Wednesday, August 10, 2016

മുതലാളിയും തൊഴിലാളിയും ഒരാളാവുമ്പോള്‍…


നാം തന്നെയാണ് നമ്മെ യജമാനനാക്കുന്നതും നാം തന്നെയാണ് നമ്മെ  അടിമയാക്കുന്നതും.

നമുക്ക് ഒരു ജോലി/കടമ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ യജമാനനെ പോലെയും അത് ചെയ്തു തീര്‍ക്കാം തൊഴിലാളിയെപ്പോലെയും ഏറ്റെടുക്കാം. രണ്ടും നമ്മുടെ മനസ്സിന്റെ തീരുമാനങ്ങള്‍ ആണ്.

മുതലാളിയെപോലെ ഏറ്റെടുക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍, അത് നാം ചെയ്തു തീര്‍ക്കേണ്ടതാണെന്നും, അതിലെ കഷ്ടപ്പാടുകള്‍ ഞാന്‍ സഹിക്കുന്നതിലൂടെ ഒരുപാടുപേരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുമെന്നും ഒക്കെ ഉള്ള ഒരു ഡെഡിക്കേഷന്‍.

തൊഴിലാളിയായി ജോലിചെയ്യുമ്പോള്‍, ഇത് തന്റെ ജോലിയാണ്. ഞാന്‍ കൂടുതല്‍ ചെയ്താല്‍ എന്തു കിട്ടാന്‍? പ്രതിഫലം ഇച്ഛിച്ചു മാത്രം നാം ആ ജോലിയെ കാംണുമ്പോള്‍ അത് കഠിനമായും ഉപയോഗമില്ലാത്തതായും തീരുന്നു.

ആര്‍ക്കുവേണ്ടിയുമല്ല, നമ്മുടെ മുന്നില്‍ വന്ന ഒരു റിസ്ക്, പ്രതിസന്ധി നാം എങ്ങിനെയും തരണം ചെയ്യും എന്ന തീരുമാനം. അതിന്റെ ലാഭം ആര്‍ക്കു കിട്ടുന്നു എന്ന ചിന്ത വിട്ട് ചെയ്യുക.  ആ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ കാശിന്റെ കണക്കൂകൂട്ടലുകള്‍ മാറ്റിവച്ചാല്‍ നമുക്ക് തന്നെയാണ് ലാഭം!
നാം കുറച്ചുകൂടി ആത്മവിശ്വാസമുള്ളവരായി, നല്ല മനുഷ്യരായി. നമുക്ക് ജീവിതത്തില്‍ ഇനി ഉണ്ടാവുന്ന പല കടമ്പകളും എളുപ്പത്തില്‍ തരണം ചെയ്യാനും ആവും.. ഇതൊക്കെ അദൃശ്യമായ നേട്ടങ്ങള്‍ ആണ്.

അതുകൊണ്ട് വീട്ടുജോലിയായാലും ഓഫീസ് ജോലിയായാലും യജമാനനെപോലെ/യജമാനത്തിയെ പോലെ ഏറ്റെടുക്കുക.

എന്നോടുതന്നെ.. ഏത്!

No comments: