Friday, January 22, 2016

ദൈവത്തിനരികില്‍…


ഡിപ്രഷന്‍ ഒക്കെ മാറ്റി വച്ച് ഒടുവില്‍ ദൈവത്തിനരികില്‍ എത്തിപ്പെട്ടു..!

ഞാന്‍ മൌനിയായി നടക്കുമ്പോള്‍ ഒക്കെ അത് ഒരുതരം സ്ലോ മെഡിറ്റേഷന്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം രണ്ടുദിവസമായി തേടിനടന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം ഇന്നലെ രാത്രിയില്‍ ദൈവം മുന്നില്‍ കൊണ്ടു തന്നു.
ഞാന്‍ പല പ്രഭാഷണങ്ങളും ഫിലോസഫിക്കല്‍ ടാക്ക്സും ഒക്കെ കേട്ട് ദൈവം എന്നൊരു ശക്തി ഉണ്ടോ, മനുഷ്യനെ അത് കെയര്‍ ചെയ്യുന്നുണ്ടോ, എന്നൊക്കെ സംശയിച്ച് നടക്കുകയായിരുന്നു.  എന്നാല്‍ ഇന്നലെ തീര്‍ത്തും അപ്രതീക്ഷിതമായി ഞാന്‍ എന്റെ വഴി കണ്ടെത്തി!


എനിക്ക് സ്നേഹം വേണം ജീവിക്കാന്‍. എന്നാല്‍ അതിന് ഒരു മനുഷ്യനെ വിശ്വസിക്കാന്‍ തക്ക വിഡ്ഢിത്തവും മനസ്സിന് ഇല്ല. അതിനാല്‍ എന്റെ മനസ്സില്‍ ശാശ്വതമായുള്ള സത്യമായ ദൈവങ്ങളെ തന്നെ ആശ്രയിച്ചു. വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ നിശബ്ദമായി അല്പം സ്നേഹം ചോദിച്ചു..

അപ്പോള്‍ ആ ശക്തി പറഞ്ഞു, 'നിനക്ക് ഞാന്‍ പണ്ടുമുതലേ സ്നേഹം തരുകയായിരുന്നുവല്ലൊ'!,

അതെ! എനിക്കിപ്പോള്‍ തീര്‍ച്ചയായും അങ്ങയുടെ സ്നേഹം വേണം. അങ്ങയുടെ സ്നേഹത്താലാണ് ഞാന്‍ മറ്റുള്ളവരെ സ്നേഹിച്ചതു പോലും. ഇനിയും വേണം. ആര്‍ക്കും വെറുതെ വാരിക്കോരി കൊടുക്കാനല്ല,. എനിക്കായി മാത്രം!

ഇത്രയും എഴുതാന്‍ കാരണം, എനിക്ക് എന്നെ മൂടിക്കെട്ടിയിരുന്ന ഗ്ലൂം അല്പമൊന്ന് നീങ്ങിക്കിട്ടി.
ഞാന്‍ കരുതി ഒരു പുതിയ പേജ് തുടങ്ങി എനിക്ക് തികച്ചും സത്യമായി തോന്നിയിട്ടുള്ളതും അനുഭവപ്പെട്ടിട്ടുള്ളതുമായ കാര്യങ്ങള്‍ എഴുതി വയ്ക്കാമെന്ന്. മലയാളത്തില്‍ അല്ല. അറിയാവുന്ന  ഇംഗ്ലീഷില്‍. അപ്പോള്‍ ഒരു കാലത്ത് എന്റെ മക്കള്‍ക്ക് വായിക്കാനായാലോ എന്ന പ്രതീക്ഷ!
--
സന്തോഷം വന്ന് പടിവാതിലില്‍ മുട്ടുമ്പോള്‍ ആയിരം തടസ്സങ്ങള്‍ ഉണ്ടാവും.
പക്ഷെ, ആ തടസ്സങ്ങള്‍ ആണ് യധാര്‍ത്ഥജീവിതത്തില്‍ എന്നെ ഞാനാക്കുന്നതും.
ഇതിനിടയില്‍ ഒരു ഷോപ്പിംഗ്.. കൂട്ടത്തില്‍  ഒരു ചെടി വാങ്ങി. മീനിനു ചെടി വാങ്ങി. ഫുഡ് വാങ്ങി. കൂട്ടില്‍ നിന്ന് അഴിച്ചുവിട്ട പട്ടിക്കുട്ടിയെപ്പോലെ ഓടിനടന്നു. ഫോട്ടോ എറ്റുത്തു..

അതിനും മുന്‍പ് ലിറ്റററി മീറ്റിംഗിനു പോകാന്‍ വിളിച്ചിരുന്നു. പോകാന്‍ പറ്റില്ല.
മകന്‍ പരീക്ഷയ്ക്ക് പഠിക്കുകയല്ലെ, കമ്പനി കൊടുക്കണം.

എനിക്ക് എന്റെ എന്തെങ്കിലും ഒരാഗ്രഹം വന്ന് പടിവാതിലില്‍ മുട്ടുമ്പോള്‍ സമര്‍ത്ഥമായി അതിനെ പറ്റിച്ച്, എനിക്ക് അതിലും വലിയ എന്തോ ഉണ്ടെന്നു കാട്ടി ഒഴിഞ്ഞുമാറാന്‍ ഭയങ്കര ഇഷ്ടം ആണ്. എനിക്കത് വലിയ സന്തോഷവും സാറ്റിസ്ഫാക്ഷനും തരുന്നുണ്ട്.

കാരണം, ഒരുപക്ഷെ, സ്വപ്നങ്ങള്‍ കാണേണ്ട സമയത്ത് കാണാനാവാഞ്ഞതാവാം..
ഇപ്പോള്‍ അതിനെ തന്നെ ഇട്ട് കുരങ്ങുകളിപ്പിക്കുമ്പോള്‍, അല്ലെങ്കില്‍ ഒഴിഞ്ഞുമാരുമ്പോള്‍ ഒരു വല്ലാത്ത സംതൃപ്തി. ആഹാ! ഞാന്‍ നിന്നെ പ്രതീക്ഷിച്ചിട്ടിരുനിട്ടേ ഇല്ല എന്നൊരു നിസ്സംഗതയോടെ ഉള്‍വലിയും.
 ഇനി എന്റെ സ്വപ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവച്ചാല്‍ അത് അവര്‍ ചവിട്ടിമെതിച്ചോ പിടിച്ചുപറിച്ചോ നാശമാക്കുമെന്ന ഭയമോ!

ഇനി പോയി പേജ് തുടങ്ങട്ടെ. ആദ്യത്തെ ക്ലാരിറ്റി കിട്ടുമോന്നറിയില്ല. എങ്കിലും തുടങ്ങി വയ്ക്കാം.

ആക്ച്വലി ആത്മഗദങ്ങള്‍ ആണ്.. വേണോങ്കി വായ്ക്കാം.. അത്രയേ ഉള്ളൂ..
എനിക്ക് കൊച്ച് കൊച്ച് enlightments കിട്ടിയത് പങ്കുവയ്ക്കല്‍..:)

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ട് ആത്മ 'ഗദ' ങ്ങൾ കൂടെ പോരട്ടെ :)

അതെന്താണീ ആത്മഗദം?

ajith said...

ആത്മഗദ്ഗദങ്ങൾ അല്ലല്ലോ!!

ആത്മ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:
ആത്മഗദം എന്നാല്‍ സ്വയം സംസാരിക്കുന്നപോലെ ഒരു സ്റ്റൈല്‍ എന്നാണ് ഉദ്ദേശിക്കുന്നത്..:)
താങ്ക്യൂ..!

ആത്മ said...


ajith:

വെറുതെ, ഒരു ഭംഗിക്ക്.. :)
ആത്മഗദം ആയി തുടങ്ങുന്നതാണ്. പിന്നെ വന്ന് എഴുതും.

thank you!