Friday, December 18, 2015

ഒരു ഐസ്ക്രീമിന്റെ കഥ.

പറയുമ്പൊ എല്ലാം പറയണമല്ല്
ഇന്നലെ രാത്രി 3 മണിക്കാണ് ഉറങ്ങാന്‍ പറ്റിയത്
രാവിലെ 6 ന് എഴുന്നേല്‍ക്കയും ചെയ്തു..
ഒരു കഷ്ടപ്പെട്ട് പി.എസ്സ്. സി യ്ക്ക് ? പഠിക്കുന്ന കുട്ടിയുണ്ട് ഇവിടേയും. അവള്‍ ഇടയ്ക്കിടെ ചായേം കാപ്പീം ഒക്കെ ചോദിക്കും.. നിഷ്കരുണം. കാരണം അവാളുടെ ധൈര്യവും വീക്ക്നസ്സും സ്റ്റ്രെങ്തും ഫ്രസ്റ്റേഷനും ഒക്കെ ഞാന്‍ തന്നെയാണ്. അവള്‍ക്ക് എന്നെ ഭരിക്കാനും സ്നേഹിക്കാനും ഒക്കെ അവകാശം ഉണ്ടെന്ന ഒരു ധാരണ.. ഹും!

അപ്പോള്‍ പറഞ്ഞു വന്നത്.. ഇന്നലത്തെ ഉറക്കം ശരിയാകാത്ത ക്ഷീണം..
ഇന്ന് എല്ലാവരും പോയിക്കഴിഞ്ഞശേഷം അല്പം കിടന്നുറങ്ങിയ കുറ്റബോധം.
പിന്നെ ആകപ്പാടെ മാനസികവും ശാരീരികവും ആയ ക്ഷീണം..
എല്ലാം കൂടി ഡിപ്രഷന്‍ ആയി, ഡിപ്രഷന്‍ ആണോ ക്ഷീണം വരുത്തിയത്
ക്ഷീണമാണോ ഡിപ്രഷന്‍ വരുത്തിയത് എന്ന് അറിയില്ല.
ഏതിനും പോയി ഒരു ചെറിയ ഷോപ്പിങ്ങ് ഒക്കെ നടത്തി, രണ്ട് ഐസ്ക്രീകും വാങ്ങി നല്ല ചൂടു കട്ടന്‍ കാപ്പിയോടൊപ്പം ശാപ്പിട്ടപ്പോള്‍ ഈ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും സന്തോഷവതിയായ മനുഷി ഞാനായി.  കാരണം എനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയ ഇഷ്ടം ഈ ഐസ്ക്രീം മഹാനായിരുന്നു
പക്ഷെ, അത് കഴിച്ചാല്‍ മിക്കവാറും പിറ്റേന്ന് മുട്ടന്‍ തൊണ്ടവേദനയും പനിയും ആയി കിടപ്പാവും.
എന്റെ അസുഖം കുട്ടികളുടെ പഠിത്തവും മറ്റും ബാധിക്കുമോ എന്ന് ഭയന്ന് ആഗ്രഹം ഉള്ളില്‍ അടക്കി ഇത്രയും കാലം ജീവിച്ചു.
ഈയ്യിടെ ഒരു ദിവസം ധൈര്യം സംഭരിച്ച് ഒന്ന് വാങ്ങി കഴിച്ചു..
ഐ. ആം ഓ.കെ?!
പിറ്റേ ദിവസവും ഓ.കെ!!
എനിക്ക് സന്തോഷം സഹിക്കാനാവാതായി!!
അങ്ങിനെ ജീവിതത്തിന് ഒരു താളവും ലയവും ഒക്കെ വന്നിരിക്കയാണ്!
ഇനിയിപ്പോ വലിയ ഡിപ്രഷന്‍ ഒക്കെ വരുമ്പോള്‍ നേരേ മക്ഡൊണാള്‍ഡില്‍ ചെല്ലുക,
ഒരു ഐസ്ക്രീം വാങ്ങുക . വലിയ ഡിപ്രഷന്‍ ആണെങ്കില്‍ രണ്ടെണ്ണം ആവാം ടേക്ക് എവേ എന്ന് പറയുക. വീട്ടില്‍ കൊണ്ടുവന്ന് ചൂടു കാപ്പി പഞ്ചസാരയിടാതെ ഇട്ട്, അതിനോടൊപ്പം ഐസ്ക്രീം മെല്ലെ മെല്ലെ കഴിക്കുക. പിന്നെ കുറ്റബോധം തോന്നുന്നെങ്കില്‍ രണ്ടുദിവസം ഫാറ്റും പഞ്ചസാരയും ഒക്കെ തീരെ കുറയ്ക്കുക.. കുറെ നാള്‍ ഇങ്ങിനെ അങ്ങ് പോവും...

1 comment:

ajith said...

ചൂട് കാപ്പീം ഐസ് ക്രീമും.
അതൊരു റെയർ കോംബോ ആണല്ലോ ആത്മേ.
എന്തായാലും ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം