ആരുപറഞ്ഞു സന്തോഷത്തില്‍ മാത്രമേ ആനന്ദം ഉള്ളൂ എന്ന്
ദുഃഖത്തിനും ഒരു പ്രത്യേക ഉന്മാദം ഉണ്ട്, മത്തുപിടിപ്പിക്കുന്ന.
ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും ഒക്കെ ഉണ്ട് ഒരു പ്രത്യേക ആനന്ദം.
എല്ലാ അനുഭവങ്ങളും ഒരുപോലെ നമ്മെ മാറ്റിമറിക്കുന്നു.
മനസ്സിനെ പാടെ ഇളക്കിമറിക്കുന്ന സന്തോഷത്തിനെക്കാള്‍
എനിക്ക് പലപ്പോഴും ആനന്ദവും സ്വച്ഛതയും തോന്നിയിട്ടുള്ളത്
കയ്പ്പുനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.
അക്കരെ എന്താണെന്നറിയാതെ, എപ്പോള്‍ അവസാനിക്കുമെന്നറിയാത്ത
ഒരു സാഹസിക യാത്രപോലെയാണ് ദുഃഖിപ്പിക്കുന്ന അനുഭവങ്ങള്‍..
അതിനെ ഞാന്‍ ഒരു വെല്ലുവിളിയോടെ, നിശബ്ദമായി സ്വീകരിക്കാറാണ് പതിവ്.
ഏകാന്തതയാകുന്ന ഇരുട്ടിലൂടെ, നിശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കെ,
കുഞ്ഞു കുഞ്ഞു നക്ഷത്ര ചിന്തകള്‍ തെളിയുമ്പോഴുള്ള പ്രത്യേക ആനന്ദം!

No comments:
Post a Comment