Saturday, June 20, 2015

ബ്ലോഗ് വേറെ, സാഹിത്യം വേറേ..

എന്റെ ബ്ലോഗിന്റെ പ്രൈവസി നഷ്ടപ്പെട്ടതുമുതല്‍ ഞാന്‍ തീര്‍ത്തും അനാധയായ ഒരു പ്രതീതി. ട്വിറ്ററില്‍ പോയി വല്ലതും പറയാമെന്നു വച്ചാല്‍ അവിടെ അധികവും യംഗര്‍ ജനറേഷം ടൈം പാസ്സിനായി വരുന്നവരാ‍ണ്.. പ്ലസ്സില്‍ ആണെങ്കില്‍ കൂടുതല്‍ പെര്‍സണല്‍ ടച്ച് വരും. നമുക്ക് തുറന്ന് പറയാന്‍ പറ്റില്ല. ബ്ലോഗിലാവുമ്പോ ഹൃദയം തുറന്ന് എല്ലാം പറഞ്ഞ് തീര്‍ക്കാമായിരുന്നു..

ഇതിപ്പോ ഒന്നുരണ്ട് സാഹിത്യ കുതുകികള്‍ക്ക് അറിയാതെ അഡ്രസ്സ് കൊടുത്തതുമുതല്‍ ആകെ ഒരു ചമ്മല്‍. ഏതു നേരത്താണോ എന്തോ കൊടുക്കാന്‍ തോന്നിയത്..

ബ്ലോഗ് വേറെ, സാഹിത്യം വേറേ എന്ന് ഞാന്‍ സ്വയം തിരുത്തി മുന്നോട്ട് പൊയ്ക്കൊള്ളട്ടെ

എന്റേത് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലാത്ത ഒരുതരം പുതിയ ഒരു സാഹിത്യം ആണ് ..ങ്ഹാ!!

എനിക്ക് എന്റെ ജീവിതത്തില്‍ ചിലതൊക്കെ പങ്കുവയ്ക്കാന്‍ ഒരു വിര്‍ച്വല്‍ ഫ്രണ്ട് വേണം. അതാണ് എന്റെ ബ്ലോഗ്.. മനസ്സിലായല്ല്!!

അതുകൊണ്ട് എന്റെ ബ്ലോഗിനെ നിങ്ങളൂടെ സഹിത്യവുമായി ദയവുചെയ്ത് കമ്പയര്‍ ചെയ്യാതിരിക്കുക..

ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം എനിക്കുള്ള ഒരു പെര്‍സണല്‍ ഇടം ആണ് ഇത്.

എന്തു കുന്തം സാഹിത്യമായാലും അല്ലെങ്കിലും!!

ഈ പോസ്റ്റ് പിന്‍ ചെയ്ത് വയ്ക്കാന്‍ പറ്റുകില്ല അല്യോ!

6 comments:

വീകെ said...

രണ്ടും ഒന്നാകുന്ന ഒരു കാലം വരും...!?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്ത് പറ്റി ആത്മെ? ആർക്കെങ്കിലും ഫോൺ നമ്പർ കൊടൂത്തൊ?  ഇനി  അനുഭവൈച്ചൊ.

വേണ്ടാതീനം കാണിക്കുന്നതിനു മുൻപ് കാർന്നോന്മാരോട് ഒന്നു ചോദിക്കരുതായിരുന്നൊ? ഇനി പറഞ്ഞിട്ടെന്ത് കാര്യം അല്ലെ? 
സാരമില്ല.  ഈ പോസ്റ്റോടു കൂടി ശരിയാകും :)

ആത്മ said...

വീകെ,
അങ്ങിനെ പ്രതീക്ഷിക്കാം.. അല്ലെ?!:)

ആത്മഗദം: എത്ര സുന്ദരമായ നടക്കാത്തസ്വപ്നം! :)

ആത്മ said...

ഇന്‍ഡ്യാ ഹെറിറ്റേജ് സാര്‍,

നമ്പര്‍ കൊടുത്തതല്ല. നേരിട്ട് പറഞ്ഞുപോയതാണ്. ഇപ്പോഴത്തെ കാലത്ത് എല്ലാര്‍ക്കും മറവി കൂടുതലുള്ളതുകൊണ്ട് മറന്നുപോയെങ്കില്‍ ഭാഗ്യം!

അവരോട് പോയി, ‘ദയവായി എന്റെ ബ്ലോഗിന്റെ അഡ്രസ്സ് നിങ്ങള്‍ മറക്കണം’ എന്നു അപേക്ഷിക്കാന്‍ ചെന്നാല്‍ ഇനി ഒരുപക്ഷെ, മറന്നത് വീണ്ടും ഓര്‍മ്മിപ്പിക്കല്‍ ആയാലോ എന്നു കരുതി, കമാ എന്നൊരക്ഷരം മിണ്ടാതെ, എല്ലാരും മറന്നു കാണണേ എന്നും പ്രാര്‍ത്ഥിച്ച് ജീവിക്കയായിരുന്നു. എന്നുകരുതി എത്രനാള്‍ അങ്ങിനെ ജീവിക്കാനാവും!

അക്ച്വലി അവരൊക്കെ നല്ല മനുഷ്യര്‍ ആണ്. പക്ഷെ, ശുദ്ധ സാഹിത്യത്തെ അളവിലേറെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും ആണെന്നും. പിന്നെ ഈ ബ്ലോഗ് സാഹിത്യത്തില്‍ അത്ര പ്രതിപത്തി ഇല്ലാത്തവരും ആണെന്നേ ഉള്ളൂ..

ഇതൊക്കെ നമ്മുടെ ഓരോ പരീക്ഷണങ്ങള്‍ അല്ലെ, മറ്റുള്ളവരെ പഴിച്ചിട്ടെന്തു കാര്യം!

മനോജ് കുമാർ വി said...

:)

കുഞ്ഞൂസ് (Kunjuss) said...

അവർക്കൊക്കെ ഇത് ഓർത്തിരിക്കാൻ എവിടെ സമയം ആത്മാ.... അത് കൊണ്ട് വെർതെ ടെൻഷൻ ആവണ്ട ട്ടോ...