Tuesday, March 8, 2016

കര്‍മ്മ മേഖല


കര്‍മ്മ മേഖല
മനുഷ്യന്റെ കര്‍മ്മ   മേഖല എത്ര പരിമിതമാണ്! ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങള്‍/ധര്‍മ്മങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞാല്‍ ജീവിതം എളുപ്പമായി.
ഒരു ഗൃഹസ്ഥാശ്രമി ആണെങ്കില്‍ ആ കര്‍മ്മങ്ങള്‍ തന്നാലാവും വിധം ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിക്കണം. രാഷ്ട്രീയക്കാര്‍, ബിസിനസ്സുകാര്‍, ടീച്ചേര്‍സ്, വീട്ടമ്മമാര്‍ ഒക്കെയും അവരവരുടെ ധര്‍മ്മങ്ങള്‍ മനസ്സിലാക്കി അത് തന്നാലാവും വിധം ഭംഗിയായി ചെയ്തുകഴിഞ്ഞാല്‍ കിട്ടുന്ന ശാന്തി; അതിനെ തുലനം ചെയ്യാന്‍ വേറൊന്നും തന്നെ ഇല്ല.

ഞാന്‍ നോക്കിയിട്ട് ഈ ലോകത്തില്‍ ആനന്ദം അല്ലെങ്കില്‍ ശാന്തിയില്‍ കവിഞ്ഞ് ഒരു മനുഷ്യന്‍ ആഹ്ലാദിക്കുന്നെങ്കില്‍ ഏതെങ്കിലും ഒരു തരത്തില്‍ അയാള്‍ തന്റെ കര്‍മ്മത്തില്‍ വീഴ്ച വരുത്തി തന്നെയാകണം. മറ്റൊരു ജീവിയുടെ കര്‍മ്മങ്ങള്‍ വിലയ്ക്കുവാങ്ങിയോ, പിടിച്ചുപറിച്ചോ ഒക്കെയാകാം മിക്കപ്പോഴും മനുഷ്യര്‍ അമിതമായി സന്തോഷിക്കുന്നത്. അതിന് എന്നെങ്കിലും ഒരിക്കല്‍   പ്രായശ്ചിത്തം ചെയ്യേണ്ടി വരികയും ചെയ്യും. അതാണ് പ്രകൃതി നിയമം.


--
അവാര്‍ഡ്.    


ഇനി അവാര്‍ഡിനെ പറ്റി എന്റെ അഭിപ്രായം എഴുതാം.  അവാര്‍ഡുകള്‍ ഒരു മനുഷ്യനെ അംഗീകരിക്കാന്‍ വേണ്ടി മാത്രമാകുമ്പോള്‍ മറ്റ് 99 ശതമാനം പേറ് തരം താഴ്ത്തപ്പെടുകയാണ്.  എന്റെ അഭിപ്രായത്തില്‍ ഒരു സിനിമാ നടന് അവാര്‍ഡ് കൊടുക്കേണ്ടത് നടന്മാര്‍ ചേര്‍ന്ന് തന്നെ ആവണം. ഒരു എഴുത്തുകാരന് അവാര്‍ഡ് കൊടുക്കേണ്ടത് മറ്റ് 99 എഴുത്തുകാരും ചേര്‍ന്നു തന്നെ ആ‍വണം. അപ്പോള്‍ ഒന്നുമല്ലെങ്കില്‍ കഴിവിനെ അംഗീകരിക്കുന്ന അവാര്‍ഡ് എങ്കിലും ആകും അത്.

അല്ലാതെ രാഷ്ട്രീയക്കാരും സംഘടനകളും ഗവഃ ഭാരവാഹികള്‍ പോലും ഇക്കാലത്ത് ന്യായമായി ഒരാളുടെ കഴിവിനല്ല അവാര്‍ഡ് നല്‍കുന്നത്. അത് അയാളുടെ സ്വതസിദ്ധമായ കഴിവും മുരടിപ്പിക്കാനും പിന്നെ മറ്റ് കഴിവുള്ള പലരേയും തളര്‍ത്താനും കാരണമായേക്കും എന്നതില്‍ കവിഞ്ഞ് ഇപ്പോഴത്തെ അവാര്‍ഡുകലും അംഗീകാരങ്ങളും ഒക്കെ ഗുണത്തിനെക്കാളേറെ ദോഷമാണ് സമൂഹത്തില്‍ വരുത്തി വയ്ക്കുന്നത്..
---

കാലം

സമയത്തെ കുറിച്ചുകൂടി അല്പം എഴുതാം.

എനിക്കിപ്പോള്‍ എന്റെ മൊബയിലിലും ലാപ്പ്ടോപ്പിലും ഐപ്പാഡിലും ഒക്കെ മലയാളം ചാനലുകള്‍ കാണാം..! പക്ഷെ, ഇതൊക്കെ ഉണ്ട്, ഓരോ ചാനലിലും ഓരോ പരിപാടികള്‍ ആണ്. പക്ഷെ, ഞാന്‍ ഒന്നല്ലെ ഉള്ളൂ! എനിക്ക് സിനിമാകാണാനുള്ള എന്റെ തലച്ചോറിനെ ആവശ്യവും കൂട്ടാനോ കുറയ്ക്കാനോ പറ്റില്ല. എങ്കിലും ഓര്‍ത്തുപോകുന്നു,  പണ്ട്, അമ്മയോടൊപ്പം തീയറ്റാരില്‍ പോയി വല്ലപ്പോഴും ഒരു സിനിമ കണ്ടിരുന്ന കാലം. എന്തോ കുടുംബത്തില്‍ ചേരാത്ത പെണ്ണുങ്ങള്‍ ചെയ്യുന്നപോലെ അച്ഛന്‍ വന്ന് ടിക്കറ്റെടുത്ത് അകത്തു കയറ്റും വരെ ഞങ്ങള്‍ വിഷമിച്ച് തീയറ്ററിനു വെളിയില്‍ നിന്നിട്ടുണ്ട്. അച്ഛന്‍ ഗ്രാമത്തില്‍ സിനിമാ കാണാന്‍ ഒപ്പം ഇരിക്കില്ല. അതെന്തോ കുറവാണെന്നു തോന്നുന്നു. പട്ടണത്തിലെ തീയറ്ററില്‍ ഒപ്പം ഇരിക്കും. ഞങ്ങള്‍  സിനിമാ കണ്ട് ആശ്വാസത്തോടെ, ഞങ്ങളുടെ അഭിമാനത്തിന് ക്ഷതം ഒന്നും പറ്റിയിട്ടില്ല എന്ന ഒരു നിശ്വാസത്തോടെ തീയറ്ററില്‍ നിന്ന് മടങ്ങും.

ഇന്ന്! എനിക്ക്, ഞാന്‍ കറിക്കരിയുമ്പോള്‍ , തുണി വിരിക്കുമ്പോള്‍, ഷോപ്പിംഗിനു പോകുമ്പോള്‍ ഒക്കെ സിനിമാ കാണാം! ആരെയും ഭയക്കണ്ട. ഇപ്പോള്‍ അമ്മ ജീവിച്ചിരുന്നെങ്കില്‍, അമ്മയ്ക്കുകൂടി ഇതൊക്കെ പരിചയപ്പെടുത്തി കൊടുക്കാമായിരുന്നു. പാവം!  സാ‍രമില്ല. ഞാന്‍ വയസ്സകുമ്പോഴും എനിക്ക് അനുഭവിക്കാനാവാത്ത പുതിയ കണ്ടുപിടിത്തങ്ങള്‍ വന്നുകൊണ്ടിരിക്കും.

ഡ്രൈവര്‍ ഇല്ലാത്ത കാറ്. മാനത്തുകൂടി പറത്താവുന്ന കാറ്.  പിന്നെ റോക്കറ്റുപോലെ സ്പീടില്‍ ചെന്നെത്താമായിരിക്കും. തനിയെ! അമേരിക്കയില്‍ ഒക്കെ! അല്ല! അതായിരിക്കില്ലേ പണ്ടത്തെ ഋഷിമാരൊക്കെ അവിടെ പ്രത്യക്ഷപ്പെട്ടു എന്നൊക്കെ പറയുന്നത്?!. ആയിരിക്കാം.

ഈ ലോകത്തെ പറ്റി കൂടുതല്‍ ആലോചിച്ചാല്‍ ഒന്നും മനസ്സിലാവില്ല. നമ്മേ പറ്റിയും!
നിര്‍ത്തട്ടെ.
ആത്മ.

4 comments:

Jazmikkutty said...

ആരും വായിക്കാനില്ലെന്ന മുൻവിധിയാവും ല്ലേ ഈ അക്ഷരത്തെറ്റുകൾക്ക് പിറകിൽ ?
മേഖല ,മേഘല അല്ല .
പ്രായശ്ചിത്തം .പ്രാായച്ഛിതം അല്ല. :)

ആത്മ said...


തിരുത്തി..! :)

Thank you very much!!

ajith said...

കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മഫലം തരും ഈശ്വരനല്ലോ

ആത്മ said...

അതെ..:)