകൊണ്ട് എഴുതി.. 

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനാഥം ഇമ്പൊസിഷൻ പത്ത് തവണ

ആത്മ Athma said...

ഓ കെ
താങ്ക് യു
തിരുത്താം.
കണ്ടതിൽ സന്തോഷം !:)