Tuesday, May 26, 2015

ഉത്തമനെ പറ്റി…

ഇന്ന് ഉത്തമനെ പറ്റി ചില കാര്യങ്ങള്‍ പറയാം..

സമൂഹത്തിലും വീട്ടിലും ഒക്കെ നന്മകള്‍ ചെയ്തു ജീവിക്കുന്ന ഒരു ഉത്തമ മനുഷ്യനും, ആത്മീയമായി അറിവുനേടി  ഉത്തമനായ മനുഷ്യനും ഒരുപോലെതന്നെയാണ്.

ചിലര്‍ പറയില്ലേ, എനിക്ക് എന്നില്‍ തന്നെയാണ് വിശ്വാസം എന്ന്. അതാണ് ഗീതയും പറയുന്നത്..
ഗീത പഠിച്ചയാള്‍ക്ക് (അല്ലെങ്കില്‍ മറ്റ് മതഗ്രന്ഥം വായിച്ച് അറിവു നേടിയവര്‍ക്ക്) അറിഞ്ഞുകൊണ്ട്, ഉത്തമജീവിതം നയിക്കാം. 

ഗീതയും മറ്റും അറിയാതെ ഉത്തമനായി ജീവിക്കുന്ന മനുഷ്യരും ഉത്തമന്‍ തന്നെ
തന്നില്‍  തന്നെ വിശ്വസിക്കുന്ന്വന്‍ സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് നന്മ ചെയ്ത് ജീവിക്കുന്നു..  

ആദ്യത്തെയാള്‍ തെറ്റും ശരിയും ശരിക്കറിഞ്ഞ് ഭവിഷ്വത്തുകളും അറിഞ്ഞ് എന്തിനാണ് ശരിയുടെ പാത സ്വീകരിക്കുന്നതെന്ന് അറിഞ്ഞ് അത് പിന്തുടരുന്നു.  തെറ്റേത് ശരിയേത് എന്നറിയാതെ , തന്നില്‍ വിശ്വാസമില്ലാതെ കണ്‍ഫ്യൂസ്ഡ് ആയി ജീവിക്കുന്ന ഒരാള്‍ക്ക് ഗീത ഉപകാരം ചെയ്യും.. പക്ഷെ ഒറ്റയടിക്ക് അത് ഉള്‍ക്കൊള്ളാനാവില്ലെന്ന് മാത്രം. ആത്മീയം എന്നു കേള്‍ക്കുമ്പോള്‍ അയ്യോ അത് ലൌകീകസുഖം ഒക്കെ ത്വജിക്കല്‍ അല്ലെ എന്ന മിഥ്യാ ധാരണ മാറ്റി എങ്ങിനെ ലൌകീക ജീവിതം മനസ്സംയമനത്തോടെ ജീവിക്കാം എന്നാണ് ആത്മീയത. 

ആത്മീയതയൊക്കെ നമ്മെ വാനോളം കൊണ്ടുപോകും.  ഒടുവില്‍ പറയും സാധാരണ മനുഷ്യരെപ്പോലെ ജീവിച്ച് മരിക്കുന്നതാണ് ഏറ്റവും വലിയ ശരി എന്ന്!

എന്നു പറഞ്ഞാല്‍ സന്തോഷം വരുമ്പോള്‍ സന്തോഷിക്കുക,  ദുഃഖം വരുമ്പോള്‍ പൊട്ടിക്കരയുക. പക്ഷെ ഒന്നും ദീര്‍ഘകാലം കൊണ്ടു നടക്കരുത്… തെറ്റുചെയ്താല്‍ നല്ല അടികൊടുക്കുക, അക്രമികളെ കൊല്ലുക, പക്ഷെ എല്ലാം സമൂഹത്തിനും കൂടി വേണ്ടി ആവണം..

ചുരുക്കത്തില്‍, നമ്മുടെ ഗ്രാമത്തിലെ പാക്കരനും ഗോമതിയക്കനും ഒക്കെ ജീവിച്ചപോലെ.!

ഇതൊക്കെ അറിയാനാണോ ഈ വലിയ ധ്യാനവും ഒക്കെ ചെയ്ത് ആത്മീയം പഠിക്കുന്നത്!

കമ്പ്യൂട്ടര്‍ പഠിച്ച് അതിനുള്ളിലൂടെ എല്ലാം അറിയാം .. പക്ഷെ ജീവിതം അറിയണമെങ്കില്‍ വെളിയില്‍ നാലാളെപ്പോലെ ജീവിച്ചാലേ പറ്റൂ.  അത്മീയമായാലും കമ്പ്യൂട്ടര്‍ (സയന്‍സ്) ആയാലും..

2 comments:

ajith said...

അവനവനാത്മസുഖത്തിനായാചരിപ്പത്
അപരനും നന്മക്കായി വരണമെന്ന് ചിന്തിക്കുന്നവരെല്ലാം ഉത്തമരാണ്

ആത്മ said...

അതെ.. :)

ശ്രീനാരായണ ഗുരുവിന്റെ വരികള്‍ അല്ലെ?

അതുപോലെ അദ്ദേഹത്തിന്റെ
‘സ്വന്തക്കുറവുകള്‍ കണ്ടെത്തി നീക്കുക,
സാന്ത്വത്തെ നിമ്മലമാക്കീടുക.
അന്യന്റെ കുറ്റങ്ങള്‍ ചിന്തിക്കാതോര്‍ക്കാതെ,
അന്യന്റെ ഹാനിയും മിശ്ചിക്കാതെ,
ജീവിതയാത്ര നടത്തുന്ന മര്‍ത്ത്യര്‍ക്കു
ഭാവുകമെന്നുമനുഭവിക്കാം...എന്ന വരികളും ഏറ്റവും ഇഷ്ടം ആണ്..