Monday, June 27, 2016

നന്ദി രേഖപ്പെടുത്തല്‍

ഇന്ന് ഒരു സത്യം കണ്ടെത്തി. അത് പകര്‍ത്തിയിട്ട് പോവാം ..
നമ്മള്‍ ദൈവത്തിനെന്ന് കരുതി ചെയ്യുന്നതെല്ലാം നമുക്കുവേണ്ടി തന്നെയാണ്. നമ്മെ ഉദ്ധരിക്കാന്‍
നമ്മള്‍ ഒരു പൂവ് പറിച്ച് ഭക്തിപൂര്‍വ്വം ദൈവത്തിനു കൊടുക്കുമ്പോള്‍ നമ്മില്‍ ഭക്തി എന്ന വികാരം ഉണ്ടാവുന്നു. അത് പ്രേമം പോലെ തന്നെ അല്പം ഉയര്‍ന്ന ഒരു മാനസിക നിലയാണ്..

ഏറ്റവും ഹൃദ്യമായി തോന്നിയത്.
എല്ലാരും പറയില്ലേ നമ്മള്‍ എല്ലാറ്റിനും ദൈവത്തിനു നന്ദി രേഖപ്പെടുത്തണം
അല്ലെങ്കില്‍ ഗ്രാറ്റിറ്റ്യൂഡ് എന്നൊക്കെ.
അതിന്റെ അര്‍ത്ഥമാണ് ഇന്ന് എനിക്ക് മനസ്സിലായത്
നമ്മള്‍ ഒരു ദിവസം മുഴുവനും നിസ്വാര്‍ത്ഥമായോ സ്വാര്‍ത്ഥമായോ ഒക്കെ ജോലി ചെയ്യുകയോ അതിന്റെ ഫലം പറ്റുകയോ ഒക്കെ ചെയ്ത് ഒടുവില്‍ തളര്‍ന്നിരിക്കുമ്പോഴും നമ്മില്‍ സന്തോഷം നിറയുന്നില്ലെങ്കില്‍, അതിനു കാരണം ഈ 
നന്ദി രേഖപ്പെടുത്തല്‍ ഇല്ലാത്തതുകൊണ്ടാണ്.
നന്ദി രേഖപ്പെടുത്തുമ്പോള്‍ നമ്മള്‍ ചെയ്യുന്നതെന്തെന്നാല്‍ നമ്മെ തന്നെ ഇന്‍ഡയറക്റ്റായി അഭിനന്ദിക്കുകയാണ്! നാം സ്വയം തൃപ്തിപ്പെടുത്തി സന്തോഷിക്കയാണ്
ദൈവത്തിനെ നോക്കി ചിരിച്ചാല്‍ ദൈവവും ചിരിക്കും
നന്ദിയായാലും സ്നേഹം  സഹതാപം, ക്ഷമ ആയാലും ഒക്കെ നാം മറ്റൊരാള്‍ക്ക് കൊടുക്കുന്നു എങ്കില്‍ അത് ആദ്യം നമ്മുടെ ഹൃദയത്തില്‍ തോന്നണ്ടേ?!
ആ അതാണ് പറഞ്ഞത് മറ്റുള്ളവര്‍ക്ക് കൊടുക്കാനായി നാം ആ വികാരം നമ്മില്‍ ഉണ്ടാക്കുക വഴി നാം നമ്മില്‍ തന്നെയാണ് ആ നന്മകളൊക്കെ ഉണ്ടാക്കുന്നത്..

ഇനി നമ്മള്‍ ദിവസം മുഴുവന്‍ ജോലിചെയ്ത് അതില്‍ നന്ദി രേഖപ്പെടുത്താതെ (നമ്മോട്), 
അയ്യോ ഞാന്‍ ഇത്രേം ജോലി ചെയ്തു എന്നിട്ട് എന്റെ ഭര്‍ത്താവ്/ഭാര്യ/മക്കള്‍/കൂട്ടുകാര്‍/നാട്ടുകാര്‍/ബോസ്.. എന്നെ അഭിനന്ദിച്ചില്ലേ, നന്ദി പറഞ്ഞില്ലേ എന്നൊക്കെ ചിന്തിക്കുന്നതുതന്നെ അബദ്ധം ആണ്. നമുക്ക് നമ്മുടെ പ്രവര്‍ത്തിയുടെ ഫലം നാം തന്നെ നിരസിക്കല്‍ ആണ് അതുവഴി നമ്മള്‍ ചെയ്യുന്നത്.

ബോസ്/ഭര്‍ത്താവ്/ഭാര്യ ഒക്കെ അഭിനന്ദിച്ചാലും സന്തോഷം അല്ലെ കിട്ടുക
അവര്‍ അഭിനന്ദിക്കാന്‍ ഇല്ലെന്നുകരുതി, നാം ചെയ്ത് നല്ല പ്രവര്‍ത്തി ഇല്ലാതാകുമോ! അതവിടെ കാണില്ലേ.. അത് നമ്മള്‍ തിരിച്ചറിഞ്ഞ് സ്വയം തൃപ്തിപ്പെട്ടു സന്തോഷിക്കുക.
നല്ല പ്രവര്‍ത്തിയല്ലെ നാം ചെയ്തത്! ദുഷ്ട പ്രവര്‍ത്തി അല്ലല്ലൊ, ആരെയും ദ്രോഹിക്കാനും അല്ല ചെയ്തത്.. അപ്പോള്‍ പിന്നെ സ്വയം അഭിനന്ദിക്കാനും മടിക്കണ്ട. 
നമ്മുടെ മനസ്സിനുള്ളിലിരിക്കുന്ന ഉണ്ടാവേണ്ട സന്തോഷത്തിനു അന്യന്റെ അപ്രൂവല്‍ വേണോ?!

No comments: