Thursday, January 14, 2016

ശബരിമലയിലാണോ സ്ത്രീയുടെ സ്വാതന്ത്രം ഇരിക്കുന്നത്!

ഇപ്പോഴത്തെ ജനറേഷന് സ്വാതന്ത്രം വേണം.. പക്ഷെ എങ്ങിനെ എന്നറിയില്ല. എന്തില്‍ നിന്നറിയില്ല. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ 9 മാസം കിടക്കുന്നത് പൂര്‍ണ്ണ വളര്‍ച്ച എത്താനാണ്. അതിനു മുന്‍പേ വെളിയില്‍ വരാന്‍ ശ്രമിക്കുന്നതുപോലെ ആണ് ഇന്നത്തെ ഓരോ പ്രവര്‍ത്തികളും!

അവര്‍ക്ക് സ്വാതന്ത്രം വേണം.. എന്തില്‍ നിന്ന്‌
വിവാഹത്തില്‍ നിന്ന്?
അച്ഛനമ്മമാരില്‍ നിന്ന്‌
കുടുംബത്തില്‍ നിന്ന്‌
സംസ്ക്കാരത്തില്‍ നിന്ന്‌

എന്നിട്ട് അവര്‍ എങ്ങിനെ ജീവിക്കും എന്ന് അവര്‍ക്കറിയില്ലാ താനും.

ശബരിമലയില്‍ നൂറ്റാണ്ടുകളോളം പരിപാലിച്ചുപോന്ന പവിത്രത നഷ്ടപ്പെടുത്തിയാല്‍ തീരുന്നതാണോ അവരുടെ പോരാട്ടം?!

അയ്യപ്പന്‍ ഒരു യാഥാര്‍ഥ്യമോ സങ്കല്‍പ്പമോ ആവട്ടെ, യാഥാര്‍ത്ഥ്യം ആണെങ്കിലും സങ്കല്പം ആണെങ്കിലും അവിടെ ഒരു സത്യം ഉണ്ട്. ഒരു കഥയുണ്ട്. അത് മനുഷ്യരുടെ മനസ്സുകളില്‍ പതിഞ്ഞ് ഭക്തി വളര്‍ന്നല്ലേ അവര്‍ അവിടെ പോകുന്നത്..


അവിടത്തെ കഥകളിലും ആചാരങ്ങളിലും വിശ്വാസമില്ലാത്തവരല്ലെ ഈ എതിര്‍വാദം കൊണ്ടുവരുന്നത്?! അയ്യപ്പനെ ഇഷ്ടമല്ലെങ്കില്‍ അവിടെ പോകണ്ട. അതിന് ആ ദേവന്‍ ഏര്‍പ്പെടുത്തിയ ആചാരം തട്ടിത്തെറിപ്പിച്ചാണോ പകവീട്ടേണ്ടത്.

അമ്പലവും പള്ളികളും ഒക്കെ പവിത്രവും ശുദ്ധവും ആക്കി വയ്ക്കുന്ന ഇടങ്ങള്‍ ആണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഒരമ്പലത്തിലും പോകില്ലാ താനും.

ശബരിമലയില്‍ പോകണമെങ്കില്‍ 41 ദിവസത്തെ വൃതം എടുക്കണം. 30 ദിവസത്തിനുള്ളില്‍ ആര്‍ത്തവം ഉണ്ടാകുന്ന ഒരു സ്ത്രീ എങ്ങിനെ 41 ദിവസം വൃതവുമെടുത്ത് ദീര്‍ഘയാത്രയും ചെയ്യുന്നത്?!

അതുപോലെ വളരെ ദിവസങ്ങള്‍ എടുക്കും ആ യാത്രയ്ക്ക് അതിനിടയില്‍ ആര്‍ത്തവം ഉണ്ടായാലോ?! അതും കാട്ടിലും മേട്ടിലും വച്ച്. കൂടെയുള്ളവര്‍ക്ക് അവളെ ഉപേക്ഷിച്ച് പോകാന്‍ പറ്റില്ലാ താനും. അപ്പോള്‍ ആ കൂട്ടം മുഴുവനും ആ ഒരൊറ്റ സ്ത്രീയെക്കാരണം തിരിച്ചു പോകേണ്ടി വരും.

ആര്‍ത്തവം പാപമെന്നോ, അശുദ്ധമെന്നോ ആരും വിധിയെഴുതുന്നില്ല. അത് രക്തം അല്ലെ, രക്തം എന്തായാലും പുറത്ത് കാണുമ്പോള്‍ ആളുകള്‍ പകയ്ക്കും.
ഭക്തിയോടെ പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ അതിന് ഇത് തടസ്സം ആവുകയും ചെയ്യും. ഭക്തിയ്ക്ക് ഉതകുന്നത് പൂക്കള്‍ ചന്ദനത്തിരി, പരിപൂര്‍ണ്ണ ശുദ്ധി (മാനസികവും ശാരീരികവും ആയ) തന്നെയാണ്.  അല്ലെങ്കില്‍ അതിനെ ഭക്തി എന്നു പറയില്ല.

ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമല്ലെ, അല്ലാതെ പിക്നിക്കിനുള്ള  സ്ഥലമൊന്നും  ഒന്നും അല്ലല്ലൊ

ആര്‍ത്തവവും കൊണ്ട് സ്ത്രീകള്‍ക്ക് ഈ ലോകത്തെ എവിടെ വേണമെങ്കിലും കയറാം. ബസ്സില്‍ കാറില്‍ പ്ലയിനില്‍ എന്തിനധികം റോക്കറ്റില്‍ കയറി അന്യഗോളങ്ങളില്‍ പോലും പോകാം. എവറസ്റ്റും കീഴടക്കാം.. പാവം ശബരിമല കീഴടക്കിയാലേ സ്ത്രീ സ്വതന്ത്രയാവുകയുള്ളോ?!


ഇടയ്ക്കൊരിക്കല്‍ ഇതുപോലെ മറ്റൊരു പോരാട്ടം ഉണ്ടായിരുന്നു.
പട്ടാപ്പകല്‍ മാലോകരുടെ മുന്നില്‍ വച്ച് പരപുരുഷനെ ചുംബിക്കാന്‍ പറ്റിയാല്‍ സ്ത്രീ സ്വതന്ത്ര ആയത്രെ. ഭാഗ്യം അതില്‍ വച്ച് നിര്‍ത്തിയത്. അതിനപ്പൂറം കാട്ടണം എന്നുപറഞ്ഞാലും പൊതുജനം സഹിക്കണം.

സ്ത്രീക്ക് സ്വാതന്ത്രം വേണ്ടത്  അവളുടെ മനസ്സിനാണ് പ്രവര്‍ത്തിക്കാണ് ചിന്തകള്‍ക്കാണ് ആത്മാവിനാണ്. അതുണ്ടെങ്കില്‍ എത്ര ചങ്ങലയ്ക്കുള്ളില്‍  അകപ്പെട്ടാലും അവള്‍ സ്വതന്ത്ര തന്നെയാണ്. 

No comments: