Tuesday, May 5, 2015

എന്തൊരു ലോകം ആണ് ദൈവമെ ഇത്?!

ശരി! വീണ്ടും വന്നു... ഇപ്രാവശ്യം കുറേ സാഹസികതയൊക്കെ നടത്തിയിട്ടാണ് വന്നിരിക്കുന്നത്.. എന്താന്നല്ലെ? ഇപ്പോള്‍ ഫേസ്ബുക്ക് ആണല്ലൊ കൂടുതല്‍ പ്രചാരം.. പണ്ട് ബ്ലോഗ് തുടങ്ങിയ കാലത്ത് പല പല ബ്ലോഗുകള്‍ ഉണ്ടാക്കിയിരുന്നതുപോലെ ഇപ്പോഴത്തെ പ്രധാന ഹോബി ഫേസ് ബുക്കില്‍ പേജുകള്‍ ഉണ്ടാക്കല്‍ ആണ്. പ്രത്യേകിച്ച് ഉദ്ദേശ്യം ഒന്നും ഇല്ല. അഥവാ പെട്ടെന്നെങ്ങാനും മയ്യത്തായിപ്പോയാല്‍ കഷ്ടപ്പെട്ട് കുത്തിക്കുറിച്ച കുന്നയ്മകള്‍ ഒന്നും അന്യം നിന്നുപോകാതെ, ആര്‍ക്കെങ്കിലും വേണമെങ്കില്‍ വായിച്ചോട്ടെ എന്നു കരുതി. എന്റെ സ്വഭാവം വച്ചിട്ട് ആര്‍ക്കും എന്നെപ്പറ്റി അറിയാന്‍ തോന്നില്ല എന്നു തോന്നുന്നു.
അപ്പോള്‍ ഒരു കാര്യം ഓര്‍മ്മ വരുന്നു.നമ്മെ പറ്റി അറിയാന്‍ ഏറ്റവും ആഗ്രഹം നമ്മളെ വെറുക്കുന്നവര്‍ക്കും ഭയക്കുന്നവര്‍ക്കും ഒക്കെ ആണ്. കാരണം ഒന്നുമല്ല്.. നമ്മുടെ കുറ്റങ്ങളും കുറവുകളും അറിഞ്ഞാല്‍ അതുകൂടി ചെര്‍ത്ത് നമ്മളെ എതിര്‍ക്കാമല്ലൊ എന്ന വിചാരം ആയിരിക്കാം..

അപ്പോള്‍ മറ്റൊരു സംഭവം ഓര്‍മ്മ വന്നു... ഞാന്‍ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതിനു നേര്‍‌വിപരീതമാണ് പലപ്പോഴും സംഭവിക്കുന്നത്.. ഞാന്‍ പറഞ്ഞുവല്ലൊ ഫേസ്ബുക്കില്‍ പേജ് തുടങ്ങിയത്. തികച്ചും നിസ്വാര്‍ത്ഥമായി ഒരു പേജ് തുടങ്ങി. 'ഭഗവത് ഗീത'. എനിക്ക് പഠിക്കയും ചെയ്യാം എന്നെ അറിയാവുന്ന കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും പ്രയോജനം ചെയ്യുമെങ്കില്‍ ആവട്ടെ എന്നും കരുതി.. ഞാന്‍ തന്നെ അത് കൊണ്ടുപോയി എന്റെ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യും ചിലപ്പോള്‍.. സ്വസ്ഥം സുഖം.. അങ്ങിനെ ഇരിക്കുമ്പോ പെട്ടെന്ന് അതാ ചറപറാ ആള്‍ക്കാരുടെ വരവായി..! ഞാന്‍ കണ്ണും മിഴിച്ച് ഇരിക്കയാണ്. ഇതെന്താ ഇങ്ങിനെ!! ഹിന്ദുക്കള്‍ക്കും ഗ്രൂപ്പ് ഒക്കെ ഉണ്ടോ? ഇനി വല്ല മതഭ്രാന്ത് ഗ്രൂപ്പുകാരും കണ്ട് പ്രൊമോട്ട് ചെയ്യുന്നതാണോ?! ആദ്യം ഒന്നു ഭയപ്പെട്ടു! പിന്നെ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലല്ലൊ, ഭഗവത്ഗീത എന്നുമാത്രമേ പേരു വച്ചിട്ടുള്ളൂ.. അങ്ങിനെ ഒരാശ്ച ലൈക്കുകളുടെ പ്രവാഹം 1000 കടന്നു.. എന്റെ മകള്‍ അത് ശ്രദ്ധിച്ചു. അവള്‍ പറഞ്ഞു. അമ്മാ, ആദ്യമായാണ് അമ്മ ഒരു നല്ല കാര്യം ചെയ്യുന്നത് കണ്ടത്! എന്നൊക്കെ പറഞ്ഞ് അവളും വന്ന എത്ര ആയി എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി..

അങ്ങിനെ ഇരിക്കുമ്പോള്‍ അതാ പെട്ടെന്ന് ഫ്ലോ ഒക്കെ മന്ദഗതിയില്‍..! ഒരാഴ്ച്ച അല്‍ഭുതപ്പെടുത്തിയ അതേ പേജ് തന്നെ പതിയെ നിശ്ചലം ആയി! ഞാന്‍ ആ സ്തബ്ദതതയില്‍ ഇരുന്നാണ് ഈ പോസ്റ്റ് എഴുതുന്നത്..
അപ്പോള്‍ പറയാന്‍ വന്നതെന്തെന്നു വന്നാല്‍ , നമ്മള്‍ പ്രൈവസി ആഗ്രഹിച്ച് ഒരു പേജ് തുടങ്ങിയാല്‍ അവിടെ ആള്‍ക്കാര്‍ പ്രവഹിച്ച്, നമ്മുടെ ഉദ്ദേശം ഒക്കെ മുടക്കി തരും! അതല്ലാ പബ്ലീസിറ്റി ആഗ്രഹിച്ച് ഒരു പേജ് തുടങ്ങിയാല്‍ അവിടെ ആരും തിരിഞ്ഞ് നോക്കില്ല എന്തൊരു ലോകം ആണ് ദൈവമെ ഇത്?!

2 comments:

ajith said...

കര്‍മ്മണ്യേ വാധികാരസ്ഥേ...ന്നല്ലെ ആപ്തവാക്യം!

ആത്മ said...

അതെ..:)