Monday, October 5, 2015

പുരോഗമിക്കുന്ന ലോകവും പിന്നെ കുറേ സ്വപ്നങ്ങളും!

എല്ലാവരും ഇടയ്ക്കിടെ ആധുനികതയെ പഴിക്കും, 
അയ്യോ! നമ്മുടെ ബാല്യം എന്തു രസമായിരുന്നു.. ഗോലി കളിച്ചിരുന്നു, പന്ത് കളിച്ചിരുന്നു..
ഇപ്പോഴത്തെ പിള്ളേര്‍ക്കൊന്നും അതിനുള്ള ഭാഗ്യം ഒന്നും ഇല്ലാതായി. എപ്പോഴും കമ്പ്യൂട്ടറും , ടി. വി യും ഒക്കെയായി ചടഞ്ഞുകൂടി.. എന്നൊക്കെ..
പക്ഷെ, എനിക്കു തോന്നുന്നു, ലോകം പുരോഗമിച്ചുകൊണ്ടുതന്നെയാണ് പോകുന്നതെന്നാണ്.. എവിടെ ചെന്ന് അവസാനിക്കും എന്നെനിക്കറിയില്ല. അത് പുരോഗമിക്കാതെ ഇരുന്നാലും ഒരിക്കല്‍ അവസാനിക്കുമായിരിക്കാം..

പണ്ടത്തെ ആള്‍ക്കാരെക്കാള്‍ ഇപ്പോഴത്തെ ആള്‍ക്കാര്‍ പല കാര്യങ്ങളിലും മിടുക്കരണ്. സന്തുഷ്ടരാണ്. 

അനേകവര്‍ഷം പിന്നിടുമ്പോള്‍ ഈ ഭൂമിയിലെ മനുഷ്യര്‍ എല്ലാവരും ഒരു ജാതിയും ഒരേ ഭാഷയും സംസാരിക്കുന്നവരാവും . എല്ലാര്‍ക്കും എല്ലാ സുഭിഷമായി അനുഭവിക്കാനും സാധിക്കും.. പിന്നെ.

നമ്മള്‍ ഭാവനയില്‍ കൂടി കാണാനാവാത്ത രീതിയില്‍ മനുഷ്യജീവിതം മെച്ചപ്പെടും!

ബ്രയിന്‍ മാറ്റി വയ്ക്കാം..  ആയുസ്സു വരെ മാറ്റിവയ്ക്കാം.. ആണോ പെണ്ണോ  ആവാം. വേദന എന്നൊന്ന് കാണില്ല. ജീവിക്കാനും മരിക്കാനും ഒക്കെ സ്വാതന്ത്രം.. ഹാ ഹാ..!!

അങ്ങിനെ നമ്മള്‍ ഭാവനയില്‍ പോലും കാണാത്ത കാര്യങ്ങളാല്‍ ഈ ഭൂമിയിലെ ജീവിതം മാറും..
ഒന്നുകില്‍ ആവും. അല്ലെങ്കില്‍ ഗംബ്ലീറ്റ് നശിക്കും. മിക്കവാറും ഇംഗ്ലീഷ് ആയിരിക്കും എല്ലാവരുടെയും ഭാഷ..


ഇത്രയും എഴുതിയപ്പോള്‍ ഞാന്‍ പണ്ട് കണ്ട ഒരു സ്വപ്നം ഫലിച്ച ഓര്‍മ്മ വരുന്നു.

അന്ന് നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ഞാന്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ച്  ഒരു സ്വപ്നം കാണുമായിരുന്നു.  

ഞാന്‍ മുറ്റത്ത് മണലില്‍ പെട്ടെന്ന് കുറെ ചില്ലറകള്‍ കാണുന്നു. അത് എടുക്കും തോറും വര്‍ദ്ധിച്ചു വരുന്നു. പെറുക്കിയിട്ടും പെറുക്കിയിട്ടും തീരാത്തത്ര ചില്ലറകള്‍!!
ഇപ്പോള്‍ ലോകമെങ്ങും ചില്ലറയ്ക്കൊന്നും ഒരു ക്ഷാമവും ഇല്ലല്ല്!വേറൊന്ന് എന്റെ കയ്യില്‍ ഒരു വാച്ചുണ്ട്. അതിലൂടെ ഞാന്‍ സിനിമാ പോലെ എന്തൊക്കെയോ  കാണുന്നു!! ആ സ്വപ്നവും ഞാന്‍ ഇടയ്ക്കിടെ കാണുമായിരുന്നു.
ഇപ്പോള്‍, ഞാന്‍ മരിക്കും മുന്‍പ് ഇതു രണ്ടും സംഭവിച്ചിരിക്കുന്നു..അതുപോലെ ലേറ്റസ്റ്റ് ആയി കയ്യില്‍ കെട്ടുന്ന വാച്ചിലൂടെ ലോകം മുയുമനും ഉള്ള കാര്യങ്ങള്‍ കാണാം എന്നല്ലെ പറയുന്നത്..ഏതാണ് ഉണ്ടാക്കി കഴിഞ്ഞു എന്ന് തോന്നുന്നു.. 

ആവര്‍ത്തിച്ച് കാണുന്ന മറ്റൊരു സ്വപ്നവും ഉണ്ടായിരുന്നു. അത് ഏതിനും  സംഭവിച്ചില്ല.
ആകാശത്തുകൂടി വിമാനം പറന്നു പോകുന്നു.
പെട്ടെന്ന് ഞാന്‍ ആ വിമാനത്തെ ഒരു കളിക്കോപ്പുപോലെ പിടിച്ച് വീടിന്റെ കഴുക്കോലില്‍ തിരുകി വയ്ക്കുന്നു..
ങ്ഹാ! അതു വന്നല്ല്! ഡ്രോണ്‍ പോലെ എന്തോ ഒന്ന്!
പറക്കുന്ന കളിക്കോപ്പ് വിമാനങ്ങളും കാണും!!
അപ്പോള്‍ എല്ലാം പൂര്‍ത്തിയായീ..

അതുപോലെ ആവര്‍ത്തിച്ചു കാണുന്ന മറ്റൊരു സ്വപ്നവും ഉണ്ട്..
ചിലപ്പോള്‍ ആകാശം ഇരുണ്ട് വരുമ്പോള്‍ പെട്ടെന്ന് ലേസര്‍ രശ്മികള്‍ പോലെ
മനോഹരമായ എഴുത്തുകളും രൂപങ്ങളും ഒക്കെ മാറി മാറി വരികയും പോവുകയും ചെയ്യും
അത് അത്ഭുതവും ഒരല്പം ഭയാനകവും ആയി തോന്നിയിരുന്നു..
സിനിമാ സ്ക്രീനിലെ പോലെയും കമ്പ്യൂട്ടറ് മോണിറ്ററിലെന്നപോലെ  സൂം ചെയ്തും സ്ക്രോള്‍ ചെയ്തും , പല വര്‍ണ്ണങ്ങളിലും ഒക്കെ ഓരോ എഴുത്തുകള്‍, മെസ്സേജുകള്‍..പരസ്യങ്ങള്‍.. അങ്ങിനെ എന്തൊക്കെയോ നമ്മുടെ തല്യ്ക്കു മുകളില്‍ ആകാശത്തു മേഘങ്ങള്‍ക്കൊപ്പം..ഹൊ!

ഒരിക്കല്‍ തീര്‍ച്ചയായും അത് സംഭവിച്ചുകൂടാതില്ല!

5 comments:

Basheer Vellarakad said...

കൊള്ളാ‍ാലോ സ്വപനങ്ങൾ ! നല്ല കാലത്തിനായി സ്വപനം കാണാം

ajith said...

ഇന്നത്തെ കുട്ടികള്‍ നമ്മുടെ പ്രായത്തിലെത്തുമ്പോള്‍ “ഹോ ഞങ്ങടെ കുട്ടിക്കാലത്ത് ഞങ്ങള്‍ കമ്പ്യൂട്ടരിന്റെ മുന്‍പിലാരുന്നു, സ്മാര്‍ട്ട് ഫോണില്‍ കളിയാരുന്നു, എന്ത് രസമാരുന്നു, ഇപ്പ്ഴത്ത്തെ കുട്ടികള്‍ക്ക് ഇതിനൊന്നും ഒരവസരം കിട്ടുന്നില്ലല്ലോ” എന്ന് അന്നത്തെ കുട്ടികളെപ്പറ്റി നൊസ്റ്റാല്‍ജിയയോടെ പറഞ്ഞേക്കാം

ആത്മ said...

Basheer Vellarakad :
അതെ..:)

ആത്മ said...

ajith:


ആയിരിക്കാം.. അന്നൊക്കെ ചന്ദ്രനിലും മറ്റ് ഗൃഹങ്ങളിലുമൊക്കെയുള്ള വിവരങ്ങള്‍ക്കും ഒക്കെ ആവാം മുന്‍‌തൂക്കം..:))

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...
This comment has been removed by the author.