Wednesday, December 30, 2015

ഭിക്ഷാംദേഹി

ഭിക്ഷാംദേഹി

അതെ ഒടുവില്‍, നമ്മളെ സ്നേഹിക്കാന്‍ ആരുമില്ല എന്ന് തിരിച്ചറിയുമ്പോള്‍
നിവര്‍ത്തിയില്ലാതെ നമ്മള്‍ തന്നെ നമ്മളെ സ്നേഹിക്കാന്‍ തുടങ്ങും..

മറ്റുള്ളവരുടെ മുന്നില്‍ പിച്ചപാത്രവുമായി സ്നേഹത്തിനും സഹതാപത്തിനും കാത്തു നിന്ന് മടുത്ത് ഒടുവില്‍ തളരുമ്പോള്‍ താഴെ ഇരിക്കും..
പിന്നെ പതിയെ സ്വന്തം പ്രതിരൂപത്തെ നോക്കും!
വലിയ കുറവൊന്നും ഇല്ല. സ്നേഹത്തിന്റെ അഭാവം മാത്രം!
ഒരിച്ചിരി സഹതാപം സ്നേഹം വാത്സല്യം മാപ്പ്, സ്തുതി ഒക്കെ നമുക്ക് നമ്മള്‍ തന്നെ കൊടുത്തു നോക്കുക.. സ്വീകരിക്കും.
അതല്ല, മറ്റുള്ളവരെകൊണ്ട് സ്നേഹിപ്പിച്ചേ അടങ്ങൂ എന്ന വാശി ആണെങ്കില്‍ ഓര്‍ക്കുക
സ്നേഹം  അങ്ങോട്ട് കൊടുക്കാതെ തിരിച്ച്  കിട്ടില്ല .

അതുകൊണ്ട് ആദ്യം എല്ലാവരോടും ക്ഷമിക്കാനും പൊറുക്കാനും പരിശ്രമിക്കുക.
പിന്നീട് സഹതപിക്കാന്‍ പഠിക്കുക.. അപ്പോള്‍ സ്നേഹത്തിന്റെ വഴികള്‍ പതിയെ തുറക്കപ്പെടും..

ഇത്രയേ ഉള്ളൂ ജീവിതം!

No comments: