Sunday, August 28, 2016

സ്നേഹം - പ്രേമം

ആത്മാര്‍ത്ഥതയില്ലാതെ സ്നേഹിക്കുന്നവരോട് അതേ അളവില്‍ ആത്മാര്‍ത്ഥതയില്ലായ്മയോടെ സ്നേഹം കാട്ടി ജീവിക്കാന്‍ വളരെ കഷ്ടപ്പെടണം.

സ്നേഹം എന്നൊക്കെ പറഞ്ഞ് ഹൃദയവും തുറന്ന് നടന്നിട്ടുള്ളപ്പോഴൊക്കെ ആണായാലും പെണ്ണായാലും സ്വാര്‍ദ്ധതയേ കാട്ടിയിട്ടുള്ളൂ..  സ്നേഹിക്കുന്നെങ്കില്‍ ഒരു നല്ല ഉത്തമ മനുഷ്യനെ സ്നേഹിക്കുക. അയാള്‍/അവള്‍ ചതിക്കയില്ല, അവിടെ സ്വാര്‍ദ്ധത കാണില്ല,


പ്രേമം എന്നൊക്കെ പറയുമ്പോള്‍ മുക്കാലും അന്ധമായ ഒരു ഇഷ്ടം ആണ്. സ്നേഹം എന്ന് നമുക്ക് തോന്നുന്നത് ഒരു തോന്നല്‍ മാത്രം ആണ്. പരസ്പരം ശാരീരികകര്‍ഷണം തോന്നാം ,  മാനസികാകര്‍ഷണം ബുദ്ധിപരമായ ആകര്‍ഷണം എന്നിങ്ങനെ.  മനസ്സിനും ബുദ്ധിക്കും അപ്പുറമായി ആ ഇഷ്ടം നമ്മെ നയിക്കും. അപ്പോഴും ഒരു നല്ല മനുഷ്യനില്‍ ആണോ നമ്മുടെ പ്രേമം എന്ന് തിട്ടപ്പെടുത്തിയിട്ട് മതി മനസ്സിനെ അഴിച്ചുവിടല്‍.. അല്ലെങ്കില്‍ നമ്മെ ഒരിക്കല്‍ തകര്‍ത്തു തരിപ്പണമാക്കും ആ പ്രേമം

ഇതൊന്നും അനുഭവത്തില്‍ നിന്നല്ല എഴുതുന്നത്. വെറും  ഉള്‍ക്കാഴ്ച!
ചെറിയ ചെറിയ സ്നേഹത്തിലും അത്മാര്‍ത്ഥതില്ലായ്മയിലും അനുഭവപ്പെടുമ്പോള്‍ അതേപറ്റി കൂടുതല്‍ ചിന്തിച്ച് ഒരു നിഗമനത്തില്‍ എത്തുന്നതാണ്..


No comments: