Monday, August 10, 2015

ഡിപ്രഷന്‍, വിരക്തി ..

ഇപ്പോഴത്തെ ജനറേഷന് എന്താണെന്നോ ഇത്രയും ഡിപ്രഷന്‍, വിരക്തി ഒക്കെ വരാന്‍ കാരണം?!
അവര്‍ ഒരു പത്ത് ഇരുപത് വയസ്സാവുമ്പോഴേ ഒരു ജന്മത്തില്‍ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിയുന്നു! പിന്നീട് അവര്‍ക്ക് ഒന്നും പുതുതായി അനുഭവിക്കാന്‍ ഇല്ല.

പണ്ടത്തെ കുട്ടികള്‍.. ഒരു സൈക്കിളിനായി വര്‍ഷങ്ങളോളം കാത്തിരിക്കും..
ഒരു കൂട്ടുകാരിയോട് മിണ്ടാനും കത്തുകിട്ടാനും പിന്നെ സംസാരിക്കാനും ഒടുവില്‍ അവളെ സ്വന്തമാക്കാനും ഒക്കെ ഒരു ജന്മവും!

ഇപ്പോഴത്തെ കുട്ടികള്‍ 20 വയസ്സാവുമ്പോള്‍ ഒരു ഡസന്‍ കൂട്ടുകാരികളോട് സംസാരിച്ചും മനസ്സിലാക്കിയും കഴിഞ്ഞിരിക്കും! ഒരുപക്ഷെ, നേരില്‍ അല്ലെങ്കിലും കൂടി എല്ലാ ഇമോഷന്‍സും അവര്‍ അനുഭവിച്ചു കഴിയും.. അപ്പോള്‍ ഒരു 30 വയസ്സൊക്കെ ആയവരുടെ സ്ഥിതിയോ?!
അവര്‍ക്ക് പിന്നെ പുതുതായി അറിയാനും അനുഭവിക്കാനും ഒന്നും ഇല്ല ഈ ഭൂമിയില്‍. അപ്പോള്‍ സ്വാഭാവികമായും വിരസതയും അതെ തുടര്‍ന്ന് ഡിപ്രഷനും പിടികൂടും.
അതുകൊണ്ട്  നമ്മുടെ ആഗ്രഹങ്ങള്‍ ഒന്നും പെട്ടെന്ന് നടക്കരുതേ എന്ന് പ്രാര്‍ത്ഥിക്കൂ..
അപ്പോള്‍ നിങ്ങള്‍ക്ക് എന്നും പ്രതീക്ഷയോടും, സന്തോഷത്തോടും കൂടി  ജീവിക്കാം..

പണമുണ്ടാക്കാന്‍ ഉത്സാഹത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മിടുക്കന് പെട്ടെന്ന് കുറേ കോടി സ്വത്ത് കൈവശം വന്നാല്‍ അവനില്‍ ആദ്യത്തെ ഒരു അല്‍ഭുതം കഴിഞ്ഞാല്‍ പിന്നെ  ഒരു നിരാശയായിരിക്കും ബാധിക്കുക..
അതുപോലെ...

2 comments:

ajith said...

തൊടുന്നതെല്ലാം പൊന്നാകാനൊരു വരം കൊടുത്തൂ ദൈവം.....ന്നൊരു പഴയ പാട്ട് ഓര്‍മ്മ വന്നു

ആത്മ said...

അതെ.. അതെ..:))