Wednesday, July 20, 2016

സാഹിത്യകാരന്മാര്‍

സാഹിത്യകാരന്മാര്‍ എന്നാല്‍ സാഹിത്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ ആണ്. അല്ലാതെ വീട്ടുജോലികള്‍ക്കിടയില്‍ ഓടിപ്പോയി ഒരു ബ്ലോഗ് എഴുതിയെന്നോ ടിറ്റര്‍ എഴുതിയെന്നോ, വര്‍ഷത്തില്‍ ഒരു കുഞ്ഞ് ആര്‍ട്ടിക്കില്‍ എഴുതിയെന്നോ കരുതി സാഹിത്യകാരന്മാരാവില്ല.
അവരെ എഴുത്തുകാര്‍ എന്നു വേണമെങ്കില്‍ പറയാം.. കവിത എഴുതാന്‍ ശ്രമിക്കുന്നവരെയൊക്കെ കവികളെന്ന് വിളിക്കാനാവില്ല.

ചുരുക്കത്തില്‍ ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ഒരു പ്രധാന റോള്‍ കാണും. അത് ഭംഗിയായി ചെയ്ത് ജീവിക്കുക. സാഹിത്യമാണോ വലുത്, മറ്റെല്ലാം വലിച്ചെറിഞ്ഞ് അതിന്റെ പുറകെ പോവുക. ഓഫീസ് ജോലിയാണോ വലുത്, അതില്‍ നന്നാവാന്‍ ശ്രമിക്കുക. നല്ല ബിസിനസ്സ് മാന്‍ ആവണമെങ്കില്‍ മറ്റുപല സുഖങ്ങളും വേണ്ടെന്നു വച്ച് അതിനായി ശ്രമിക്കുക. നല്ല വീട്ടമ്മയാവണമെങ്കില്‍ വീട്ടുകാര്യങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്ത് ജീവിക്കുക.

എഴുത്തുകാരന്‍ എന്നാല്‍ കുറെ പുസ്തകങ്ങള്‍ രചിച്ച ആള്‍ എന്നല്ല. എഴുത്തുകാരനാവാന്‍ സ്വയം തീരുമാനിച്ചവന്‍ എന്നാണര്‍ത്ഥം. 

കെ. പി. അപ്പന്‍

അതെ കുറെ പുസ്തങ്ങള്‍ പബ്ലിഷ് ചെയ്തെന്നു കരുതി സാഹിത്യകാരന്‍ ആവുന്നില്ല. ഇപ്പോഴൊക്കെ ഒരവാര്‍ഡ് കിട്ടിയെങ്കില്‍ കൂടി അവരെ നല്ല സാഹിത്യകാരന്മാരായി മനസ്സില്‍ പതിയുന്നില്ല. ഒഴുക്കിനൊത്ത്, മാധ്യമങ്ങള്‍ക്കും പബ്ലിസിറ്റികള്‍ക്കും അനുസരിച്ച് ചിന്തിക്കുകയും അപ്പടി വിശ്വസിക്കുകയും അനുകരിക്കുകയും ചെയ്യുന്ന പൂരിപക്ഷം ജനത ആണ് താല്‍ക്കാലികമായി അവരെ വളര്‍ത്തുന്നത്. ആ വളര്‍ച്ചയ്ക്ക് ദീര്‍ഘകാല നിലനില്‍പ്പില്ല. ആളുകളുടെ ഹൃദയത്തില്‍ അധികകാലം പതിയുന്നും ഇല്ല.

പുസ്തങ്ങള്‍ പബ്ലിഷ് ചെയ്തുവെന്നു കരുതി സാഹിത്യകാരന്മാരാകുന്നില്ല. കുറേ വേദികള്‍ കിട്ടിയെന്നു കരുതി പാട്ടുകാരനോ ഡാന്‍സുകാരിയോ ആവുന്നില്ല.
വെറും എന്റര്‍ടൈനര്‍ എന്നു വേണമെങ്കില്‍ വിളിക്കാം..

അനശ്വരമായ സൃഷ്ടികള്‍ക്കൊക്കെ ജന്മം നല്‍കണമെങ്കില്‍ ഈ ആര്‍ഭാടങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കുമൊക്കെ അതീതമായി ചിന്തിച്ച്, തന്നിലേയ്ക്കൊതുങ്ങി, തന്നെ ആ കലയ്ക്കായി സമര്‍പ്പിച്ചവര്‍ക്കേ സാധ്യമാവൂ..

അതിമനോഹരമായി പാടാന്‍..നൃത്തം വയ്ക്കാന്‍ ചിത്രം വരയ്ക്കാന്‍ ഒക്കെ ഈ തപസ്യ ആവശ്യം ആണ്. അത് പുറം മോടികള്‍ക്കും അപ്പുറമായി തന്റെ കലയെ പരിരക്ഷിച്ച് പോറ്റുന്നവര്‍ക്കേ സാധ്യമാവൂ താനും.

No comments: