Tuesday, July 19, 2016

Eckhart Tolle.. The New Earth.. പിന്നെ ഒരു ബുക്ക് പബ്ലിഷിംഗും..

ഞാന്‍ ഏക് ഹാര്‍ട്ടിന്റെ  'ന്യൂ എര്‍ത്ത് ' വായിച്ച് മാനസാന്തരപ്പെടാനായി കാത്തിരിക്കയായിരുന്നു. നോ റിഗ്രറ്റ്സ്. 'ലിവ് ഇന്‍ ദി പ്രസന്റ്' എങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ അദ്ദേഹം ക്ലിയര്‍ ചെയ്തു തന്നു.
അദ്ദേഹം പറയുമ്പോലെ ചെയ്ത്, ഒടുവില്‍ ഞാനില്ലാതെ ആയി. എന്റെ ചിന്തകളും ആവശ്യമില്ലാത്തതായി..

ഞാനില്ലാതെ എനിക്കെങ്ങിനെ ജീവിക്കാനാവും?!

ഏക് ഹാര്‍ട്ടേ! എനിക്ക് അങ്ങിനെയൊന്നും എന്റെ പാസ്റ്റ്റിനെ മറക്കാനാവില്ല.
പാസ്റ്റിനെ മറന്നാല്‍ ശൂന്യമായ പ്രസന്റില്‍ ആവും ഞാന്‍ തനിച്ച്.. ഇവിടെ സ്നേഹിക്കാന്‍ ആരും ഇല്ല, വര്‍ത്തമാനം പറയാന്‍ ആരും ഇല്ല. തീര്‍ത്താല്‍ ഒരിക്കലും സര്‍ട്ടിഫിക്കറ്റോ അഭിനന്ദനമോ കിട്ടാനിടയില്ലാത്ത തീര്‍ത്താല്‍ തീരാത്ത ജോലികള്‍ നിരവധി അങ്ങിനെ പെന്‍ഡിംഗില്‍ കിടക്കുകയാണ്‍` (അങ്ങയുടെ ബുക്ക് ക്വാട്ടുചെയ്യുന്നതില്‍ ആമഗ്നയായിരുന്നകാരണം)

അപ്പോള്‍ ഞാന്‍ ഒന്ന് ഉറച്ചു. എനിക്കെന്റെ പാസ്റ്റ് എടുത്തെറിഞ്ഞിട്ട് പ്രസന്റില്‍ വന്ന് ഒരു സന്തോഷവും കിട്ടാനില്ല. (ഈ എഴുത്തൊഴിച്ച്!.. ങ്ഹേ! അപ്പോള്‍ awareness!, enlightment.. എന്നെ കൊണ്ടെത്തിക്കുന്നത് ഇവിടെയാണോ!!).

എനിക്ക് വേണമെങ്കില്‍ ഫ്യൂച്ചറിനെ പറ്റി ഉത്ക്കണ്ഠപ്പെടാതിരിക്കാനാവും. പക്ഷെ പാസ്റ്റില്ലാതെ ഞാനെങ്ങിനെ ജീവിക്കും!.

ഈ ഏകാന്ത തടവില്‍ അകപ്പെട്ടിട്ട് ഇപ്പോള്‍ പത്തിരുപത്തഞ്ച് വര്‍ഷം ആയി.
എനിക്ക് നഷ്ടമായ എന്റെ അച്ഛന്റെയും അമ്മയുടെയും ശബ്ദം, എന്റെ നാട്ടിന്റെ ശബ്ദം, ഞാന്‍ ജോലിചെയ്യാനിടയുണ്ടായിരുന്ന സ്ഥാപനത്തിലെ നിരവധി കൂട്ടുകാരുടെ അഭാവം ഒക്കെ ഓരോ നിമിഷവും അവയര്‍ ആയാണ് ഞാനിത്രനാളും ജീവിച്ചത്.. ആ നഷ്ടങ്ങള്‍ ഇല്ലെങ്കില്‍ ഞാനില്ല.

പ്രസന്റിനെ വേണ്ടന്ന് വയ്ക്കാന്‍ തക്ക നഷ്ടങ്ങള്‍ ഉണ്ടായിരുന്നു താനും . എന്റെ പ്രസന്റ് എനിക്ക് മനപൂര്‍വ്വം നിഷേധിക്കുന്നവരുടെ ഇടയില്‍ പാസ്റ്റ് പോലും ഇല്ലാതെ എങ്ങിനെ ഏക്ഹാര്‍ട്ടേ ജീവിക്കാന്‍?!

ഞാന്‍ ഓര്‍ക്കും, വിഷമിക്കും, കരയും പിന്നീട് ഡിപ്രഷന്‍ ഒക്കെ തീരുമ്പോള്‍ ഞാന്‍ ഞാനായി, എന്റെ മക്കളുടെ അമ്മയായി, അവര്‍ക്ക് വേണ്ടതെങ്കിലും ഒരുവിധം ഭംഗിയായി തീര്‍ക്കാന്‍ ശ്രമിക്കും.

ഞാന്‍ ഞാനായാലല്ലെ എനിക്ക് വല്ലതുമൊക്കെ ചെയ്യാനാവൂ!!

അല്ല, ഞാനീ ബുക്കിലും മറ്റും പറയുമ്പോലെ പോസിറ്റിവിറ്റി വാരി വിതറി നടക്കുന്നില്ലെങ്കിലും കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്. സമൂഹത്തിനെ ബോധിപ്പിക്കാനാവുന്നില്ല എന്നേ ഉള്ളൂ.. അതിപ്പോ ബോധിപ്പിക്കണ്ടാ എന്ന നിലപാടാണ് എന്റെ ആത്മാവിന്. പിന്നെ എന്തു ചെയ്യും!

ഇന്നു തന്നെ രാവിലെ മക്കള്‍ പോയിക്കഴിഞ്ഞ്,  ഒന്നു രണ്ട് മണിക്കൂറ് ഇരുന്ന് ഭഗവത് ഗീത ക്വോട്ട്സ് ഒരു മാസത്തേയ്ക്ക് ഫേസ് ബുക്കില്‍ എഴുതി ഷെഡ്യൂള്‍ഡ് ആക്കി വച്ചു. ഭഗവത് ഗീത പേജിലും ഏറെക്കുറേ ഒരുമാസത്തേയ്ക്ക് നിറച്ചു. അത് മൂവായിരത്തോളം പേര്‍ വായിക്കുന്നുണ്ട്.  പിന്നെ ഒരു ഗീതാജ്ഞലി പേജ് തുടങ്ങി..

ഉച്ചയ്ക്ക് ശേഷം പാര്‍ട്ട് ടൈം മെയിഡിനെക്കൊണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യിച്ച് അവള്‍ക്ക് ബോധിക്കും വിധം മാന്യമായി ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും ഒക്കെ തുണികള്‍ അയണ്‍ ചെയ്തു.. അങ്ങിനെ ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

അതിനിടയിലാണ് ഡിപ്രഷനാണെന്ന് ഭാവന ചെയ്ത് പോയി റെസ്റ്റ് എടുക്കുന്നത്! ആരും കണ്ടില്ല എന്നുകരുതി നല്ല കാര്യങ്ങള്‍ നല്ലകാര്യം ആവാതിരിക്കുമോ!!

ഇനി ഭര്‍ത്താവിനോടുള്ള ടെന്‍ഷന്‍ നിറഞ്ഞ സൌന്ദര്യ പിണക്കം മാറ്റിയെടുക്കാനാവുമോ എന്ന് പരിശ്രമിക്കണം..സ്നേഹം കാട്ടിയാലും സംശയമാണ്.. കാര്യസാധ്യത്തിനാണെന്ന് കരുതും. രണ്ട് പല്ല് എടുത്തിട്ട് പുതിയത് വയ്ക്കണം. ഇനി അതിനാണ് സ്നേഹം കാട്ടുന്നതെന്ന് കരുതുവോ!

അപ്പോള്‍ പറഞ്ഞുവന്നത്.. എനിക്ക് പുസ്തകങ്ങളിലും മറ്റും പറയുമ്പോലെ ഗമ്പ്ലീറ്റ് പാസ്റ്റ് ഒക്കെ മറന്ന് ജീവിക്കാനാവില്ലെന്നും, എന്നാല്‍ ഞാനും ഈ ലോകത്തിന്റെ നിലനില്‍പ്പിനു വേണ്ടി (അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ എന്നെ ജീവിപ്പിക്കില്ലല്ലൊ) എന്തൊക്കെയോ നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നുമാണ്.

ഇനി പിന്നെ കാണാം..

ങ്ഹാ! എന്റെ പുസ്തകപ്രകാശനത്തിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലൊ!
പോസിറ്റീവിറ്റി ആയിരുന്നു നിറയെ ആളുകളെ ബോധ്യപ്പെടുത്തിയത്.. അത് ബാലന്‍സ്ഡ് ആവാനായി അല്പം നെഗറ്റിവിറ്റി ഇവിടെ വാരിവിതറാം..

പുതിയ എഴുത്തുകാര്‍..(പബ്ലിഷിംഗില്‍/എഴുത്തില്‍ തുടക്കക്കാരാണെങ്കിലും അറിവില്‍ എന്നെക്കാള്‍ വളരെ മുന്‍പില്‍ ആണ് അവരൊക്കെ) ; ഞാന്‍ 10, 12 വര്‍ഷമായി എഴുതുന്നു.. ഇങ്ങിനെ ഒരംഗീകാരം ഇല്ലാതെ തന്നെ മനസ്സില്‍ സന്തോഷം ആയിരുന്നു.

ഇപ്പോള്‍ വല്ലതും കിട്ടിയോ എന്നു ചോദിച്ചാല്‍, ഒരു ഡീപ്രമോഷന്‍ അനുഭവപ്പെടുന്നു.. അത്രതന്നെ..

10 വര്‍ഷം മുന്‍പ് കിട്ടേണ്ടത് ഇപ്പൊ കിട്ടി. ഇപ്പോള്‍ ഉള്ള എന്നെ ആര്‍ക്കും അറിയില്ലാ താനും..
എന്റെ താളുകള്‍ മറിയുമ്പോഴോ, ഭഗവത് ഗീതയോ ഗീതാജ്ഞലിയോ ഒന്നും ആര്‍ക്കും അറിയില്ല. 15 വര്‍ഷത്തെ തുടക്കക്കാരിയില്‍ നില്‍ക്കണം അവരുടെ മുന്‍പില്‍. സാരമില്ല. (ഇപ്പോഴത്തെ ഞാൻ പണ്ടത്തേക്കാളും മെച്ചം ആണെന്നല്ല ..'പക്ഷെ ചിന്തകളും കാഴ്ചപ്പാടുകളും ഒക്കെ ഒരുപാട് മാറിപ്പോയില്ലേ..)

വേറേ വിശേഷം ഒന്നും ഇല്ല. ബാക്കി അടുത്ത പോസ്റ്റില്‍..

2 comments:

Rehna Khalid said...

അതെപ്പോഴായിരുന്നു ബുക്ക് പബ്ലിഷിങ്, ഞങ്ങൾ ഒന്നും അറിഞ്ഞില്ല :(

ആത്മ said...

എന്നെങ്കിലും ഒരിക്കല്‍ ബുക്ക് ഒക്കെ പബ്ലിഷ് ചെയ്യുമെങ്കില്‍ രഹ്നയെ ആശ്രയിക്കാന്‍ ഇരുന്നതാണ്. അതിനിടയില്‍ ആണ് ഇവിടെ കുറച്ച് ആള്‍ക്കാര്‍ ചേര്‍ന്ന് ഒരു ലിറ്റററി ഗ്രൂപ്പൊക്കെ ഉണ്ടാക്കി. പത്തുപതിനഞ്ച് പേര്‍ ചേര്‍ന്ന് ഒരു സമാഹാരം ഇറക്കി. അതില്‍ ചേര്‍ന്നില്ലെങ്കില്‍ അതും ഒരു വിഷമം ആയി തോന്നി. ആ ഒഴുക്കില്‍ പെട്ടുപോയി…

അത്രയേ ഉള്ളൂ. ഈ കൊച്ചു രാജ്യത്ത് ഒതുങ്ങുന്ന ചെറിയ രീതിയില്‍ ഉള്ള ഒരു പബ്ലിഷിംഗ് ആണ് ഇത്. :)