Friday, July 10, 2015

വാര്‍ദ്ധക്ക്യം നിസ്സഹായത...


തിരിച്ച് വീട്ടിലെത്തി ഒരു ചായയും ഇട്ട് ദൈവത്തിനു തിരിയും കൊളുത്തി വച്ച് ഭക്തിഗാനവും വച്ചിട്ട്
കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ അവള്‍ നന്നെ ആയ്ക്കുന്നുണ്ടായിരുന്നു.
മകന്‍ ഒരുപക്ഷെ താന്‍ തിരിച്ചെത്തും മുന്‍പ് എത്തുമെങ്കിലോ എന്ന ഭയമായിരുന്നു.. ഓടിയും നടന്നും ഒക്കെ വീടെത്തി.

എല്ലാ ആഴ്ചയും ഒറ്റയ്ക്കായിപ്പോയ ആ വൃദ്ധയ്ക്ക് എന്തെങ്കിലും ആഹാരമോ ബിസ്കറ്റോ വല്ലതും കൊണ്ടുകൊടുക്കുമ്പോള്‍ ഒരു ആത്മസംതൃപ്തി. അവരിലും ആ തെളിച്ചം കാണാറുണ്ട്. കഴിഞ്ഞയാഴ്ച കണ്ടതേ ഉള്ളൂ.. താന്‍ കൊണ്ടുകൊടുത്ത ബിസ്ക്കറ്റ് ഒക്കെ തീര്‍ന്നുകാണും..

കഴിഞ്ഞയാഴ്ച ചെന്നപ്പോള്‍ കണ്ണൊക്കെ നിറഞ്ഞ് കലങ്ങി കിടക്കുന്നു.
എന്താ കരഞ്ഞോ അമ്മേ? എന്നു ചോദിച്ചപ്പോള്‍, ‘അതെ! ഇവര്‍ എനിക്ക് ഇന്ന് ചായ തന്നില്ല. അതുകൊണ്ട് ഞാന്‍ കരഞ്ഞു‘ എന്ന്!
ആ പരാതി പറയുന്നതും അല്പം കൊഞ്ചലോടെ ആണ്.. പാവം!

ഒരു മകള്‍ ഉണ്ട്. പക്ഷെ ആസ്ട്രേലിയയില്‍ സെറ്റില്‍ഡ് ആണ്. കണ്ണും കാതും ഒക്കെ കേള്‍ക്കാനാവാത്ത ഈ അമ്മയ്ക്ക് ഇനിയിപ്പോ പുതിയ ഒരു രാജ്യത്ത് ചെന്ന് ജീവിക്കാനൊന്നും ഉള്ള മാനസികാവസ്ഥ കാണില്ല.

പറയാന്‍ വന്നത്, മകന്‍ തിരിച്ചെത്തും മുന്‍പ് തിരിച്ചെത്തി എന്നല്യോ!
അതെ.
ഞാന്‍ ‘ഒന്ന് ആ വീട്ടില്‍ വരെ പോയിട്ടു വരട്ടെ?’ എന്നു ചോദിച്ചപ്പോള്‍
‘ഇല്ല ഞാന്‍ ഏതു നിമിഷവും വീട്ടിലെത്തും‘ എന്ന ഒരു താക്കീത് തന്നു
അവന്‍ വീട്ടില്‍ എത്തുമ്പോള്‍ താനില്ലെങ്കില്‍ പിന്നെ ആകെ ഗുലുമാലാവും!
ചായ ആഹാരം അങ്ങിനെ അല്ലറ ചില്ലറ കാര്യങ്ങളുമായി അവന്റെ അമ്മയായി ഞാന്‍ നടക്കണം എന്നതാണ് അവന്റെ കണ്ടിഷന്‍..

അല്ല, അതൊന്നേ ഈ ജന്മത്തില്‍ തനിക്ക് ആത്മാര്‍ത്ഥമായി ചെയ്യാന്‍ പറ്റിയിട്ടുള്ളൂ താനും.
അതിനു കൂടി വീഴ്ച വരുത്തിയാല്‍ പിന്നെ താന്‍ കമ്പ്ലീറ്റ് ഫെയില്യുര്‍ ആവില്ലേ..

അതുകൊണ്ട്, ചെകുത്താനും കടലിനും മദ്ധ്യേ എന്നമാട്ടില്‍ ആത്മ ഓടടാ ഓട്ടാം ഓടി..

വലിയ സമ്പന്ന രാജ്യം ആണ്. തന്നെപ്പോലുള്ളവര്‍ ഒക്കെ കാറിനകത്താണ് സഞ്ചാരം ഒക്കെ.
ഒരുപക്ഷെ, താന്‍ റോഡിനരികിലൂടെ നാട്ടിലെ ചന്ത പെണ്ണുങ്ങള്‍ ഓടും പോലെ ഓടുന്നത് കണ്ടാല്‍ അവര്‍ ആശ്ചര്യത്തോടെ നോക്കും!
ഹും! ഈ അലസയായ വീട്ടമ്മയായ ഇവള്‍ക്കെന്തിനിത്ര ധൃതി!
എന്റെ ധൃതി എനിക്കല്ലെ അറിയാന്‍ പറ്റൂ..

അങ്ങിനെ ഇന്ന് നമ്മള്‍ ഫ്ലാഷ് ബാക്കില്‍ ആണ് കാര്യങ്ങള്‍ പറയുന്നത് അല്ലെ,

ഇനിയും പുറികിലോട്ട് പോയാല്‍ മക്കളുടെ ഡ്രസ്സ് ഒക്കെ അടുക്കി വയ്ക്കുന്ന ആത്മയെ കാണാം..

അതിനിടയില്‍ തുമ്മല്‍ പിടിപെട്ട് അവശയായി.. എന്നിട്ടും വകവയ്ക്കാതെ തന്റെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ ഒരു ചായ കുടിക്കുന്ന ആത്മയെ കാണാം..

പിന്നീട് ജപ്പാനില്‍ നിന്ന് വിളിച്ച കൂട്ടുകാരിയോട് തന്റെ അരക്ഷിതാവസ്ഥ പറയുന്നതും സാന്ത്വനം തേടുന്നതുമായ ആത്മ

അതിനുമുന്‍പ് ലിറ്റററി മീറ്റിംഗിനു പോകാന്‍ പറ്റുമോ പറ്റില്ലയോ എന്ന് വ്യാകുലപ്പെടുന്ന ആത്മ;
ഒടുവില്‍ ഇപ്പോള്‍ കമ്പ്യൂട്ടറിനു മുന്നില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്ന ആത്മ
(പ്രസന്റ് ടെന്‍സ്)

ഇനി അല്പം കഴിഞ്ഞിട്ടാവാം..

ആത്മ

8 comments:

ajith said...

വാര്‍ദ്ധക്യം ഒരു സാര്‍വലൌകികപ്രശ്നമാണല്ലേ!!

Typist | എഴുത്തുകാരി said...

ottappedal kooti aayaalo!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ടികറ്റും വിസയും തന്ന് ഞങ്ങളെ കൂടി അങ്ങോട്ടു വിളിച്ചാൽ ഒറ്റപ്പെടലൊഴിവാക്കാം ,

ആത്മ said...

ajith:
അതെ…

ആത്മ said...


Typist | എഴുത്തുകാരി:

ഒറ്റപ്പെട്ടാണ് വാര്‍ദ്ധക്ക്യത്തില്‍ പലരും ജീവിക്കുന്നത്..:(

ആത്മ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage:

ഇവിടെ ഉള്ളവരുടെ പ്രശ്നം പോലും തീര്‍ക്കാന്‍ പറ്റുന്നില്ല!:(
പിന്നെ പുതിയ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്യാന്‍ നെട്ടോട്ടം ഓടാമല്ല്..! :)

lekshmi. lachu said...

sathyam paranjaal aadyam vaaichapo ente thalakkakthu onnum kathiyilla ketto...pinne comment kandappozha karyam pidikkitiyathu..hiihhiih..kshemikkyaa tou..bayankara budhiii aneyyy

ആത്മ said...

സാരമില്ല, വന്നതിനും വായിച്ചതിനും നന്ദി!:)