Tuesday, May 26, 2015

ഗുണദോഷിക്കല്‍


സുരേഷ് ഗോപിയെ കോടീശ്വരന്‍ പരിപാടിയില്‍ കണ്ട് ഇഷ്ടപ്പെട്ട് വരികയായിരുന്നു.
പക്ഷെ ഇന്ന് എന്തോ ഒരു കല്ലുകടി
ഇനി എന്റെ വ്യൂ തെറ്റിയതോ, സുരേഷ്ഗോപിക്ക് തെറ്റിയതോ

ഒരു അമ്പാട്ടി ഫാമിലി. സാധാരണ മാതാപിതാക്കള്‍.. അവര്‍ക്ക് ട്വിന്‍സ് നല്ല മിടുമിടുക്കന്‍ ആണ്മക്കള്‍.. മൂത്തവരും രണ്ട് ആണ്മക്കള്‍.. ദൈവം വാരിക്കോരിക്കൊടുത്ത് അനുഗ്രഹിച്ച കുടുംബം!

ഞാന്‍ അവരോട് ആരാധന മൂത്ത് ഒരു ഫോട്ടോയും എടുത്തു വച്ചു..
കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യുവാവ് എക്ട്രാ ബ്രില്ലൈന്റ്. പീഡിയാട്രീഷ്യന്‍ ആകാന്‍ ആഗ്രഹിക്കുന്നു..

പക്ഷെ ഗോവയില്‍ ഒരിക്കള്‍ ടൂറിനു പോയി കൂട്ടുകാ‍രോടൊപ്പം. ഒരു ഗേള്‍ഫ്രന്റിനെ കണ്ടുപിടിക്കാനോ മറ്റോ ആണെന്ന് തോന്നുന്നു. അവള്‍ റിജക്റ്റ് ചെയ്യുകയും ചെയ്തു, അത് അമ്മാവനോട് പറഞ്ഞ് മാപ്പ് ചോദിക്കയും ചെയ്തു..

എന്റെ സംശയം ഇതാണ്, സുരേഷ്ഗോപി,
 ആ കുട്ടിക്ക് കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ ആ യുവാവിന്റെ പോസിറ്റീവ് ആയ 99 ഗുണങ്ങള്‍ കാണിക്കണോ, അതോ, അതിനിടയില്‍ അവന് പറ്റിയ ഒരേ ഒരു അബദ്ധം ഊതിപ്പെരുപ്പിച്ച് അവനെ തളര്‍ത്തണോ?!

ഇന്ത്യയുടെ അഭിമാനമായ നാളത്തെ തലമുറയുടെ ആത്മവിശ്വാസം സുരേഷ് ഗോപി മെല്ലെ മെല്ലെ ഗോവ പെണ്‍കുട്ടി എന്നു പറഞ്ഞ് ആ യുവാവിനെ അമ്പരപ്പിച്ചും മറ്റും ഇല്ലാതാക്കുന്നത് കണ്ടു.

നമ്മുടെ ഒരു ചെറിയ തെറ്റ് ലോകം മുഴുവന്‍ നോക്കിനില്‍ക്കെ അത് പറഞ്ഞ്  പരിഹസിച്ച്, നമ്മെ അപമാനിച്ചാണോ  ഇല്ലാതാക്കേണ്ടത്?!

അതും നമുക്ക് നല്ലപേരും നമ്മുടെ കഴിവും പ്രകടിപ്പിക്കാന്‍ കിട്ടിയ ഒരു വേദിയില്‍!

അച്ഛനമ്മമാര്‍ സാധാരണക്കാരായതുകൊണ്ട് സുരേഷ്ഗോപിയോട് പറഞ്ഞുകാണും. പക്ഷെ, സുരേഷ് ഗോപി അത് കുറച്ചുകൂറ്റി മാന്യമായി കൈകാര്യം ചെയ്യണ്ടേ?!

അതും ആ അച്ഛനമ്മമാര്‍ പറഞ്ഞുവത്രെ ഗുണദോഷിക്കാന്‍! ഗുണദോഷിക്കാം.. പെര്‍സണല്‍ ആയിട്ട്.  ഇതുപോലെ ആണോ?!
സുരേഷ്ഗോപിയുടെ മകനോട് ആണെങ്കില്‍ ഇങ്ങിനെ ചോദിക്കുമോ?!

ഞാന്‍ ആ മക്കളെ കണ്ട്, എത്ര ഭാഗ്യമുള്ള അച്ഛനമ്മമാര്‍ എന്നൊക്കെ കരുതി ഒരു ഫോട്ടോയും എടുത്തു വച്ചായിരുന്നു…

എന്നിട്ട് സുരേഴ് ഗോപി ചെയ്തതോ?!

തെറ്റോ ശരിയോ ആര്‍ക്കറിയാം..?!
എനിക്കെന്തായാലും വിഷമമം ആയി…

2 comments:

ajith said...

ഞാന്‍ ഈ പരിപാടി കാണാറില്ല. ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനസമയത്ത് റ്റി വിയില്‍ ഈ പ്രോഗ്രാം ആയിരുന്നു. അത് കണ്ടപ്പോള്‍ ഇതേ വിചാരം എനിക്കും ഉണ്ടായി

ആത്മ said...

അതെ, ഒരു പാവം ചെറുപ്പക്കാരനെ ഇടിച്ചുതാഴ്ത്തി വിട്ടപോലെ!!:(