Tuesday, April 14, 2015

മായാപ്രപഞ്ചം


ഞാന്‍ ഒരു മായാലോകത്തില്‍ ആയിരുന്നു ബ്ലോഗൂ..
ബ്ലോഗായാലും പ്ലസ്സ് ആയാലും ട്വിറ്ററ് ആയാലും എന്റെ നാടായാലും ഈ നാടായാലും ഒക്കെ ഒരു മായ അല്ലെ, സ്ഥിരതയില്ലാത്ത ലോകത്തില്‍ ഒരു പുയു ആയി ഞാനും..!

ഞാനെന്തൊക്കെയോ ചിന്തിച്ചുകൂട്ടി, എന്തൊക്കെയോ എഴുതിക്കൂട്ടി, 
വീട്ടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്നു.. 
എല്ലാം മണലില്‍ എഴുതിയപോലെ..
അല്ല, ഈ എഴുതുന്നത് കുറെ കാലം കൂടി ഇവിടെ ഇങ്ങിനെ കിടക്കും അല്ല്യോ!

ഞാന്‍ ചെയ്യുന്നതും പറയുന്നതും ദുഃഖിക്കുന്നതും സന്തോഷിക്കുന്നതും ഒക്കെ ഞാന്‍ തന്നെ അല്പ ദിവസങ്ങള്‍ക്കകം മറന്നുപോകുന്നു..

ഇതില്‍ ഇങ്ങിനെ എഴുതുന്ന ജീവിത താളുകള്‍ ഒരുപക്ഷെ എനിക്കു തന്നെ ജീവിതത്തോട് വിടപറയാറാകുമ്പോള്‍ ഒന്നുകൂടി അയവിറക്കിയിട്ട് പോകാം .. അത്ര തന്നെ..
(ഗൂഗില്‍ അതിനുമുന്‍പ് ബ്ലോഗ് സംവിധാനം എടുത്തു മാറ്റിയില്ലെങ്കില്‍)

-------

എന്നെ നേരിട്ട് അറിയാവുന്നവര്‍ ആരേലും ഈ ബ്ലോഗ് വായിക്കാനിടയായാല്‍ അവരോട് ഒരു വാക്ക്,
നിങ്ങള്‍ക്കറിയാവുന്ന ഞാന്‍ അല്ല ഈ ബ്ലോഗ് എഴുതുന്നത്. 

അവിടെ എന്റെ ബ്ലോഗ് ഇനി വരികയും ഇല്ല. എന്റെ പേരും ഇതല്ലല്ലൊ,
അഡ്രസ്സ് തെറ്റി പറഞ്ഞതാണെന്ന് ഓര്‍മ്മിപ്പിച്ചോട്ടെ.

ഇത് എന്റെ ഒരു കൂട്ടുകാരിയും ഞാനും കൂടി ഒരുമിച്ച് എഴുതുന്ന ബ്ലോഗ് ആണ്. അവളും ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഇഷ്റ്റപ്പെടാത്തതുകൊണ്ട്  ആരെന്ന് വെളിപ്പെടുത്താന്‍ നിവര്‍ത്തി ഇല്ല. അതുകൊണ്ട്, നിങ്ങള്‍ക്കറിയാവുന്ന വ്യക്തി മാത്രം അല്ല ഈ ബ്ലോഗ് എഴുതുന്നത് എന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

ഇതിലെ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് അറിയാവുന്ന ആള്‍ തന്നെ എഴുതുന്നതാവണം എന്നില്ല. എന്നര്‍ത്ഥം! ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ ആഗ്രഹം ഉണ്ട്.. 

ഈ ബ്ലോഗ് ഒരു മഹാ സംഭവം ഒന്നും ആയതുകൊണ്ടല്ല ഈ ഐഡന്റിറ്റി പ്രശ്നം!

അങ്ങനെ മറഞ്ഞു നിന്നാലേ ഞങ്ങള്‍ക്ക് വ്യക്തമായി ഇത്തരത്തില്‍ ജീവിതത്തെ പറ്റി എഴുതാനാവൂ എന്നതുകൊണ്ടുമാത്രം. ക്ഷമിക്കുക.. 

3 comments:

ajith said...

ഐഡന്റിറ്റി ക്രൈസിസ്

ആത്മ said...

അതെ! ഈ എഴുതുന്നത് ഞാന്‍ അല്ല…:)

ജയിംസ് സണ്ണി പാറ്റൂർ said...

എനിക്കറിയാം.