Wednesday, August 17, 2016

ഹൃദയത്തിന്റെ തീരുമാനങ്ങള്‍...

ഹൃദയം ഒന്നും മറക്കില്ല
മനസ്സിൽ ഏൽപ്പിച്ച പാടുകൾ ഒക്കെയും
അവിടെ, അതാത് കാലത്തിൽ പതിഞ്ഞു കിടപ്പുണ്ട് .
ഓർമ്മിച്ചുവയ്ക്കുന്നതും മറക്കുന്നതും ഒക്കെ
ഹൃദയത്തിന്റെ മാത്രം തീരുമാനങ്ങൾ ആണ്!
ഓർമ്മകളിൽക്കൂടി നമുക്ക് ഭൂതകാലത്തിൽ എത്താം .
അവിടെ നമ്മുടെ പരിഗണനയ്ക്കും മാപ്പിനും കാത്ത്
ആത്മാക്കൾ നിൽപ്പുണ്ട്..
നമ്മൾ മറന്നു എന്നു കരുതുന്നതെല്ലാം
ഹൃദയം മറന്നു കാണില്ല.
പൊറുത്തു എന്ന് കരുതു ന്നതെല്ലാം പൊറുത്തും കാണില്ല.
ഹൃദയം തീരുമാനിക്കും വെറുക്കണോ സ്നേഹിക്കണോ പൊറുക്കണോ എന്നൊക്കെ!!
മനസ്സിന്റെ വ്യാപാരങ്ങൾ ഒക്കെ തീർന്ന അടങ്ങുമ്പോൾ
ഹൃദയം ശാന്തമായി വിശകലനം ചെയ്യും
ഓരോ മുറിവുകളായി
എന്നിട്ട് സ്വയം വിധി കല്പിക്കും!
ഇത് ജീവിതം!

No comments: