Tuesday, June 14, 2016

ലൈഫ് ഈസ് എ സെലിബ്രേഷന്‍!


ഷോപ്പിംഗ് ശരിക്കും ഒരു റിക്രിയേഷന്‍ ആണ്. എനിക്ക് ഷോപ്പിംഗ് എന്നു പറഞ്ഞാല്‍ സോഷ്യലൈസിംഗ്, പില്‍ഗ്രിമേജ്, പാഴ്ചിന്തകളില്‍ നിന്നുള്ള മോചനം, മെഡിറ്റേഷന്‍, എക്സര്‍സൈസ്സ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് നേടിതരുന്ന ഒരു സംഭവമാണ്.

വീട്ടിലെ രണ്ടുമൂന്ന് അത്യാവശ്യ സാധങ്ങള്‍ തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍ പോയാല്‍
സാവകാശം പോയി വരാം. അങ്ങിനെ വീടൊക്കെ പൂട്ടിക്കെട്ടി വെളിയിലറങ്ങി.
പോകും വഴി ‘ആപ്പ്’ നോക്കി. ബസ്സ് വരാന്‍ 10 മിനിട്ട് ഉണ്ട്. അപ്പോള്‍ നടത്തം മന്ദഗതിയിലാക്കി. വലിയ ചൂടില്ല. സൂര്യനും ദയവുതോന്നിയ സമയം ആണെന്ന് തോന്നുന്നു.

ബസ്സ് കാത്തിരിക്കുമ്പോള്‍ ഫേസ്ബുക്കും ട്വിറ്ററും ഒക്കെ ഒന്ന് ഓടിച്ചു നോക്കി. മിനിട്ട് തോറും മാറിക്കൊണ്ടിരിക്കുന്ന നാട്ടുവിശേഷങ്ങള്‍.. ലോകം മൊത്തം ഉള്ള വിശേഷങ്ങള്‍ ഈ കൈക്കുള്ളിലിരിക്കുന്ന ഉപകരണത്തിലൂറ്റെ അറിയാം. ലോകത്തിലെ ഏതുകോണിലെ മനുഷ്യരെയും കണ്ടു സംസാരിക്കാനും ആവും. ലോകം പോയ പോക്ക്!

ബസ്റ്റാന്റില്‍ നിന്ന് ഷോപ്പിംഗ് കോപ്ലസിലേക്ക് ക്രോസ്സ് ചെയ്യുന്ന ട്രാഫിക്ക് സിഗ്നലിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഇരുവശവും യുദ്ധത്തിനായി അണിനിരന്ന ഭടന്മാരെ പോലെ തോന്നി. ഇന്ത്യയും പാക്കിസ്താനും! ഓ.കെ.. സിഗനല്‍ ലൈറ്റ് കത്തി! ഒരു പട എതിരിലെ പടയെ വകഞ്ഞുമാറ്റി ഇരുവശത്തേയ്ക്ക്കും അനായാസമായി മെയ്‌വഴക്കത്തോടെ നടന്നുനീങ്ങിയപ്പോള്‍ ഒരു പുഞ്ചിരി വിരിഞ്ഞു. ‘ഇല്ല യുദ്ധം ഇല്ല!’. ചിരി പെട്ടെന്ന് മായിച്ചുകളഞ്ഞു. ആരേലും ശ്രദ്ധിച്ചാല്‍ കരുതും ഭ്രാന്തിന്റെ ലക്ഷണം ആണെന്ന്. ഒന്നാമത് വേഷവിധാനം അത്ര മെച്ചപ്പെട്ടതൊന്നും അല്ല.

 ഷോപ്പിംഗ് കോപ്ലക്സില്‍ കയറുമ്പോള്‍ അവിടത്തെ ചിരപരിചിതമായ തണുപ്പും ശബ്ദങ്ങളും ഒക്കെ എന്നെ ഉന്മേഷവതിയാക്കി.  ലൈഫ് ഈസ് എ സെലിബ്രേഷന്‍ .. എവരിഡേ.. എന്നൊക്കെ പാടാന്‍ തോന്നി. എന്തിനാ ഇപ്പോ വിഷമിക്കുന്നത്?!. വിഷമിച്ചാല്‍ തീരുമോ പ്രശനങ്ങള്‍! അല്ലെങ്കില്‍ ഇപ്പ്പോള്‍ എന്താ പ്രശ്നം?! മറ്റുള്ളവര്‍ നിന്നെ മനസ്സിലാക്കുന്നില്ല എന്നതാണോ പരാതി! നിനക്ക് സ്വന്തമായി ഒരു മനസ്സും ചിന്തകളും ശരീരവും ഒക്കെ ഇല്ലെ, പിന്നെ എന്നാത്തിനാ വെറുതെ ഭിക്ഷാംദേഹിയെപ്പോലെ..


പക്ഷെ, കാശ്! സ്വന്തമായി കാശുണ്ടാക്കാനായില്ലല്ലൊ! വീട്ടമ്മമാര്‍ക്ക് ശമ്പളമോ വരുമാനമോ സര്‍ക്കാര്‍ കണക്കാക്കിയിട്ടില്ലല്ലൊ! അതിനെപ്പറ്റി അലപം വറി ചെയ്യാം.. വേണ്ടാ. ചുറ്റിനും നോക്കൂ.. ചലിക്കുന്ന ലോകം. ലൈഫ് ഈസ് എ സെലിബ്രേഷന്‍!


എതിരിനെ ഏകദേശം അമ്മയുടെ പ്രായം ഉള്ള രണ്ട് സ്ത്രീകള്‍ വളരെ elegant ആയി നടന്നു വരുന്നു. അഡ്മയര്‍ ചെയ്ത് നോക്കണോ! ബേണ്ട. നമ്മള്‍ അയ്യോ! അമ്മയെപ്പോലെ ചേച്ചിയെപ്പോലെ എന്നൊക്കെ പറഞ്ഞു സ്നേഹത്തിനായി അയക്കുന്ന നോട്ടത്തെ ഒരു ഞൊടിയിടയില് അവരുടെ നോട്ടം ഓവര്‍ടേക്ക് ചെയ്യും.. നമ്മളില്‍ ശേഷിക്കുന്ന യൌവ്വനം ഒരു നോട്ടത്തിലൂടെ ആവാഹിച്ചെടുത്ത് നടന്നുമറയും! നമ്മള്‍ ഇളിഭ്യരെപ്പോലെ, 'അപ്പോള്‍ അവരോ പ്രായം ആയവര്‍ നമ്മളോ..! അയ്യേ!..' ബെസ്റ്റ് അമ്മ! ബെസ്റ്റ് ചേച്ചി!! മോഡേണ്‍ ലോകം.. ഹും! സാരമില്ല! ഇതാണ് പോസിറ്റിവിറ്റി എന്ന് പറയുന്നത്. പഠിച്ചെടുക്കാം. യ്യേ വേണ്ട. തനിക്ക് അത്തരത്തിലെ ചെറുപ്പം വേണ്ട. പ്രായത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പ്രകൃതം പുച്ഛം ഉണ്ടാക്കും. .

ഷോപ്പിംഗ് കഴിയാറായപ്പോള്‍ ഒരു ആഗ്രഹം. ഒരു ഐസ്ക്രീം വാങ്ങിയാലോ!,
തിരിച്ചുപോകും വഴി നുണഞ്ഞ് നുണഞ്ഞ് നടക്കാം.. കുറേ പ്രാവശ്യം അതിനു ചുറ്റും വലം വച്ചു. പിന്നീട് പെട്ടെന്ന് എന്റെ പക്വത വന്ന് പിടിച്ച് മാറ്റിക്കൊണ്ട് പോയി. ഹോ എനിക്കു തന്നെ എന്നോട് ഒരു ബഹുമാനം ഒക്കെ തോന്നി അപ്പോള്‍!

പേ ചെയ്ത് ബസ്സ്റ്റോപ്പിലേക്ക് തിരിച്ച് നടക്കുമ്പോള്‍ ഒരറ്റത്ത് ഒരു  ടെമ്പററി പ്ലേ ഗ്രൌണ്ട് ! മണലും  ഗുഹകളും, കുളവും ഒക്കെ ഉണ്ടാക്കിയിരിക്കുന്നു. ടിക്കറ്റ് വച്ച് കുഞ്ഞുങ്ങളെ അതില്‍ കയറ്റി രസിപ്പിക്കുന്നൂണ്ട്. ഫോട്ടോ എടുക്കണോ! വേണ്ട.. ആരെ കാണിക്കാന്‍!

ബസ്സ് കാത്തുനില്‍ക്കേണ്ടി വന്നില്ല. ലോങ്ങ് ബസ്സ് എമ്പ്റ്റി ആയി വന്നെത്തി. ആകെ അഞ്ചു പേരേ ഉള്ളൂ കയറാന്‍. ഇഷ്ടപ്പെട്ട സീറ്റൊക്കെ തിരഞ്ഞെടുത്ത് ഇരുന്നു. ഫസ്റ്റ് പ്രിഫറന്‍സ് മറ്റൊരു മലായ് വലിയപ്പന്‍ ചേട്ടന്‍ തട്ടിയെടുത്തു. സാരമില്ല. സെക്കന്റ് ബസ്റ്റ്! എല്ലാര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട സീറ്റൊക്കെ കിട്ടി ലാവിഷ് ആയി അങ്ങിനെ ഇരിക്കയാണ്. ഇതാണ്! സ്വര്‍ഗ്ഗം.. ഡിയോഡോറന്റ് ഒക്കെ അടിച്ച് ഫ്രഷ ആയി,  ഏ.സി യൊക്കെ ഇട്ട് അങ്ങിനെ ഒഴിഞ്ഞ സീറ്റുകളുമായി വരുന്ന ബസ്സ്. അതിലിങ്ങനെ ഇനിയുള്ള ദൂരത്തെപ്പറ്റി തല്‍ക്കാലം മറന്ന് റിലാക്സായി അല്പനേറം ഇരിക്കല്‍. ലൈഫ് ഈസ് എ സെലിബ്രേഷന്‍!

ബസ്സ് യാത്രയും ഒരുപാട് സൈക്കോളജിക്കല്‍ benefits ഉള്ള ഒന്നാണ്.
അത്രയും നേരം കാല്‍നടയായും മറ്റും ചെയ്തുകൊണ്ടിരുന്ന യാത്ര പെട്ടെന്ന് മറ്റാരോ  വന്ന സഹായിക്കും പോലെ.  ഇനി അല്പനേറം യാത്രയുടെ ലക്ഷ്യമോ, ദൂരമോ, കയ്യിലെ ഭാരമോ ഒക്കെ വിസ്മരിച്ച് അങ്ങിനെ ഇരിക്കുക. ഇതാണ് സ്വര്‍ഗ്ഗം..ലൈഫ് ഈസ് എ സെലിബ്രേഷന്‍!.. എവരി ഡേ.. !

അടുത്ത വളവു കഴിഞ്ഞ് ഇറങ്ങണം ഇപ്പോഴേ ബല്ലടിക്കണോ?! വേണ്ട. നേരത്തെ ആയാല്‍ ഡ്രൈവര്‍ മറന്നുപോവും നിര്‍ത്താന്‍. വളവ് അടുത്ത് , ട്രാഫിക്ക് ലൈറ്റും മാറിയപ്പോള്‍ ബല്ലടിച്ചു. ബസ്സ് നിര്‍ത്തി ഇറങ്ങി വീട്ടിലേക്ക്..

ആര്‍മി ക്യാമ്പില്‍ വണ്ടി ഒന്നുമില്ലെങ്കിലും റെഡ് ലൈറ്റ്! കൂ‍ളായി ക്രോസ് ചെയ്ത്  വീട്ടിലേക്ക്..

ഉറക്കം, ക്ഷീണം.. ആലസ്യം എന്തൊക്കെയോ..
വീട്ടിലെത്തി. സാധങ്ങള്‍ അറേംജ് ചെയ്ത്.. ഇബീടെ.. ഇങ്ങിനെ..
കണ്‍കളില്‍ തൂക്കം..

ഐ മിസ്സ് യു മൈ ഷോപ്പിംഗേ..നാളെ കാണാം..

2 comments:

keraladasanunni said...

ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷം ചെറുതല്ല. നല്ല എഴുത്ത്.

ആത്മ said...

Thank you very much!