Sunday, June 21, 2015

സിനിമ, ജീവിതം, ആത്മീയം...

അങ്ങിനെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞപോലെ
എന്റെ ജീവിതത്തിന്റെ താളുകള്‍ സധൈര്യം മറിച്ചു തുടങ്ങാന്‍ പോകുന്നു..

ഇന്ന് ഞാന്‍ വീണ്ടും ‘dil dhadakne do‘ എന്ന പടം കാണാന്‍ പോയി. ആദ്യമായാണെന്നു തോന്നുന്നു. തീയറ്ററില്‍ പോയി ഒരു പടം രണ്ടുപ്രാവശ്യം കാണുന്നത്. പക്ഷെ കുറ്റം പറയരുതല്ലൊ, ഒട്ടും ബോറടിച്ചില്ല. വളരെ ഇഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോള്‍ എല്ലാവരും പ്രേമ ത്തിനു പിന്നാലേ ഓടുകയല്ലെ,

തീയറ്ററില്‍ നോക്കുമ്പോള്‍ അടുത്ത രണ്ടാഴച് ഫുള്ളി ബുക്ക്ഡ്! വീക്കെന്റിലേ ഉള്ളൂ എന്നതുകൊണ്ടാവും

ഒരു മലയാളം പടം ഒക്കെ ഇവിടെ ഇത്രയും നന്നായി കളക്ഷന്‍ കിട്ടിയത് ഇതാദ്യം ആയിരിക്കും എന്നു തോന്നുന്നു. ദൃശ്യം കാണാനും തിരക്കായിരുന്നു.

എന്തോ എനിക്ക് ഈ പ്രേമത്തില്‍ അത്ര വിശ്വാസം വരുന്നില്ല. ആറാം ഇന്ദ്രിയം പറയുന്നു. വിചാരിക്കുന്നത്ര കേമം ആയിരിക്കില്ല എന്ന്!

ഒരു പൈങ്കിളി പേരും, നടനും! അതുകൊണ്ടൊക്കെ അത്ര ഗംഭീരം ആക്കാന്‍ പറ്റുവോ! ആ ആര്‍ക്കറിയാം!!

ഇപ്പോള്‍ ലോകം മുഴുവനും മഹാല്‍ഭുതങ്ങള്‍ അല്യോ!

യോഗയും മറ്റുമായി റിലാക്സ്ഡ് ആയ ഒരു പ്രധാനമന്ത്രി

ജീവിതം ഇത്രയൊക്കെയേ ഉള്ളൂ!!

ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്നെഴുതിയപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വന്നു..

ഞാന്‍ ഈയ്യിടെ കുറെ ആത്മീയ പ്രഭാക്ഷണങ്ങള്‍ യൂട്യൂബില്‍ കാണുകയുണ്ടായി. സത്യം പറഞ്ഞാല്‍ അവര്‍ വലിയ പ്രയോജനമുള്ള കാര്യങ്ങള്‍ ആണ്  പറയുന്നത്. ഇതൊക്കെ ഒരു 20 വയസ്സിനിടയില്‍ കണ്ടിരുന്നെങ്കില്‍ എന്റെ ജീവിതം എത്ര നന്നായി കൈകാര്യം ചെയ്യാനാകുമായിരുന്നു എന്ന തോന്നല്‍ ഇല്ലാതില്ല

ഒപ്പം ഞാന്‍ ഈ ജന്മത്തില്‍ അഭിനയിച്ച റോള്‍ ഒക്കെ അബദ്ധങ്ങള്‍ ആയിരുന്നു എന്നതാണ്!

തോറ്റുകൊടുത്താല്‍, വിട്ടുകൊടുത്താല്‍, ദുഃഖം സഹിച്ചാല്‍ ഒക്കെ നമ്മളെ ദൈവം അങ്ങ് വാരിയെടുത്ത് നിറയെ പാരിതോഷികങ്ങള്‍ തരും എന്നു കരുതി പാവമായി അഭിനയിച്ചു.


അതു പക്ഷെ തീര്‍ത്തും തെറ്റായിരുന്നു എന്നതാണ് ഒരു തിരിച്ചറിവ്!
ദൈവം ഒന്നും തരില്ല. ഈ ഭൂമിയില്‍ നിന്ന് നമുക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കി അത് നമ്മള്‍ സ്വയം എടുക്കണം..!, സമാധാനത്തോടും സന്തോഷത്തോടും ജീവിക്കണം.. അത്രയൊക്കെയേ ഉള്ളായിരുന്നു..

ആ സാരമില്ല. ഇനി അടുത്ത ജന്മം ആവട്ട്...

ഇന്ന് ഉറക്കം വരുന്നു..
ബാക്കി നാളെയാവട്ടെ, ഒരുപാട് പെന്‍ഡിംഗില്‍ കിടക്കുന്നു..

എന്റെ ജീവിതം പകര്‍ത്തുന്നത് വഴി എന്റെ അബദ്ധങ്ങള്‍ ഞാന്‍ തന്നെ വിളിച്ചുപറയുകയാണ് പലപ്പോഴും!

അതില്‍ രണ്ടു ഗുണങ്ങള്‍ ഉണ്ട് .
ഒന്ന് എന്നെ തന്നെ അത് അബദ്ധങ്ങള്‍ ആയിരുന്നു എന്ന് ബോധ്യപ്പെടുത്തി, നാന്നാവാന്‍.
രണ്ട്, ആരെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ അവര്‍ക്ക് അബദ്ധം പറ്റാതിരിക്കാന്‍..

ബാക്കി നാളെ...

6 comments:

lejose said...

ഇതൊരു വലിയ അത്ഭുതം തന്നെ.നമ്മളുടെ ചിന്താഗതി പലപ്പോഴും ഒരേപോലെയാണെന്ന് എനിക്ക്‌ തോന്നാറുണ്ട്‌.ഉദാഹരണത്തിനു ആത്മ എഴുതിയതു പോലെ
"ഞാന്‍ ഈ ജന്മത്തില്‍ അഭിനയിച്ച റോള്‍ ഒക്കെ അബദ്ധങ്ങള്‍ ആയിരുന്നു എന്നതാണ്! തോറ്റുകൊടുത്താല്‍, വിട്ടുകൊടുത്താല്‍, ദുഃഖം സഹിച്ചാല്‍ ഒക്കെ നമ്മളെ ദൈവം അങ്ങ് വാരിയെടുത്ത് നിറയെ പാരിതോഷികങ്ങള്‍ തരും എന്നു കരുതി പാവമായി അഭിനയിച്ചു.അതു പക്ഷെ തീര്‍ത്തും തെറ്റായിരുന്നു എന്നതാണ് ഒരു തിരിച്ചറിവ്!
ദൈവം ഒന്നും തരില്ല. ഈ ഭൂമിയില്‍ നിന്ന് നമുക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കി അത് നമ്മള്‍ സ്വയം എടുക്കണം..!, സമാധാനത്തോടും സന്തോഷത്തോടും ജീവിക്കണം.. അത്രയൊക്കെയേ ഉള്ളായിരുന്നു.."
നമ്മുടെ ത്യാഗങ്ങളും സഹനങ്ങളും കണ്ട്‌ ദൈവം നമ്മിൽ സംപ്രീതനാകുമെന്ന ധാരണയിൽ ഇതുവരെ ജീവിച്ചു.ജീവിക്കുമ്പോൾ നമ്മക്കും കൂടി വേണം ജീവിക്കാനെന കാര്യം മനസ്സിലാക്കാൻ താമസ്സിച്ചുപോയി.
ഇനിയുള്ളചുരുങ്ങിയ കാലമെങ്കിലും എനിക്കുവേണ്ടി കൂടി ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌

കുഞ്ഞൂസ് (Kunjuss) said...

'ദൈവം ഒന്നും തരില്ല. ഈ ഭൂമിയില്‍ നിന്ന് നമുക്ക് വേണ്ടതെന്താണെന്ന് മനസ്സിലാക്കി അത് നമ്മള്‍ സ്വയം എടുക്കണം..!, സമാധാനത്തോടും സന്തോഷത്തോടും ജീവിക്കണം.. അത്രയൊക്കെയേ ഉള്ളായിരുന്നു.."

ishtamayi aathma

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നിട്ട് നാളെ ഒന്നും കണ്ടില്ലല്ലൊ 
എവിടെ പോയി?

ആത്മ said...

lejose:


ചിന്തകള്‍ പങ്കുവച്ചതിന് നന്ദി!
കുറച്ചുദിവസമായി എഴുതാനൊന്നും സമയം കിട്ടിയില്ല. അതാണ് വരാന്‍ താമസിച്ചത്..

ആത്മ said...

കുഞ്ഞൂസ്:

കണ്ടതില്‍ സന്തോഷം!:)

ആത്മ said...

Blogger ഇന്‍ഡ്യാഹെറിറ്റേജ് സര്‍,

എഴുതാന്‍ സമയം ഒത്തുവന്നില്ല.

പിന്നെ, ആകെ ഒരു വെപ്രാളത്തില്‍ നടക്കുകയായിരുന്നു. പുറത്ത് ആളുകളൊക്കെ പബ്ലിഷിംഗ്, കവിത, കഥ എന്നൊക്കെ പറഞ്ഞ് ആകെ തൊന്തരവ് വരുത്തി..
ഞാന്‍ അന്തം വിട്ട്, എന്റെ സാഹിത്യം ഇതിലൊന്നും ഉള്‍പ്പെടില്ലല്ലൊ എന്നു കരുതി ആകെ പരവശപ്പെട്ട് കാലം കഴിച്ചു നീക്കി..:)

പിന്നെ , നാലാളുകള്‍ വായിച്ച് അഭിപ്രായം അറിയാന്‍ പറ്റുന്നിടത്ത് എഴുതുക അല്ലെ ഓരോ എഴുത്തുകാരുടെയും ആദ്യത്തെ സന്തോഷം.
പേരും പ്രശസ്തിയും ഒക്കെ ആഗ്രഹിക്കുന്നവരല്ലെ പബ്ലിഷ് ചെയ്തു തന്നെ തീരണം എന്ന രീതിയില്‍ നീങ്ങുന്നത്.
തല്‍ക്കാലം ഇങ്ങിനെയൊക്കെ അങ്ങ് ജീവിച്ചു പോകാം അല്ലെ,