Saturday, April 9, 2016

നല്ലവര്‍…

നല്ലവര്‍

ഈ ലോകത്തിലുള്ള എല്ലാവരെക്കൊണ്ടും നല്ലതുപറയിക്കാൻ ആവില്ല.  ഒരുകണക്കിന് വെറുപ്പാണ് ഇപ്പോഴൊക്കെ സുഖകരം! വെറുക്കാന്‍ വേണ്ടിയെങ്കിലും ഉള്ള യോഗ്യത നമുക്ക് ഉണ്ടല്ലൊ എന്ന്.

ഈ ലോകത്തില്‍ ഉള്ള സങ്കടങ്ങള്‍ മുഴുവനും നമ്മള്‍ ചുമക്കണം എന്നില്ലല്ലൊ, എല്ലാവരുടെയും വെറുപ്പും നമ്മള്‍ ഉള്‍ക്കൊള്ളണം എന്നും ഇല്ല, നമുക്ക് നാമായി ജീവിക്കാം..

നാം വിഷമിച്ചതുകൊണ്ട് എല്ലാം ശരിയാകുമെങ്കില്‍  ഈ ലോകത്തിലെ വിഷാദരോഗികള്‍ ആയിരിക്കും ഏറ്റവും വലിയ ഭാഗ്യവാന്മാര്‍! വേറൊന്ന്,

ഞാന്‍ എപ്പോഴും എന്നെക്കാള്‍ ഒരുപാട് പ്രായം ചെന്നവരുടെ ഒരു മനസ്സും ചിന്തകളും ആയാണ് ജീവിച്ചിരുന്നത്.  ഒരു 3 വയസ്സില്‍ 50 വയസ്സിന്റെ ചിന്തകളും, 30 വയസ്സില്‍ 60 വയസ്സിന്റെ ചിന്തകളും ഒക്കെയായി. ആ കണക്കുവച്ച് നോക്കിയാല്‍ ഇപ്പോള്‍ ഞാന്‍ മണ്ണിന്നടിയില്‍ പോയവരുടെ ചിന്തകളും മനസ്സും ഒക്കെയായി ആണ് ജീവിക്കുന്നത് !!

അങ്ങിനെയുള്ള എന്നെ ഈ ലോകത്തിലെ വര്‍ത്തമാനകാര്യങ്ങളിലേക്ക് ആകര്‍ഷിക്കാനും 
 കൊച്ചുവര്‍ത്തമാനത്തില്‍ ആകൃഷ്ടയാക്കാനും ഒക്കെ ചില്ലറ അല്ല ബുദ്ധിമുട്ടേണ്ടി വന്നത്. പിന്നെ എന്തിനു എന്നു ചോദിച്ചാല്‍, എല്ലാ‍റ്റിനും ഒരു അവസാനം കാണുമല്ലൊ. അതാവാം.


ഇനി ക്രൂരമായ ചില കണ്ടുപിടിത്തങ്ങള്‍ ആണ് , സഹിക്ക..

ചിലര്‍ നമ്മളെ വെറുപ്പിച്ച് വെറുപ്പിച്ച് പരമാവധി വെറുപ്പില്‍ എത്തുമ്പോള്‍ പിന്നെ നമ്മള്‍ അവരോട് സഹതാപം കാട്ടണം. കാരണം അവര്‍ സഹതാപം അര്‍ഹിക്കുന്നു എന്നതുകൊണ്ടുതന്നെ.

ചിലരെ എത്ര ഉയര്‍ത്താന്‍ നോക്കിയാലും അവരില്‍ അവര്‍ ഒരു സ്റ്റാന്‍ഡേഡ് വച്ചിട്ടുണ്ട് അതില്‍ തന്നെ നില്‍ക്കും. നന്നാക്കാനോ സ്നേഹിക്കാനോ ശ്രമിക്കണ്ട. അവര്‍ അപകടകാരികള്‍ ആണ്..  അകലം പാലിക്കുക.

ക്രൂരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ആദ്യം നമ്മള്‍ ഒന്നു പകയ്ക്കും. പിന്നെ പതിയെ സമനില കൈവരിക്കണം. അവര്‍ മാനസിക രോഗികളായി കരുതിയാല്‍ മതി..

അന്യനെ അംഗീകരിക്കാന്‍ തന്നിലെ ഇന്‍ഫീരിയോരിറ്റി തടസ്സമാവുന്നതുകൊണ്ട് മന്‍പൂര്‍വ്വം തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുന്ന മനുഷ്യര്‍. അവരെയും തഴഞ്ഞേയ്ക്കുക.

ഈ മുകളില്‍ പറഞ്ഞവര്‍ക്കുള്ളതല്ല നിന്റെ ഹൃദയം. അത് സ്വതന്ത്രമാക്കി വയ്ക്കുക.

ഇനി നിന്റെ ഹൃദയത്തിന്റെ വാതിലിനു മുന്നില്‍ അവര്‍ വന്ന് ചടുല നൃത്തം കാട്ടി സ്നേഹം അഭിനയിക്കുമ്പോള്‍ ഓര്‍ക്കുക അത് സ്വാര്‍ദ്ധതയുടെ മറ്റൊരു രൂപം മാത്രമാണെന്ന്..

***

പ്രശ്നങ്ങള്‍

ജീവിതം എപ്പോഴും നമ്മുടെ മുന്നില്‍ ഒരു പുതിയ പ്രശ്നം കൊണ്ടിട്ട് നമ്മെ പരീക്ഷിക്കും. പതറാതെ അതിനുമുന്നില്‍ പിടിച്ചുനില്‍ക്കണം.

പ്രശ്നം സോള്‍‌വ് ചെയ്യാന്‍ പരമാവധി ശ്രമിക്കണം. കാരണം ഒളിച്ചോടാനാവില്ല. നമ്മുടെ വഴിയില്‍ നിന്ന് ഒളിച്ചോടിയാല്‍ പിന്നെ നമുക്ക് ജീവിതമില്ല.

പ്രശ്നങ്ങള്‍ക്കുമുന്നില്‍ തളര്‍ന്ന്പോയാല്‍ അവര്‍ നമ്മെ ഭ്രാന്തരെന്ന് മുദ്രകുത്തുകയോ, ആയുസ്സറാതെ മരിക്കാനായി വിധിക്കയോ ചെയ്യും.

***
ഈ ഭൂമിയിലെ നമ്മുടെ ധര്‍മ്മം!

നമ്മെക്കൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്യാനാവില്ലെങ്കില്‍ പിന്നെ നമുക്ക് നിലനില്‍പ്പില്ല. 

ഒന്നുകില്‍ നമ്മുടെ ഏകാന്തതകൊണ്ട് ഒറ്റപ്പെടല്‍ കൊണ്ട് അവര്‍ക്ക് ഇന്‍സെന്റീവ് കിട്ടണം. നമ്മുടെ വേദന, സാക്രിഫൈസ് എങ്ങിനെ എന്തിലെങ്കിലും ഒന്നില്‍ അവര്‍ക്ക് ചവിട്ടി കയറാനാവണം. 

ഒടുവില്‍ ഒന്നും ശേഷിക്കാത്തപ്പോള്‍ അവര്‍ അറിയാതെ നമ്മെ പുറം തള്ളും. അപ്പോള്‍ നമ്മള്‍ നമ്മളെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലേലം ചെയ്യണം. 'ഇതാ ഒരു ഹൃദയവും മനസ്സും ജീവനോടെ ഉണ്ട്. ആര്‍ക്കെങ്കിലും ചവിട്ടിക്കയറാനായി വേണോ' എന്ന്..!

അങ്ങിനെ അങ്ങിനെ നമ്മള്‍ പൂര്‍ണ്ണമായും മണ്ണില്‍ പുതഞ്ഞ് മറയും വരെ നമ്മെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അതാണ് ഈ ഭൂമിയിലെ നമ്മുടെ ധര്‍മ്മം!


തിരിച്ചറിവ്!! 

പ്രോബ്ലം സോള്‍വ് ചെയ്യാന്‍ അമ്പലത്തില്‍ പോയി. അവിടെ എതിരേറ്റത് എനിക്ക് പ്രോബ്ലം ഉണ്ടാക്കിയവരും! അവര്‍ നേരത്തെ ചെന്ന് മുന്‍‌കൂര്‍ ജാമ്യം വാങ്ങീ..!!

 അപ്പോള്‍ എന്റെ മനസ്സില്‍ തോന്നി ഒരുപക്ഷെ അവരാണ് എന്റെ കഷ്ടപ്പാടുകള്‍ക്കൊക്കെ കാരണം എന്നുകരുതി ഞാന്‍ വിഷമിക്കയും ഭയക്കുകയും ചെയ്യുന്നതുപോലെ അവര്‍ക്ക് ഞാനാണ് വില്ലത്തി എന്ന്. തിരിച്ചറിവ്!!

ഈ ലോകം ശരിയല്ലാ...


***
ഒരു പുതിയ ചിന്തയും കൂടി !

പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്നപ്പോള്‍ ഒരു വെളിവ്.
നമ്മുടെ പരാതികള്‍ ഒക്കെ ദൈവത്തിനോട് പറയുന്നതിലും നന്നല്ലെ പോലീസിനോടും അതുവഴി നിയമ സഹായവും തേടുന്നത്!. അതെ! സഹിക്കാന്‍ വയ്യാത്ത പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അതാണ് ചെയ്യേണ്ടത്. മനുഷ്യരെ ദൈവം നന്നാക്കാനോ, അതുവഴി നമ്മെ രക്ഷിക്കാനോ ഒന്നും ഇടയില്ല. നാം തന്നെ വല്ലതും ചെയ്തേ മതിയാവൂ..

അതെ! മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരേ നിയമം തന്നെയാണ്. കാട്ടില്‍ തടിമിടുക്കുള്ള ക്രൂരത കൂടിയ മൃഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ വിധം ബുദ്ധിയുള്ള മൃഗങ്ങള്‍ മാത്രം അതിജീവിക്കുന്നു. മനുഷ്യരുടെ ഇടയിലും അതേ നിയമങ്ങള്‍ തന്നെയാണ് നടന്നുപോകുന്നത്. കൈയ്യൂക്കുള്ളവന്‍, ബുദ്ധിമാന്‍, മറ്റുള്ളവരെ മറിച്ചും നശിപ്പിച്ചും ഒക്കെ സ്വയം നന്നാവാനും രക്ഷിക്കാനും കഴിയുന്നവര്‍ നന്നായി ജീവിക്കുന്നു. ബാക്കിയുള്ള ദുര്‍ബലര്‍, അബലര്‍, കോഴകള്‍ ഒക്കെ നശിക്കുന്നു. ഞാന്‍ ഈ ഒടുവില്‍ പറഞ്ഞ കൂട്ടത്തില്‍ പെടും!!
ഞാന്‍ എങ്ങിനെ ഇതുവരെ എത്തീ  എന്നതാണ് അല്‍ഭുതം.!!

6 comments:

ajith said...

ദൈവേ, ഇന്ന് ഫിലോസഫിയുടെ പേമാരി ആണല്ലോ

ആത്മ said...

:)) thanks!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Anyway wishing you and family a very very happy and prosperous new year and VISHU

ആത്മ said...Thank you very much!
Same to you Sir!!

കുഞ്ഞൂസ് (Kunjuss) said...

ആത്മാ, ഞാനിത് എവിടെയാണ്...? എനിക്ക് ഒന്നും മനസിലാവുന്നില്ലല്ലോ...

Anonymous said...

നിങ്ങള്‍ സത്യം അന്വേഷിക്കുന്ന ആളായത് കൊണ്ട്: പ്രൊ: ജീ.ബാലകൃഷ്ണന്‍ നായര്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടോ? published by Kerala Bhasha Institute.