Thursday, July 9, 2015

പെര്‍സണലായി പറയുവാണേല്‍...

കാര്യം ബ്ലോഗ് ഒക്കെ ആണെങ്കിലും  എഴുതാന്‍ അത്യാവശ്യം വേണ്ടത് ഏകാന്തതയും മനസ്സമാധാനവും അല്ലെ, അത് കിട്ടാതെ അലയുകയായിരുന്നു ഞാന്‍

പിന്നെ ജീവിതത്തിലെ മാറ്റങ്ങള്‍ കണ്ട് എപ്പോഴത്തെയും പോലെ ചിന്താവിഷ്ടയായും നടന്നു..
ഈയ്യിടെ ഈ സ്വാമിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് വലിയ പ്രയോജനവും ചെയ്യുന്നുണ്ട്..https://youtu.be/LNyJgNjCDuU . അതിന്റെ ലിങ്കില്‍ പോയപ്പോള്‍ അതിലായി ശ്രദ്ധ വീണ്ടും..

ബ്ലോഗിലേയ്ക്ക് വരാന്‍ പറ്റുമോ എന്ന് നോക്കട്ടെ,

പെര്‍സണലായി പറയുവാണേല്‍, ജീവിതത്തില്‍ ഒന്നും നേടിയില്ല എന്ന ഒരു വരുത്തവും അലട്ടുന്നുണ്ട്. ഞാന്‍ വിചാരിക്കുന്നതൊന്നും തന്നെ ചെയ്യാന്‍ സാധിക്കുന്നില്ല. ചെറിയ കാര്യമായാലും വലുതായാലും ഹൌസ് വൈഫ് എന്ന് പറയുമ്പോള്‍ ജോലി അങ്ങിനെയാണ്. സ്വയം തിരഞ്ഞെടുത്ത ജോലിയാണ്, എങ്കിലും ഒടുവില്‍ ഒന്നുമല്ലാതെ പിരിയുക എന്നത് ഒരു ക്ഷീണം അല്ലെ,

ഒരു ഗവണ്മെന്റ് ഓഫീസിലെ അറ്റന്റര്‍ ആയാല്‍ കൂടി  അവിടെ ശമ്പളം, പെന്‍ഷന്‍ ഒക്കെ കാണും,
തെളിവുണ്ട് ഇത്രവര്‍ഷം ജോലിചെയ്തു എന്ന്, നേരത്തെ വന്നാലോ താമസിച്ചുപോയാലോ ഓവര്‍ടൈം.. കൂടുതല്‍ ശുഷ്കാന്തിയോടെ ജോലിചെയ്താല്‍ പ്രമോഷന്‍!

ഇത് പ്രമോഷന്‍ ഒന്നും കിട്ടില്ല എന്നത് ഉറപ്പാണ്. ഡീപ്രമോട്ട് ചെയ്യാ‍നാണ് മിക്കവാറും ചാന്‍സ്..

ഈയ്യിടെയായി ഞാന്‍ വെളിയില്‍ കടയിലൊക്കെ പോകുമ്പോള്‍ പ്രായമായവരെയും വീട്ടമ്മമാരെയും നോക്കി സഹതപിക്കല്‍ ആണ് പ്രധാന വിനോദം!

ഇപ്പോഴത്തെ മോഡേണ്‍ വീട്ടമ്മമാര്‍ ജീന്‍സൊക്കെ ഫിറ്റ് ചെയ്താണ് മക്കളെയും കൊണ്ട് കന്നുകാലികളെ മേയ്ക്കും പോലെ പിറകെ നടക്കുന്നത്.. അപ്പോള്‍ മനസ്സില്‍ പറയും “ഓഹ് -- ചാടിയാല്‍ മുട്ടോളം.. ..” എന്നിങ്ങനെ..

വയസ്സായി നടുവൊടിഞ്ഞ  കിളവി വീട്ടമ്മമാരെ കാണുമ്പോള്‍ അതിലും വലിയ സഹതാപം ആണ്.

ഇന്ന് ഒരു മലായ്ക്കാരി അമ്മയും മകളും മകളുടെ കുഞ്ഞുങ്ങളുമായി പോകുന്നു. നല്ല ചുറുചുറുക്കുള്ള നല്ല രണ്ട് ആണ്‍കുട്ടികള്‍.. ഞാന്‍ ആരാധനയോടെ അവരുടെ അമ്മയെ നോക്കി. നല്ല ഒത്ത ഒരു ചെറുപ്പക്കാരി ആവശ്യത്തിലധികം കൊഴുത്തുരുണ്ട്, സ്മാര്‍ട്ട് ആയി ജീര്‍സും ടോപ്പുമൊക്കെ ഇട്ട് പുറികില്‍ ഉണ്ട്.. മക്കളെ നര്‍സറിയില്‍ ആക്കിയിട്ട് ജോലിക്കുപോകാന്‍ പോകുകയാവും എന്ന് മനസ്സില്‍ കരുതി. പക്ഷെ, ആ പെണ്‍കുട്ടിയെ കണ്ടിട്ട് ഈ വാലുകുരുത്ത പിള്ളാരെ നോക്കിയ ക്ഷീണം ഒന്നും കാണുന്നില്ല. അപ്പോളുണ്ട് അലപ്ം പിറകിലായി മറ്റൊരു രൂപം! ഒടിയാറായ നടുവുമായി ഒരു പ്രായമായ സ്ത്രീ..! [അവരുടെ മനസ്സില്‍ തനിക്ക് മകളെയും (ഇനി മരുകകളോ!) കുട്ടികളെയും ഒക്കെ വളര്‍ത്താനായല്ലൊ എന്നെ തൃപ്തി മാത്രമേ കണ്ടുള്ളൂ].
അപ്പോള്‍ മനസ്സില്‍ കരുതി ഇവരാവും ആ കുട്ടികളെ മേയ്ക്കുന്നത്.  ഒരുകണക്കിന് ആ പെണ്‍കുട്ടി ഭാഗ്യവതിയാണ്. കുട്ടികളെ വളര്‍ത്തുന്ന ടെന്‍ഷന്‍ ഒന്നും അറിയണ്ട. പക്ഷെ, അവള്‍ ആ അമ്മയുടെ നിശബ്ദ സേവനം എന്നെങ്കിലും മനസ്സിലാക്കുമോ!


ഒരു ഉദാഹരണം എഴുതിയെന്നേ ഉള്ളൂ..

ഇങ്ങിനെ നിരവധി ദൃശ്യങ്ങള്‍ കാണാന്‍ കഴിയും..

ഉടനെ വീട്ടില്‍ വന്ന് എഴുതാന്‍ സമയം കിട്ടുന്നുമില്ല..
അത് മറ്റൊരു വിഷമം!

അങ്ങിനെ പോകുന്നു കാര്യങ്ങള്‍..

താമസിയാതെ അടുത്ത വിശേഷങ്ങളുമായി വീണ്ടും വരാം...

1 comment:

ajith said...

ഓ... അവള്‍ക്ക് ജോലിയൊന്നുമില്ലെന്നേ.. ഹൌസ് വൈഫാ
പാവങ്ങള്‍ പകലന്തിയോളം പാടുപെടുന്നത് ആരറിയാന്‍