Tuesday, August 23, 2016

തനിച്ചാകുമ്പോള്‍

ഞാന്‍ ഈ റൂമില്‍ കിടക്കുകയായിരുന്നു. ഉറക്കം മതിയാവാതെ. നാലോ അഞ്ചോ പ്രാവശ്യം അലാം അടിപ്പിച്ച് നിര്‍ബ്ബന്ധിപ്പിച്ച് എന്നെ എണീപ്പിച്ച്, കുളിപ്പിച്ച്, പല്ലുതേപ്പിച്ച്, ചായകുടിപ്പിച്ച്, ടാക്സിയില്‍ ഒരു കൂട്ടുകാരിയോടൊപ്പം അങ്ങു ദൂരെ ഒരു പൂക്കളുടെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു. ചുറ്റിനും മനോഹരമായ പൂക്കള്‍!.


അടുത്ത് പ്രിയ കൂട്ടുകാരി. എനിക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍.
ഞാന്‍ ക്യാമറയില്‍ നിറയെ ഫോട്ടോകള്‍ എടുത്തു. മതിയാവോളം. അവളും.
ഒടുവില്‍ ഞങ്ങള്‍ ഒരോ ഐസ്ക്രീമും ഹാംബര്‍ഗറും കഴിച്ച് തിരിച്ച് ടാക്സിയില്‍ വന്ന് വീടിനടുത്തിറങ്ങി. പിന്നീട് രണ്ടുവഴിക്ക് പിരിഞ്ഞു.

പിന്നീടുള്ള ഒരുമണിക്കൂര്‍ അല്പം കഠിനമായിരുന്നു. വീട്ടിലേക്കാവശ്യമായ പൊരുള്‍കള്‍ വാങ്ങി വെയിലത്ത് നടന്ന് വീട്ടിലെത്തി. നല്ല ക്ഷീണവും ശരീരം വേദനയും ഉറക്കച്ചടവും!
എങ്കിലും മനസ്സില്‍ തൃപ്തി ഉണ്ട്.

വീട്ടില്‍ വന്ന സാധനങ്ങളൊക്കെ അടുക്കിവച്ചശേഷം വേഷം മാറി കൈകാല്‍ കഴുകി
ഞാന്‍ എഴുന്നേറ്റുപോയ അതേ കിടക്കയില്‍ തന്നെ വന്നു വീണു
അപ്പോള്‍ ഒരു തോന്നല്‍. ഇവിടെ ഞാന്‍ ഒറ്റയ്ക്ക് ഉറക്കം മതിയാകാതെ കിടന്നതായിരുന്നില്ലെ ശരിക്കും സ്ത്യം. എന്റെ ശരിക്കും ഉള്ള ജീവിതം.
ഇപ്പോള്‍ അതിന്റെ കണ്ടിന്വേഷന്‍ തുടങ്ങുന്നു. ഇടയ്ക്ക് സ്വപ്നത്തില്‍ എന്നപോലെ എവിടെയൊക്കെയോ പോയിരുന്നു..

അതെ തനിച്ചാകുമ്പോള്‍ ഉള്ള ഞാന്‍ ആണ് ശരിക്കും ഉള്ള ഞാന്‍. എന്റെ ജീവിതം.


No comments: