Monday, June 27, 2016

ഭൂമിയുടെ അംശങ്ങള്‍

നമ്മളൊക്കെ ഭൂമിയുടെ അംശങ്ങള്‍ ആണ്. 
ഭൂമിയുടെ ആവശ്യത്തിനായാണ് നമ്മെ വളര്‍ത്തുന്നതും..
എന്നാല്‍ നമ്മള്‍ മനുഷ്യര്‍ കരുതും നാമാണ് ഭൂമിയുടെ അധിപര്‍ എന്ന്.
ഭൂമിയെ കുത്തിയും മാന്തിയും വിറ്റും മറിച്ചും ഒക്കെ വെല്ലുവിളി നടത്തും.
ഭൂമി സഹിക്കും.. അതിനു ഗുണം ഉണ്ടെന്ന് കാണും വരെ. തീരെ സഹിക്കാനാവാത്തപ്പോള്‍ ഒന്നു കുലുങ്ങും.
ആന ആനപ്പുറത്തിരിക്കുന്നവരെ കുലുക്കി താഴെയിടും പോലെ..
അല്ലെങ്കില്‍ ഒരു പ്രളയം.. ഒരു കാട്ടുതീ.. അങ്ങെനെ എത്രയോ രീതികള്‍ ഉണ്ടെന്നോ അതിനും നിലനില്‍പ്പിനായി..
കര കാണാന്‍ പറ്റാത്ത കടലില്‍ അകപ്പെട്ട് അങ്ങിനെ ഇരിക്കുമ്പോ നല്ല സാഹിത്യം വരും.. അല്പം കൂടി പങ്കിട്ടിട്ട് പോവാം..

ഇപ്പോള്‍ ഒരു പുലി ആട്ടിന്‍ കുട്ടിയെ പിടിച്ച് തിന്നുന്നു എന്ന് കരുതുക. അല്ലെങ്കി ഒരു പെരുമ്പാമ്പ് ഒരു മുയലിനെ..

അത് തിന്നുകഴിഞ്ഞാല്‍ പിന്നെ രണ്ടും ഒന്നായി. 
പിന്നെ ഞാന്‍ വേറെ നീ വേറേ എന്നൊന്നില്ല.

മുയല്‍ സഹിച്ച വേദനയോ പാമ്പ് കാട്ടിയ ക്രൂരതയോ ഒന്നും പ്രസക്തമല്ല. 

ഒന്നാകല്‍ മാത്രമാണവിടെ സംഭവിക്കുന്നത്.

നമ്മള്‍ അതിനെ വേദന ക്രൂരത എന്നൊക്കെ പേരിട്ട് വിളിക്കുന്നുവെന്നേ ഉള്ളൂ..

ചുരുക്കത്തില്‍ ഈ യുദ്ധവും തമ്മില്‍ തല്ലും, കൊല്ലും കുറ്റം പറച്ചിലും ഒക്കെ ഈ ഒന്നാകലിന്റെ ഭാഗമാണ്.. 

അപ്പോള്‍ ഞാന്‍ അന്തക്കാലത്തെങ്ങാനും ആയിരുന്ന് ജനിച്ചിരുന്നെങ്കില്‍ എന്നെ എന്നേ വല്ല മൃഗങ്ങളും ഭക്ഷിച്ചു തീര്‍ത്തേനെ..
കാരണം, അലസത, സ്വപ്നം കാണല്‍ ഒക്കെയായി നടക്കുമ്പോള്‍ അവയൊക്കെ വെറുതെ ഇരിക്കുമോ!

No comments: