Monday, June 27, 2016

ജീവിതം ഒരജ്ഞാത യാത്ര…

ജീവിതം ഒരജ്ഞാത യാത്ര…

ജീവിതത്തെ കുറിച്ച് എന്തൊക്കെയോ അറിയാമെന്നു കരുതിയിരുന്നു. എന്നാല്‍ ഒന്നും അറിയില്ല എന്നതാണു സത്യം! ഓരോ കടമ്പ കടനുകഴിയുമ്പോഴും ആശ്വസിക്കും.. പ്രയാസങ്ങളൊക്കെ തരണം ചെയ്തു കഴിഞ്ഞു വെന്ന്. എന്നാല്‍ ആശ്വസിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും അടുത്ത വൈതരണി പ്രത്യക്ഷപ്പെടുകയായി. മനുഷ്യര്‍ തന്നെ തീര്‍ക്കുന്ന കടമ്പകള്‍ ആണ്. പക്ഷെ മനപൂര്‍വ്വം അല്ല താനും
ദൈവവും മനുഷ്യരും ഒന്നും മനപൂര്‍വ്വമല്ല ഒന്നും ചെയ്യുന്നത്. ചെയ്തുപോകുന്നതാണ്. ആരോ നിയോഗിക്കും പോലെ.. എന്നാല്‍ ആരും ഇല്ല താനും..ഒന്നിനും വേണ്ടി അല്ല താനും..

ശാശ്വതമായി   ഈ ഭൂമിയില്‍ ഒന്നും ഇല്ല. നാം പോലും ഏതുനിമിഷവും ഇല്ലാതാവുന്ന ഒരു മായ! എന്നിട്ടും നമുക്ക് പലതില്‍ നിന്നും മാറി നില്‍ക്കാനോ, നിയന്ത്രിക്കാനോ കഴിയാതെ വരുന്നു..
ഗര്‍ത്തത്തിലേയ്ക്ക് വീഴുകയാണെന്നറിയെ എങ്ങിനെ സമാധാനത്തോടെ ഇരിക്കാന്‍.
അടുത്ത പടി അഗാധഗര്‍ത്തമാണോ, മലര്‍ ശയ്യയാണോ എന്നു പ്രവചിക്കാന്‍ ഒരുവര്‍ക്കുമാവില്ല. 
കണ്ണുമടച്ചുള്ള ഒരു യാത്രപോലെ. എന്നിട്ടും സ്വപ്നം കാണുന്നു. അടുത്ത പടി സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാണെന്ന്.. 

ജീവിതം നിറയെ കുണ്ടും കുഴികളും മലകളും പൊയ്കയും പൂമേടും ഒക്കെ ഇടകലരന്ന് ഒരു യാത്രയാണ്.. എല്ലാവര്‍ക്കും..  ഏതുനിമിഷവും വഴി തിരിയാനോ, തടസ്സങ്ങള്‍ നേരിടാനോ, യാത്രതന്നെ തീരുവാനോ സാധ്യതയുള്ള യാത്ര..

No comments: