Thursday, July 28, 2016

അല്പം ജാതി ചിന്ത!


ജാതിയെ പറ്റി രണ്ട് വാക്ക് പറഞ്ഞോട്ടെ,

ഓരോരോ  തൊഴിലിൽ ഏർപ്പെട്ടിരുന്ന ഓരോ വിഭാഗം ആൾക്കാരെ തൊഴിൽ അനുസരിച്ച് മനുഷ്യരെ തരം തിരിച്ചപ്പോൾ ആണ് ജാതി ഉണ്ടായത് .അല്ലാതെ നിറമോ ഗുണമോ ഒന്നും കണ്ടുകൊണ്ടല്ല ..
ഏർപ്പെട്ടിരുന്ന തൊഴിലിന്റെ പവിത്രത, പ്രാധാന്യം ഒക്കെ അനുസരിച്ച് മനുഷ്യനും സ്വഭാവ വ്യത്യാസങ്ങൾ ഉണ്ടായി .ഒരു ആരാച്ചാരുടെ മനസ്സോ കാഠിന്യമോ ഒരു ബ്രാഹ്മണ പൂജാരിക്ക് കാണില്ലല്ലോ! എന്നാൽ ഇപ്പോൾ കുല തൊഴിൽ എന്നൊന്നും ഇല്ലാത്ത സ്ഥിതിക്ക് ജാതിയും ഇല്ല.

ഞാന്‍ എന്റെ പേരിന്റെ കൂടെ എന്റെ ജാതിപ്പേര്‍ വച്ചിട്ടുണ്ട്. കാരണം, ആ ജാതിയ്ക് മറ്റു ജാതികളെക്കാള്‍ അല്പം പ്രത്യേകത ഉണ്ടെന്നതുതന്നെ. രക്തത്തിലും നിറത്തിലും സൌന്ദര്യത്തിലും അല്ല. പക്ഷെ, ആ ജാതി പിന്തുടര്‍ന്നതിനാല്‍ കൈവന്ന ചില സംസ്ക്കാരങ്ങള്‍ അറിവുകള്‍ കുലീനതകള്‍ ത്യാഗങ്ങള്‍.. അത് പെട്ടെന്നൊന്നും എടുത്തെറിയാനാവില്ല.

എന്നെക്കാള്‍ ഉയര്‍ന്ന ജാതിയിലുള്ളവരെ ഞാന്‍ അല്പം ആദരവോടെയാണ് കാണുന്നതും. ഒരു ബ്രാഹ്മിന്‍ ഫാമിലെ കാണുമ്പോള്‍ ആദരവോടെ നോക്കും. കാരണം, കാലാകാലങ്ങളായി വെജിറ്റേറിയനിസവും വേദമന്ത്രങ്ങളും സൌമ്യതയും ഭക്തിയും ഒക്കെ കൈമുതലായി ജീവിച്ച സാധുക്കള്‍ ആണ് അവരുടെ പൂര്‍വ്വികര്‍ എന്നതുകൊണ്ടുതന്നെ.

എന്നാല്‍ ജാതികൊണ്ട് മനുഷ്യരെ അളക്കുന്നുമില്ല. കുറഞ്ഞ ജാതിയില്‍ പെട്ട ഒരു നല്ല അഭ്യസ്തവിദ്യന്‍ അല്ലെങ്കില്‍ തെരുവുതെണ്ടിയായാലും ഈ ബ്രാഹ്മണന്‍ കാണിക്കുന്ന തികവ് മേന്മ, കുലീനത, അച്ചടക്കം ഒക്കെ കാട്ടുമ്പോള്‍ അറിയാതെ തലകുനിഞ്ഞുപോകും..

അപ്പോള്‍ പറഞ്ഞുവന്നത്,  ജാതിയല്ല കാര്യം അറിവാണെന്നാണ്. ജാതികൊണ്ടുള്ള മേല്‍ക്കോയമകള്‍ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. കാരണം ഇപ്പോള്‍ എല്ലാവര്‍ക്കും എല്ലാ മേഘലയിലും തുല്യ സാധീനം, അവകാശം ഒക്കെ ഉണ്ട്. പക്ഷെ കാലാന്തരങ്ങളായി ആര്‍ജ്ജിച്ച സംസ്ക്കാരങ്ങള്‍ കൈവല്‍ക്കരിക്കാന്‍ സമയം എടുക്കും. മറ്റുള്ളവരെ ജാതിയുടെ പേരില്‍ അല്ലാതെ അംഗീകരിക്കല്‍ ആണ് അതിനു ആദ്യം വേണ്ടത്.

ഒരു ഉയര്‍ന്ന ജാതിക്കാരന്‍ കീഴ്ജാതിക്കാരനെ (?) ജാതിമറന്ന് അംഗീകരിക്കണം, ബഹുമാനിക്കണം എങ്കില്‍, കീഴ്ജാതിയില്‍ പിറന്നവന്‍ മേല്‍ജാതിയില്‍ പിറന്നവനെയും അതേ ബഹുമാനത്തോടെയും തുല്യതയോടെയും അംഗീകരിക്കണം. പ്രശ്നം അവിടെ തീരുന്നു.. എന്റെ മനസ്സില്‍ മഹാത്മജിയ്ക്കും ശ്രീ അബ്ദുള്‍ ഖലാമിനും ശ്രീനാരായണഗുരുവിനും ഒരേ സ്ഥാനം ആണ്. കാരണം അവര്‍ ബ്രാഹ്മണീയര്‍ ആയതുകൊണ്ടുതന്നെ. ഉന്നതമായ ചിന്തകള്‍, മനുഷ്യത്വം ഒക്കെ കാട്ടി മാതൃകയാവര്‍.

ഞാന്‍ കീഴ്ജാതിക്കാരന്‍ ആണ് എന്റെ തലമുറ ഒരുപാട് അനീതികള്‍, അന്യായങ്ങള്‍ ഒക്കെ സഹിച്ചിട്ടുണ്ട് അതിനാല്‍ മേല്‍ജാതിക്കാരെ പുശ്ചിക്കും അവഗണിക്കും തരം കിട്ടിയാല്‍ പിടിച്ച് താഴെയിടും എന്ന മനോഭാവത്തോടെ ജാതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നത് അബദ്ധം ആണ്..

അതുപോലെ ഒരു മേല്‍ജാതിക്കാരന്റെ മനസ്സില്‍ താന്‍ വലിയവനാണ്, പണ്ട് കീഴ്ജാതിക്കാരെ ഭരിച്ചവനാണ് ഇനിയും അത്തരത്തില്‍ വേണം എന്നൊക്കെ അഹംഭാവം ഉണ്ടെങ്കില്‍ പിന്നെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കൊട്ടിഘോഷിച്ചു നടക്കുന്നതില്‍ കാര്യമൊന്നും ഇല്ല..

അപ്പോള്‍ പറഞ്ഞുവന്നത്,

എല്ലാ ജാതിക്കാരും അവര്‍ പരമ്പരാഗതമായി പിന്തുടര്‍ന്നുവന്ന ഈഗോകള്‍ വലിച്ചെറിയുക. പകരം അറിവും സംസ്ക്കാരവും പരസ്പ്പരം കൈമാറുക. പരസ്പ്പരം അംഗീര്‍കരിക്കുക, ബഹുമാനിക്കുക. അപ്പോള്‍ ക്രമേണ ജാതിയുടെ കാര്യം തന്നെ നാം മറന്നുപോകും. എല്ലാവരും വെറും രക്തവും മാംസവുമുള്ള മനുഷ്യജീവികള്‍ മാത്രമാവും!

നന്ദി
നമസ്ക്കാരം!

No comments: