Monday, February 1, 2016

പൊരുത്തപ്പെടല്‍..


ചിലര്‍ മറ്റുള്ളവരുടെ ജീവിതം കണ്ട് സഹതപിക്കും. 'അയ്യോ അവള്‍/അവന്‍ എന്തു കഷ്ടപ്പെടുന്നു! എങ്ങിനെ കഴിഞ്ഞവര്‍ ആണ് എന്നാലും ഈ ദുര്‍വിധി എന്നൊക്കെ സഹതപിക്കുന്നത് കാണാം. എന്നാള്‍ ഓരോരുത്തരും അവരുടെ പുതിയ അവസ്ഥ -അത് എന്തായാലും- ഇണങ്ങിച്ചേരാനായാല്‍ പിന്നെ അത് ദുഃഖമെന്നോ സന്തോഷമോ എന്നൊന്നും വേര്‍തിരിക്കാനാവില്ല.

ഒരു കുട്ടിയെ കിഡ്നാപ്പ് ചെയ്തുകൊണ്ട് മറ്റൊരിടത്ത് കൊണ്ടുപോകുന്നു.
കുറേ നാള്‍ ആ കുട്ടി തന്റെ ഉറ്റവരെയും, അവിടത്തെ സ്നേഹവും സംരക്ഷണവും ഒക്കെ ഓര്‍ത്ത് തേങ്ങും..
പിന്നീട് പതിയെ പുതിയ രീതി, അതേതായാലും അഡ്ജസ് ചെയ്യാന്‍ ശീലിക്കും.
ചിലപ്പോല്‍ ആവശ്യത്തിനു ഭക്ഷണം പോലും കിട്ടാത്തിടമാകാം. ചിലപ്പോള്‍ ദേഹോദ്രപം ഏറ്റു ജോലികളൊക്കെ ചെയ്യേണ്ടി വരുന്ന ഇടമാകാം.
ആ കുട്ടി തന്റെ പഴയ രാജകീയ ജീവിതത്തെ പറ്റി മറക്കും വരെ ഈ പുതിയ ജീവിതം അതി ദുഃസ്സഹമായി തോന്നി തളരും
പിന്നീട് തന്റെ പുതിയ ജീവിതരീ‍തിയില്‍ പരുപരുത്ത യാധാര്‍ത്ഥ്യങ്ങളുമായി ഇണങ്ങിച്ചേരും. ഇതാണ് തന്റെ ഇനിയത്തെ ജീവിതം. എന്നു കരുതി അക്സപ്റ്റ് ചെയ്യും. കുറെനാള്‍ കഴിയുമ്പോള്‍ പിന്നെ ആ കുട്ടിക്ക് തന്റെ നഷ്ടങ്ങളെയോ ദുഃഖങ്ങളെയോ ഒന്നും കണക്കുകൂട്ടാന്‍ അറിയാതാവുന്നു.

ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും.
ഒരു എഞ്ജിനീയറോ ഡോക്ടറോ ആയാല്‍ പോലും ജീവിതം ന്യായമായി തോന്നി എന്നു വരില്ല. ചിലപ്പോല്‍ വളരെ തിക്താനുഭവങ്ങളെ നേരിടേണ്ടി വരുന്ന ജോലിസ്ഥലമോ ആള്‍ക്കാരോ ഒക്കെയാവാം കിട്ടുക. അപ്പോഴും പഴയ നമ്മുടെ സ്ഥിതിയുമായി തുലനം ചെയ്യാന്‍ പോയാല്‍ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവില്ല.

എല്ലാം തികഞ്ഞ മനുഷ്യര്‍ കാണില്ലല്ലൊ, നമ്മുടെ ജീവിതത്തിലെ ചില നേട്ടങ്ങള്‍ കണ്ട് അഭിമാനിക്കുക്. കോട്ടങ്ങള്‍ അംഗീകരിക്കാനും ശീലിക്കുക. അപ്പോള്‍ ജീവിതവുമായി പൊരുത്തപ്പെടാനാവും.

ഞാന്‍ നോക്കിയിട്ട് ഈ പൊരുത്തപ്പെടലിനു അധികവും വിധേയരാവുന്നത് പെണ്‍കുട്ടികള്‍ ആണ്. അവരെ രാജകുമാരിമാരെപ്പോലെ വളര്‍ത്തിക്കൊണ്ട് വരും. പിന്നീട് കല്യാണചന്തയില്‍ വില്‍ക്കുന്ന വെറും വളര്‍ത്ത് മൃഗത്തിന്റെ അവസ്ഥയിലേക്ക് പതിക്കും. അന്യവീട്, ആള്‍ക്കാര്‍, അവരുടെ ചിട്ടകള്‍, അഭയാര്‍ത്ഥിയെപ്പോലെ.. അതുകൊണ്ട് ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഇഷ്ടപ്പെട്ട പുരുഷന്റെ ഭാര്യ ആകാന്‍ സാധിക്കുന്നതും. പിന്നെ, ഒരു നല്ല ജോലിചെയ്ത് ജീവിക്കാനാവുന്നതും ആണെന്ന് തോന്നുന്നു..

മേല്‍ പറഞ്ഞ കിഡ്നാപ്പ് ചെയ്യപ്പെറ്റുന്ന കുട്ടിയെപോലെ നവവധുവും പതിയെ പതിയെ തന്റെ ഇന്നലെകള്‍ മറക്കുന്നു. പുതിയ സാഹചര്യത്തെ അക്സപ്റ്റ് ചെയ്യുന്നു. അതാണ് ജീവിതവിജയത്തിന് ആവശ്യവും. ഈ പൊരുത്തപ്പെടല്‍..




2 comments:

ajith said...

വീണേടം വിഷ്ണുലോകം!!

ആത്മ said...

:))